ഇരിങ്ങാലക്കുട : തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് മരണമണി. ഓരോ പതിനഞ്ചു മിനിറ്റിലും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിന്നും കെഎസ്ആര്‍ടിസി പൂര്‍ണമായും പിന്‍ വാങ്ങിയേക്കും. ഇപ്പോള്‍ തന്നെ സര്‍വ്വീസുകള്‍ നാമമാത്രമാക്കി കഴിഞ്ഞു. ഇരിങ്ങാലക്കുടയില്‍ നിന്ന് രാവിലെ 5.15 നും, 5.30 നും ആയിരുന്നു ആദ്യത്തെ ട്രിപ്പ്. ദിവസവും 5 ട്രിപ്പ് പൂര്‍ത്തിയാക്കി രാത്രി 8 നു ശേഷമാണ് രണ്ടു ബസ്സുകളും തിരികെ ഡിപ്പോയിലെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ബസ്സുകള്‍ റദ്ദാക്കി. സ്വകാര്യ ബസ്സുകളോട് മത്സരിച്ചാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഈ റൂട്ടില്‍ ഓടിയിരുന്നത്. ആസമയത്ത് നല്ല കളക്ഷനും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കുറയുകയും വന്‍ നഷ്ടമാവുകയും ചെയ്തു. ഈ നഷ്ടം സഹിച്ച് ഓടാന്‍ കഴിയില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.
കെ.എസ്.ആര്‍ടി.സി ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നു
Advertisement