മന്ത്രിപുരത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു

318
Advertisement

പുല്ലൂർ :മന്ത്രിപുരത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു.ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ ഇടറോഡിലേക്ക് തിരിയാൻ നിൽക്കുന്ന റിറ്റ്സ് കാറിന്റെ പിറകിൽ നിയന്ത്രണം കിട്ടാതെ ഇടിക്കുകയായിരുന്നു.ആളപായമില്ല .വളവും ഇറക്കവും ഒരുമിച്ച് വരുന്നതിനാലും വാഹനങ്ങൾ ഇടറോഡിലേക്ക് തിരിയുന്നത് പെട്ടെന്ന് കാണാൻ കഴിയാത്തതിനാലുമാണ് ഇവിടെ അപകടങ്ങൾ വർദ്ധിക്കുന്നതെന്ന് സമീപവാസികൾ പറയുന്നു.സമീപത്തെ രണ്ട് വശങ്ങളിൽ നിന്നുള്ള റോഡുകളിൽ നിന്ന് വണ്ടികൾ പ്രധാന റോഡിലേക്ക് ഇറക്കുമ്പോഴും അപകട സാധ്യത കൂടുതലാണ് .

Advertisement