ഇരിങ്ങാലക്കുട-ഇരിഞ്ഞാലക്കുടയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ബിസിനസ്സ് മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമയും ദീര്‍ഘകാലം ഇരിഞ്ഞാലക്കുട ബ്ലോക്ക് കോണ്ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഇരിഞ്ഞാലക്കുട നഗരസഭയുടെ ചെയര്‍മാനുമായിരുന്ന ശ്രീ എം. സി പോളിന്റെ ഫോട്ടോ അനാച്ഛദനവും അനുസ്മരണ സമ്മേളനവും ഇരിങ്ങാലക്കുട രാജീവ്ഗാന്ധി മന്ദിരത്തില്‍ വച്ച് മുന്‍ എം.പി ശ്രീ പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ടി വി ചാര്‍ളി അധ്യക്ഷനായ സമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍, ഡിസിസി സെക്രട്ടറിമാരായ എം എസ് അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനന്‍, സോണിയ ഗിരി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു, കോണ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ സോമന്‍ ചിറ്റയത്ത്, ഐ ആര്‍ ജെയിംസ്, എ എസ് ഹൈദ്രോസ്, ടി ആര്‍ ഷാജു, ഷാറ്റോ കുര്യന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് വര്‍ഗീസ് പുത്തനങ്ങാടി സ്വാഗതവും മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here