ശബരിമല മേല്‍ശാന്തിയായിരുന്ന മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇരിങ്ങാലക്കുടയില്‍ ആദരം

333

ഇരിങ്ങാലക്കുട: ശബരിമല മേല്‍ശാന്തിയായി കഴിഞ്ഞ ഒരു വര്‍ഷം സേവനമനുഷ്ഠിച്ച മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇരിങ്ങാലക്കുടയില്‍ ആദരണമൊരുക്കുന്നു. ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച (28-11-18) വൈകീട്ട് 5 മണിക്ക് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ വച്ചു നടക്കുന്ന ആദരണ സമ്മേളനത്തില്‍ ഭക്തജനങ്ങള്‍ക്കൊപ്പം ത്രന്തി പ്രമുഖര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍, കൂടല്‍മാണിക്യം ക്ഷേത്രം മേല്‍ശാന്തി, വിവിധ സാമുദായിക സംഘടനകള്‍ എന്നിവര്‍ പങ്കെടുക്കും.

Advertisement