ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിവിതരണം ചെയ്തു

299

ഇരിങ്ങാലക്കുട-ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചതയദിനത്തില്‍ നടത്തി വരുന്ന കഞ്ഞിവിതരണവും ഉച്ചഭക്ഷണ വിതരണവും ഇരിങ്ങാലക്കുട റൂറല്‍ വനിതാ സ്റ്റേഷന്‍ പി. ആര്‍ .ഒ സാന്ദിത ഉദ്ഘാടനം ചെയ്തു.കഞ്ഞിവിതരണം മടത്തിക്കര കുമാരന്റെയും ജാനകി കുമാരന്റെയും സ്മരണാര്‍ത്ഥം മക്കള്‍ സ്‌പോണ്‍സര്‍ ചെയ്തു. ഉച്ചഭക്ഷണം പുന്നംകുളം ജാനകിയുടെ സ്മരണാര്‍ത്ഥം പുന്നംക്കുളം കുടുംബാംഗങ്ങളും അഡ്വ.രവീന്ദ്രന്‍ വടക്കേടത്തും സ്‌പോണ്‍സര്‍ ചെയ്തു.പരിപാടിയില്‍ ബാലന്‍ പെരിങ്ങത്തറ ,വിജയന്‍ എളയേടത്ത് ,സുഗതന്‍ കല്ലിങ്ങപ്പുറം ,കെ സി മോഹന്‍ലാല്‍ ,മോഹനന്‍ മടത്തിക്കര ,രാജന്‍ പുന്നംക്കുളം ,ജീജ രവീന്ദ്രന്‍ ,വിശ്വനാഥന്‍ പടിഞ്ഞാട്ട് ,കണ്ണന്‍ തണ്ടാശ്ശേരി ,ഭാസി വി കെ ,ശിവരാമന്‍ മേലിറ്റ എന്നിവര്‍ പങ്കെടുത്തു.

Advertisement