മഹാദുരന്തത്തിന് സഹായ പെരുമഴയായ് ഇരിങ്ങാലക്കുടയുടെ പ്രിയ താരങ്ങള്‍

2573
Advertisement

ഇരിങ്ങലക്കുട : പ്രളയമേഖലകളില്‍ സാന്ദ്വനവും സാഹയവുമേകി ഇരിങ്ങാലക്കുടയുടെ പ്രിയതാരങ്ങള്‍ ടൊവീനയും അനുപമയും. പ്രളയകെടുതികള്‍ തുടങ്ങിയതുമുതല്‍ രക്ഷാപ്രവര്‍ത്തനവും സഹായഹസ്തവും സാന്ദ്വനവുമേകി നടന്‍ടൊവീനോ ദുരനതമുഖത്തുണ്ട്. ദുരിതാശ്വായ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയും പടിയൂര്‍ പഞ്ചായത്തുകളില്‍ നിരവധി മേഖലകളില്‍ ഒറ്റപ്പെട്ടവരെ രക്ഷിച്ചും, ക്രൈസ്റ്റ് ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍്ക്ക് നേതൃത്വം നല്‍കുന്നതിനും ടൊവനോ ഒപ്പമുണ്ട്. ഞായറാഴ്ച പുല്ലൂര്‍ ഇരിങ്ങാലക്കുട മേഖലകളിലെ വിവിധദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. നടി അനുപമപരമേശ്വരനും ഞായറാഴ്ച വൈകീട്ട് ക്രൈസറ്റ് ഓഡിറ്റോറിയത്തില്‍ എത്തുകയും ദുരിതശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.

Advertisement