EWS – OBC സംവരണ മാനദണ്ഡങ്ങൾ ഏകീകരിക്കണം – മുന്നോക്ക സമുദായ ഐക്യമുന്നണി

36

ഇരിങ്ങാലക്കുട: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരുടെയും (Ews), മറ്റു പിന്നോക്ക ജാതിയിൽ (OBC) പ്പെട്ടവരുടെയും വരുമാന പരിധിയിലുള്ള മാനദണ്ഡം ഏകീകരിക്കണമെന്ന് മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ല കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡണ്ട് വേണാട് വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എൻ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പ്രമോദ് വർമ്മ, എൻ.സുരേഷ് മൂസ്സത്, എ.സി. സുരേഷ്, രാജൻ.ആർ. നമ്പ്യാർ, ഹരികേഷ് പി. കൈമൾ , വേണുഗോപാൽ, കെ.വി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisement