ഗജ ചുഴലി ക്കാറ്റ്: വിനോദ യാത്രക്ക് പോയ കുടുംബത്തിലെ വാഹനത്തിനു മുകളില്‍ മരം വീണ് യുവതി മരിച്ചു..

83

വെള്ളാംങ്ങല്ലൂര്‍: കോണത്തുകുന്നില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദ യാത്രക്ക് കോണത്തുകുന്ന്ഈസ്റ്റ് പൈങ്ങോട്കളച്ചാട്ടില്‍ ജയരാജിന്റെ മകന്‍ ജെറിന്‍ ഭാര്യ നിലീമ, മകന്‍ മാധവ് എന്നിവര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്വന്തം കാറില്‍ പോയി. വെള്ളിയാഴ്ച നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ കൊടൈക്കനാലില്‍ വച്ചു തന്നെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളില്‍ കാറ്റത്ത് യുക്കാലി മരം വീണതിനെ തുടര്‍ന്ന് നിലീമ25 തല്‍ക്ഷണം മരിച്ചു. ജെറിനെയും32, മകന്‍ മാധവ്2 പരിക്കുകളോടെ കൊടൈക്കനാല്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ബന്ധുക്കള്‍ കൊടൈക്കനാലിലേക്ക് പോയി. മൃതദേഹം ഇന്നലെ രാത്രി എത്തി. നിലീമ ആയൂര്‍വേദ ഡോക്ടറാണ്. കൊടൈക്കനാല്‍ ജില്ലാ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള എസ്ഒസി സംഘമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
മണ്ണുത്തി ഡോക്ടര്‍ അരവിന്ദാക്ഷന്റെ മകളാണ്.
സംസ്‌ക്കാരം മണ്ണുത്തിയില്‍.

 

Advertisement