ഇരിങ്ങാലക്കുട-എറിയാട് വില്ലേജ് ആറാട്ടുവഴി ദേശത്തുള്ള തറപറമ്പില്‍ ഇക്ബാല്‍ മകന്‍ നൗഫലിനെ (19 വയസ്സ് ) പെട്രോള്‍ പമ്പിനു വടക്കുവശം റോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എറിയാട് വില്ലേജ് ആറാട്ട് വഴി ദേശത്തുള്ള ഷാജി മകന്‍ ജിതീഷ് 22 വയസ്സ് എന്നിവരെ കുറ്റക്കാരെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ ജീവപര്യന്തം തടവിനും 50000 രൂപ വീതം പിഴയടക്കുവാനും ശിക്ഷ വിധിച്ചു.പ്രതിയുടെ വീട്ടുക്കാരെ കൊല്ലപ്പെട്ട നൗഫല്‍ മര്‍ദ്ദിച്ചതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണം .കൊടുങ്ങല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍ എസ്സ് സലീഷ് ആണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് .കേസില്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 6 മുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട് .കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി ,എബിന്‍ ഗോപുരന്‍ ,സി ജി ഷിബിര്‍ ,വി എസ് ദിനല്‍ എന്നിവര്‍ ഹാജരായി
നൗഫല്‍ വധക്കേസ് -പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും പിഴയും
Advertisement