സവിഷ്കാരയുടെ സമ്മാനങ്ങളുമായി തവനിഷ്

32

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് വേണ്ടി നടത്തിയ സവിഷ്കാര 2020 ടാലെന്റ്റ് എക്സിബിഷൻ ഷോയുടെ സമ്മാനങ്ങളുടെ വിതരണം ആരംഭിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് ആദ്യ സമ്മാനദാനം പ്രതീക്ഷഭവൻ പ്രിൻസിപ്പൽ റവ. സി. പോൾസിക്ക് നല്കി നിർവഹിച്ചു. ചടങ്ങിൽ തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, പ്രൊഫ. റീജ യുജിൻ, നോൺ ടീച്ചിങ് സ്റ്റാഫുമാരായ സ്റ്റാൻലി, ആദർശ്, തവനിഷ് സ്റ്റുഡന്റസ് പ്രസിഡന്റ്‌ അഞ്ജന വി എസ്, സെക്രട്ടറി ശ്യം കൃഷ്ണ, വളെന്റീയർമാരായ ഹാഫിസ്, ആഷിക്, മഞ്ജുഷ, ഷഹീറ, അശ്വതി എന്നിവരും പങ്കെടുത്തു.

Advertisement