നെടുമങ്ങാട് :
മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന
സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ
നജിമത്ത് ബീഗം ടീച്ചർ, സുൽഫത്ത് ബീവി ,
ഷക്കീല ബീവി
തുടങ്ങിയവർക്ക്
മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗ് ഹൗസിൽ നടത്തിയ സ്വീകരണ യോഗത്തിൽ
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
അഡ്വ കണിയാപുരം
ഹലീം മെമ്പർഷിപ്പും, പാർട്ടി പതാകയും നൽകി
പാർട്ടിയിലേക്ക് സ്വീകരിച്ചു.
ലീഗ്
ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ കുന്നുംപുറം അഷ്റഫ്,
കന്യാകുളങ്ങര
നാസറുദ്ദീൻ, ലാൽ ആനപ്പാറ, പുലിപ്പാറ യൂസഫ്, കരകുളം സന്തോഷ്, അഡ്വക്കേറ്റ്
എസ് നൂർജി ,
കരകുളം മുഹമ്മദ് ഷിബു, ഇർഫാൻ ഹലീം,
സഫീർ പുന്നമൂട്ടിൽ,അനസ് മൂ ഴിയിൽ, പൂന്തുറ മൂസ,വട്ടപ്പാറ ശ്രീകുമാർ, സുൽഫിക്കർ,
ഷാജഹാൻ മർഹബ, ഷിബിൻ, പൂവത്തൂർ അനിൽ തുടങ്ങിയവർ സംസാരിച്ചു



