മുരിയാട് വി.കെ.സതീശൻ അനുസ്മരണം നടന്നു

55

ഇരിങ്ങാലക്കുട : മുരിയാട് വി.കെ.സതീശൻ അനുസ്മരണം. CPIM മുരിയാട് ലോക്കൽ കമ്മറ്റി അംഗമായിരുന്ന സഖാവ് വി.കെ സതീശന്റെ 4-ാം മത് അനുസ്മരണ ദിനം CPI M തൃശൂർ ജില്ലാ കമ്മറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഏരിയ കമ്മറ്റി അംഗം ടി ജി ശങ്കരനാരായണൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, അഡ്വ: കെ. എ. മനോഹരൻ, പി ആർ.ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി , മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി രാഘവൻ മാസ്റ്റർ, രഞ്‌ജു സതീഷ് എന്നിവർ സംസാരിച്ചു. മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ കമ്മറ്റി അംഗവും തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ലത ചന്ദ്രൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കെ.യു. വിജയൻ നന്ദിയും പറഞ്ഞു. മുരിയാട് കമ്മറ്റി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിസരത്തിൽ നിന്നും പ്രകടനവും അണ്ടിക്കമ്പനി പരിസരത്ത് അനുസ്മരണ പൊതുയോഗവും നടന്നു.

Advertisement