സംസ്ഥാന കലോല്‍സവത്തില്‍ പദ്യോചാരണത്തില്‍ എ ഗ്രേഡ് നേടിയ അഭയ്‌ദേവിന് എസ് .എന്‍ .ഡി .പി യുടെ ആദരം

406

ഇരിങ്ങാലക്കുട-ആലപ്പുഴയില്‍ നടന്ന സംസ്ഥാന കലോല്‍സവത്തില്‍ പദ്യോചാരണത്തില്‍ എ ഗ്രേഡ് നേടിയ മാപ്രാണം തളിയകോണം സ്വദേശി അഭയ്‌ദേവിന് എസ് .എന്‍ .ഡി .പി യുടെ ആദരം. മുകുന്തപുരം താലൂക്ക് എസ് .എന്‍ .ഡി. പി യൂണിയന്റെയും യൂത്ത്മൂമെന്റ് താലൂക്ക് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ആദരം.തളിയകോണത്തെ അഭയ് ദേവിന്റെ വസതിലെത്തിയ നേതാക്കള്‍ പൊന്നാട അണിയിക്കുകയും സ്‌നേഹോപഹാരം സമ്മര്‍പ്പിക്കുകയും ചെയ്തൂ.യൂണിയന്‍ പ്രസിഡന്റ് ചെറാക്കുളം, സെക്രട്ടറി പി.കെ.പ്രസന്നന്‍, യൂത്ത്മൂമെന്റ് പ്രസിഡന്റ് ബിജോയ് നെല്ലിപറമ്പില്‍, സെക്രട്ടറി സി.കെ.രാകേഷ്, കൃഷ്ണകുമാര്‍, കിരണ്‍ ഒറ്റാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Advertisement