കാരുമാത്ര ഗവ യു പി സ്കൂളിലെ കായിക മേളയോടാനുബന്ധിച്ചും, ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായും ദീപശിഖ ഇരിങ്ങാലക്കുട സി ഐ അനീഷ് കരീം ദീപശിഖ കൈമാറി

12
Advertisement

കാരുമാത്ര: ഗവ യു പി സ്കൂളിലെ കായിക മേളയോടാനുബന്ധിച്ചും, ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായും ദീപശിഖ പ്രയാണം വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ കോമ്പൗണ്ടിൽ ഇരിങ്ങാലക്കുട സി ഐ അനീഷ് കരീം ദീപശിഖ കൈമാറി .പഞ്ചായത്ത്‌ പ്രസിഡന്റ് എം എം മുകേഷ് ഫ്ലാഗ് ഓഫ്‌ ചെയ്തു ഉദ്ഘാടനംചെയ്തു. .പ്രധാനദ്ധ്യപിക പി സുമ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി കെ ഷറഫുദ്ധീൻ, ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രസന്ന അനിൽകുമാർ എന്നിവർ സംസാരിച്ചു.എസ്. എം സി ചെയർമാൻ ഉണ്ണികൃഷ്ണൻ കെ എൻ, കായിക അദ്ധ്യാപകൻ അജീസ് ,എസ് എം സി അംഗങ്ങളായ അലിയാർ, കെ ഉണ്ണികൃഷ്ണൻ, ഫൈസൽ എം എ, ജസീന, സബീലഫൈസൽ, .റുക്കിയ, സബിത, രശ്മി, ദിവ്യ,അദ്ധ്യാപകരായ അസീജ, അനീഷ്, ധനിജ എന്നിവർ നേതൃത്വം നൽകി.

Advertisement