കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,30,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,018 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5885 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 318 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 71,316 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 182 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,978 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5062 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 300 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6136 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 905, കൊല്ലം 526, പത്തനംതിട്ട 389, ആലപ്പുഴ 124, കോട്ടയം 454, ഇടുക്കി 323, എറണാകുളം 971, തൃശൂര്‍ 25, പാലക്കാട് 389, മലപ്പുറം 357, കോഴിക്കോട് 973, വയനാട് 283, കണ്ണൂര്‍ 347, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 71,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,14,993 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Hot this week

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...

Topics

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...
spot_img

Related Articles

Popular Categories

spot_imgspot_img