ആറാട്ടുപുഴ: ആറാട്ടുപുഴ ആര്‍. എം. എല്‍.പി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കരണീയത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 24 ശനിയാഴ്ച രാവിലെ 10ന് ആറാട്ടുപുഴ സ്‌കൂളില്‍ വെച്ച് ആദരണ സദസ്സ് സംഘടിപ്പിക്കുന്നു. സദസ്സിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിക്കും.നിരവധി വര്‍ഷമായി പെരുവനം – ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിയായി, പൂരത്തിന്റെ മികച്ച സംഘാടകനായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സി.എസ് ഭരതനേയും ‘കേരളത്തിലെ ബാങ്കിങ്ങ് ഇതര ധനകാര്യ കമ്പനികളുടെ പ്രകടനം വിലയിരുത്തല്‍ ‘ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. എ.ജി. ഹരീഷിനേയും യോഗം ആദരിച്ച് ഉപഹാരം നല്‍കും.

ആറാട്ടുപുഴ സ്‌കൂളില്‍ നിന്നും വിരമിച്ച അദ്ധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആര്‍. സരള നിര്‍വ്വഹിക്കും.

വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം ചേര്‍പ്പ് എ. ഇ. ഓ , വി.ഇ. ഷീബ നിര്‍വ്വഹിക്കും.

തൃശ്ശൂര്‍ റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എം.ആര്‍. അജിത് കുമാര്‍ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ ഐ .പി .എസ്,
തൃശ്ശൂര്‍ റൂറല്‍ ഭരണ വിഭാഗം ഡി.വൈ.എസ്.പി പി.എ. മുഹമ്മദ് ആരിഫ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോക്ടര്‍ തോമസ് പോള്‍ കാട്ടൂക്കാരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here