ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 38, 40 വാര്‍ഡില്‍പെട്ട തളിയക്കോണം ചകിരി കമ്പനിക്ക് സമീപമുള്ള പ്രദേശത്ത് പെട്ടെന്നുള്ള പ്രളയത്തില്‍ വീടുകളും വീട്ടുപകരണങ്ങളും വെള്ളത്തില്‍ മുങ്ങിപോയിരുന്നു. വീട്ടുപകരണങ്ങള്‍ ഒന്നും തന്നെ മാറ്റുവാന്‍ സാധിച്ചിരുന്നില്ല. ഒരാഴ്ചയായി പ്രളയം മൂലം വെള്ളത്തില്‍ മുങ്ങി കിടന്നിരുന്ന എല്ലാ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിരുന്നു. ഇങ്ങനെ മഴവെള്ളകെടുതിയില്‍ മുങ്ങി പോയ മുഴുവന്‍ വീടുകളിലെയും ടി വി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഫാന്‍, അയേണ്‍ ബോക്‌സ്, ഗ്രൈന്‍ഡര്‍ എന്നി വീട്ടുപകരണങ്ങള്‍ നെടുമ്പുഴ വനിത പോളിടെക്ക്‌നിക്കിലെ 66 വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരായ ജയചന്ദ്രന്‍, റീന കെ എ, ഉണ്ണിരാജ, രാജി കെ ജോസഫ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വീസ് ചെയ്തു കൊടുത്തു.വാര്‍ഡു കൗണ്‍സിലര്‍മാരായസി.സി. ഷിബിന്‍ , സിന്ധു ബൈജന്‍, എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here