മികച്ച വിജയം കൈവരിച്ചവര്‍ക്ക് ഇരിങ്ങാലക്കുട പ്രസ്സ്‌ക്ലബ്ബിന്റെ ആദരണീയം

345

ഇരിങ്ങാലക്കുട : ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിലെ കഴിഞ്ഞ വര്‍ഷത്തെ പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് ‘ആദരണീയം’ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാനവും എസ്.എസ്.എല്‍.സി.യില്‍ ഉന്നത വിജയം ലഭിച്ചവരെ ആദരിക്കുകയും ചെയ്തു. ഐ.സി.എല്‍.ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സി.ഇ.ഒ ഉമ അനില്‍കുമാര്‍ പ്ലസ്ടൂവിന് മികച്ചവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രസ്സ് ക്ലബ് ട്രഷറര്‍ വര്‍ദ്ധനന്‍ പുളിക്കല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ഉണ്ണി നന്ദിയും പറഞ്ഞു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ.കൃഷ്ണനുണ്ണി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ സനൂജ, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ.ഉഷ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

 

Advertisement