നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു

141

പുല്ലൂർ: സേക്രഡ്‌ ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. പുല്ലൂർ സേക്രഡ്‌ ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആശുപത്രി സ്ഥാപക പിതാവായ മോൺ പോൾ ചിറ്റിലപ്പിള്ളിയുടെ നാൽപ്പതാം ചരമവാർഷിക സ്മാരകമായി (റൂബി ജൂബിലി സ്മാരകം) നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കർമ്മം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ റെവ. ഡോക്ടർ ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പുതുതായി പണിതീർത്ത മനോഹരമായ ഗ്രോട്ടോയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരുപം പ്രതിഷ്ഠിച്ചു.

Advertisement