സംഗമ സാഹിതി – കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്കാരം കവി സെബാസ്റ്റ്യന്

49

ഇരിങ്ങാലക്കുട:പ്രഥമ സംഗമ സാഹിതി – കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരം പ്രഖ്യാപിച്ചു. കവി സെബാസ്റ്റ്യൻ രചിച്ച് മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘കൃഷിക്കാരൻ’ എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും പുരസ്കാരജേതാവിന് ലഭിക്കും.പദ്മദാസ്, മാധവൻ പുറച്ചേരി, പ്രകാശൻ മടിക്കൈ, സുരേഷ്കുമാർ ജി എന്നിവർ സംഗമസാഹിതി പ്രത്യേക ജൂറി പുരസ്കാരങ്ങൾക്ക് അർഹരായിപ്രൊഫ സാവിത്രി ലക്ഷ്മണൻ, പി കെ ഭരതൻ മാസ്റ്റർ, സനോജ് രാഘവൻ, അരുൺ ഗാന്ധിഗ്രാം, പി എൻ സുനിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാക്കളെ നിർണ്ണയിച്ചത്.പുരസ്കാര പ്രഖ്യാപന യോഗത്തിൽ പ്രൊഫ സാവിത്രി ലക്ഷ്മണൻ, രാധാകൃഷ്ണൻ വെട്ടത്ത്, പ്രൊഫ വി കെ ലക്ഷ്മണൻ നായർ, അരുൺ ഗാന്ധിഗ്രാം, സനോജ് രാഘവൻ, രാധിക സനോജ്, ശ്രീല വി വി, ഷെറിൻ അഹമ്മദ്, സിമിത ലെനീഷ്, റഷീദ് കാറളം എന്നിവർ സംസാരിച്ചു.

Advertisement