മൂന്നുപീടിക റൂട്ടില്‍ ചേലൂര്‍ കാട്ടിക്കുളത്തിന് സമീപത്തെ അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു

654

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മൂന്നുപീടിക റൂട്ടില്‍ ചേലൂര്‍ കാട്ടിക്കുളത്തിന് സമീപം ഒന്‍പതരയോടെ നടന്ന അപകടത്തില്‍ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. ചേലൂരില്‍ താമസിച്ചു വരുന്ന ഗെയ്ല്‍ കമ്പനിയുടെ ഐ. എല്‍. എഫ് .എസ് കമ്പനിയുടെ തൊഴിലാളികളായ ഒറീസ്സക്കാരനായ രത്‌നാകര്‍ പ്രഥാന്‍ (23),ഗുജറാത്തുക്കാരനനായ ശ്രാവണ്‍ (25) എന്നിവര്‍ക്കാണ് രാത്രിയില്‍ അപകടം പറ്റിയത് .ഗുരുതരമായി പരിക്കേറ്റ രത്നാകര്‍ പ്രഥാന്‍ തൃശൂരിലേക്ക് കൊണ്ടുപോവുന്ന വഴി മരണപ്പെട്ടു.രാത്രി നടന്ന അപകടത്തില്‍ പരിക്കേറ്റ ഇവരെ എടതിരിഞ്ഞി ലൈഫ്ഗാര്‍ഡ്‌സ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

 

Advertisement