അതിജീവനത്തിന് കൈതാങ്ങുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍

617

ഇരിങ്ങാലക്കുട-കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ കൈതാങ്ങുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍ .സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച 4 ലക്ഷം രൂപ ദുരിതബാധിതരായ എട്ട് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.സ്‌കൂളില്‍ വച്ച് നടന്ന സഹായവിതരണ ചടങ്ങില്‍ മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംപിള്ളി സി .എം. ഐ ,പ്രിന്‍സിപ്പാള്‍ ഫാ.സണ്ണി പുന്നേലിപറമ്പില്‍ സി .എം .ഐ,പി.ടി .ഡബ്ലിയു. പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍,വൈസ് പ്രസിഡന്റ് മായ ശ്രീകുമാര്‍ ,എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ഇരിങ്ങാലക്കുടയിലെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സ്‌കൂളിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമുകളും,പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ള പഠനസാമഗ്രഹികളും തികച്ചും സൗജന്യമായി സ്‌കൂള്‍ വിതരണം ചെയ്തു.അതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പൊതുവിദ്യാഭ്യാസ പ്രളയദുരിതാശ്വാസനിധിയിലേക്കുമായി ഒരു ലക്ഷം രൂപയും നല്‍കി ക്രൈസ്റ്റ് വിദ്യാനികേതന്‍ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു

Advertisement