ഫുഡ്‌ സേഫ്റ്റി ലൈസൻസ് രജിസ്ട്രേഷ മേള 2022, ഒക്ടോബർ 20, 21തീയതികളിൽ ഇരിഞ്ഞാലക്കുട വ്യാപാരഭവനിൽ

20

ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന “ഫുഡ്‌ സേഫ്റ്റി രജിസ്ട്രേഷൻ മേള 2022 ഒക്ടോബർ 20, 21തീയതികളിൽ (വ്യാഴം, വെള്ളി) രാവിലെ 10മുതൽ വൈകീട്ട് 5 വരെ ഇരിങ്ങാലക്കുട വ്യാപാരഭവനിൽ നടക്കും.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഭക്ഷ്യോല്പാദന വിതരണ വിപണന സ്ഥാപനങ്ങൾ,വഴിയോര പഴം പച്ചക്കറി കച്ചവടക്കാർ, കാറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ, കാന്റീനുകൾ, തട്ടുകച്ചവടക്കാർ, അംഗനവാടികൾ,ഹോസ്റ്റലുകൾ, മെസ്സ്, കുടിവെള്ളവിതരണക്കാർ, വാഹനത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നവർ എന്നിവർക്ക് വേണ്ടിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് മേള ഗുണഭോക്താക്കൾ ഉപയോഗപ്പെടുത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു.

Advertisement