മുരിയാട്: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മുരിയാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.വാർഡ് തലത്തിൽ ജാഗ്രതാ സമിതികളും സർവ്വകക്ഷി യോഗവും ചേരും, ഏപ്രില് 18നു ഗൃഹസന്ദർശനം നടത്തി ബോധവൽക്കരണം സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് പരിശോധന കാര്യക്ഷമമാക്കും, ശൂചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, കോവിഡ് വാക്‌സിനേഷൻ മൊബൈല് ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. കുടുംബശ്രീ , ആരോഗ്യ പ്രവർത്തകർ , അംഗനവാടി ടിച്ചർമാർ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്നും തീരുമാനിച്ചു. യോഗത്തില് പഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ .ചിറ്റിലപ്പിളളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലത ചന്ദ്രൻ , ടി.എം.മോഹനൻ , ഷൈജു അരിക്കാട്ട്, ജയൻ എം, ടി.കെ വർഗ്ഗീസ്, തോമസ് ഐ.എസ്, ഹെൽത്ത് സുപ്പർവൈസർ രാധാകൃഷ്ണൻ , കുടുംബശ്രീ ചെയർപേഴ്‌സൺ , ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.യു വിജയൻ , രതി ഗോപി, തോമസ് തൊകലത്ത്, തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷീല ജയരാജ് സ്വാഗതവും സെക്രട്ടറി പ്രജീഷ് പി നന്ദിയും പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മുരിയാട് ഗ്രാമപഞ്ചായത്ത്
Advertisement