കേരള സ്കൂൾ കലോത്സവം ലോഗോ ക്ഷണിച്ചു

ഇരിങ്ങാലക്കുട: 2022 നവംബർ 24, 25, 26 തീയതികളിൽ ഇരിഞ്ഞാലക്കുടയിൽ വച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു . ലോഗോ(digital) തയ്യാറാക്കി, ഒക്ടോബർ 31നുള്ളിൽ സമർപ്പിക്കേണ്ടതാണ്.തൃശ്ശൂർ റവന്യൂ ജില്ലയിലെ താമസക്കാരായ വിദ്യാർത്ഥികൾ അധ്യാപകർ പൊതുജനങ്ങൾ തുടങ്ങി ആർക്കും ഈ ലോഗോ തയ്യാറാക്കി അയക്കാവുന്നതാണ്.ജില്ലയുടെയും ഇരിങ്ങാലക്കുടയുടെയും പ്രത്യേകതകൾ ലോഗോയിൽ ഉൾച്ചേർക്കുന്നത് അഭികാമ്യം. പ്രത്യേക ജൂറിയായിരിക്കും ലോഗോ തെരഞ്ഞെടുക്കുക. ജൂറിയുടെ അഭിപ്രായം അന്തിമമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ആയിരിക്കും ഈ വർഷത്തെ കലോത്സവത്തിന്റെ ലോഗോ.എന്നാൽ ജൂറിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ, ലഭിച്ചിട്ടുള്ള ലോഗോകൾ തൃപ്തികരമല്ലെങ്കിൽ പുതിയ ഒന്ന് ക്ഷണിക്കാനോ മേൽ നിർദേശങ്ങൾ ഉൾപ്പെടുത്തി ഒരു കലാകാരനെക്കൊണ്ട് ചിത്രീകരിപ്പിക്കാനോ സംഘാടക സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്നും വർക്കിംഗ് ചെയർപേഴ്സൺ സോണിയ ഗിരി (മുനിസിപ്പൽ ചെയർപേഴ്സൺ ഇരിങ്ങാലക്കുട നഗരസഭ) ജനറൽ കൺവീനർ ടി.വി.മദനമോഹനൻ(വിദ്യാഭ്യാസഉപഡയറക്ടർ, തൃശ്ശൂർ), പബ്ലിസിറ്റി ചെയർമാൻ .സന്തോഷ് ബോബൻ(കൗൺസിലർ ഇരിങ്ങാലക്കുട നഗരസഭ) എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പബ്ലിസിറ്റി കൺവീനറെ ബന്ധപ്പെടേണ്ടതാണ്. കെ. കെ. ഗിരീഷ് കുമാർ Mob.No.9495422495, 9746516157 (WhatsApp).ഇമെയിൽ വിലാസം. [email protected].

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img