അതിഥി തൊഴിലാളികള്‍ക്കായുള്ള ആരോഗ്യ പരിശോധന ക്യാമ്പ്

233

ഇരിങ്ങാലക്കുട :നമ്മുടെ നാട്ടില്‍ വന്ന് തൊഴിലെടുക്കുന്ന കേരളത്തിന് പുറത്തു നിന്ന് എത്തിയ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം നമ്മുടെ നാടിന്റെ ആരോഗ്യ സുരക്ഷയ്ക്ക് നിര്‍ണ്ണായകമാണ്. നാട്ടില്‍ ഇല്ലാത്തതോ നിര്‍മ്മാര്‍ജ്ജനം ചെയ്തതോ ആയ രോഗങ്ങളുടെ കടന്നുവരവ് തടയുന്നതിന് അതിഥി തൊഴിലാളികളുടെ കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധന അനിവാര്യമാണ്. ആയതിലേക്ക് നഗരസഭ പ്രദേശത്തുള്ള അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍, കൗണ്‍സിലര്‍മാരായ സോണിയഗിരി, പി.വി. ശിവകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യോഗത്തിന് ഹെല്‍ത്ത് സൂപ്രവൈസര്‍ ആര്‍. സജീവ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ആര്‍. സ്റ്റാന്‍ലി നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങീയവര്‍ പങ്കെടുത്തു. തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മൈഗ്രന്റ് പ്രോഗ്രാം സ്‌ക്രീനിംഗ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അനുമേരി സാമിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം വിശദമായ പരിശോധനകള്‍ നടത്തി. ക്യാമ്പിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍.കെ.ജി., സലില്‍.കെ., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രസാദ്. സി., സനോജ്. വൈ., രാകേഷ്.കെ. ഡി., അനില്‍.കെ.എം. , ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഷൈലജ. കെ.പി. എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement