24.9 C
Irinjālakuda
Monday, January 13, 2025
Home Blog Page 631

ക്രൈസ്റ്റ് കോളേജ്അണിയിച്ചൊരിക്കിയ 43-മത് ഓള്‍ കേരള ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്നു തുടക്കം കുറിച്ചു.

ക്രൈസ്റ്റ് കോളേജ്അണിയിച്ചൊരിക്കിയ 43-മത് ഓള്‍ കേരള ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് 2018 ജനുവരി 31നു തുടക്കം കുറിച്ചു.ഇരിഞ്ഞാലക്കുട ഡി.വൈ.സ്.പി ഫേമസ് ഉദ്ഘാടനം നിര്‍വഹിക്കുകയും ,ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ,വൈസ് പ്രിന്‍സിപ്പാല്‍മാരായ പ്രൊ.വി പി ആന്റൊ,ഫാ.ജോയ് പീനിക്കപ്പറമ്പില്‍ തൃശ്ശൂര്‍ വോളിബോള്‍ അസോസിയേഷന്‍പ്രസിഡന്റ് തോമസ് കുളങ്ങര ,വാര്‍ഡ് കൗണ്‍സിലര്‍ ഫിലോമന ജോയ് ,ഒ.സ്.എ പ്രസ്ഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍ ,ഡോ.വിവേകാന്ദന്‍ ,ലക്ഷ്മി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആദ്യ മത്സരത്തില്‍ സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി സി എം എസ് കോളേജ് കോട്ടയത്തെയും രണ്ടാം മത്സരത്തില്‍ എം എ കോളേജ് കോതമംഗലം അസ്മാബി കോളേജിനെയും ,മൂന്നാം മത്സരത്തില്‍ സെന്റ് തോമസ് കോളേജ് പാലാ സെന്റ് ജോര്‍ജ്ജ് അരുവിത്തറയെയും പരാജയപ്പെടുത്തി .ഇന്ന് നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങൡ സെന്റ് പീറ്റര്‍ കോളേജ് കോലഞ്ചേരി സെന്റ് തോമസ് കോളേജ് പാലയെയും എം എ കോളേജ് കോതമംഗലം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയെയും നേരിടുന്നതാണ്.ക്രൈസ്റ്റ് കോളേജിലെ പഴയ കാല വോളിബോള്‍ കളിക്കാരുടെ ഒരു സൗഹൃദ പ്രദര്‍ശന മത്സരം ഇന്ന് ഉണ്ടായിരിക്കുന്നതാണ്

 

Advertisement

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരിഞ്ഞാലക്കുട:മാപ്രാണം സെന്റ് സേവിയേഴ്‌സ് സി എല്‍പി സ്‌കൂളില്‍ 114 -ാം വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃദിനവും ഈ വര്‍ഷം വിരമിക്കുന്ന സുലേഖ ടീച്ചര്‍ക്കും ബേബി ടീച്ചര്‍ക്കും യാത്രയയപ്പ് സമ്മേളനവും സമുചിതമായി നടത്തി.ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേന്റെ ഇരിഞ്ഞാലക്കുട പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ .സിസറ്റര്‍ ധന്യ ബാസ്റ്റിന്‍ അധ്യക്ഷത വഹിച്ച സമ്മേളനം മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തിന്റെ റെക്ടര്‍ റവ .ഡോ.ജോജോ ആന്റണി തൊടുപറമ്പില്‍ ഉദാഘാടനം ചെയ്തു.ഇരിഞ്ഞാലക്കുട ബിപിഒ എന്‍ എസ് സുരേഷ് ബാബു വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാഛാദനവും വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍ സമ്മാനദാനവും നടത്തി.ബെഞ്ചമിന്‍ മാസ്റ്റര്‍ ,സിസ്റ്റര്‍ റോസ്മിന്‍ ,സിസ്റ്റര്‍ റോസ്മിന്‍ ,സിസ്റ്റര്‍ അമല ,ഉഷ ടീച്ചര്‍ ,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആന്‍ റിയ സിജോ,ശ്രാവണ്‍ സി എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പി.ടി എ പ്രസിഡന്റ് എ എസ് അജിത് കുമാര്‍ ഉപകാരസമര്‍പ്പണവും നന്ദി പ്രസംഗവും നടത്തി .കുട്ടികളുടെ കലാപരിപാടികള്‍ വര്‍ണ്ണശബളമായിരുന്നു.

Advertisement

നഗരമദ്ധ്യത്തിലെ നരഹത്യ നോക്കി നിന്ന ജനമനസ്സിന് നേരെ പ്രതിഷേധ ജാഥ

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ജനമദ്ധ്യത്തില്‍ സുജിത്ത് എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപെടുത്തിയിട്ടും കാഴ്ച്ചക്കാരായി നിന്ന ജനമനസ്സിന് നേരെ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.സുഹൃത്തുക്കളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഠാണവിലെ മുന്‍ സി ഐ ഓഫീസിലേയ്ക്കാണ് മൗനജാഥ സംഘടിപ്പിച്ചത്.നൂറ് കണക്കിന് ജനങ്ങളാണ് മൗനജാഥയില്‍ പങ്കാളികളായത്.കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ബസ് സ്റ്റാന്റിലെ ഓട്ടോറിക്ഷാ പേട്ടയില്‍ വെച്ച് മിഥുന്‍ എന്ന ഡ്രൈവറാണ് സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത വൈര്യാഗ്യത്തിന് സുജിത്തിന്റെ തലയ്ക്ക് കമ്പികൊണ്ടടിച്ച് കൊലപെടുത്തിയത്.ജനകൂട്ടത്തിന് നടുവില്‍ വെച്ച് നടന്ന സംഭവത്തില്‍ ആരും തന്നേ ഇവരെ തടയുവാനോ അടിയേറ്റ് വീണ സുജിത്തനേ ആശുപത്രിയില്‍ എത്തിക്കാനോ മുതിരാതിരുന്ന മനസാക്ഷിയില്ലാത്ത ജനസമൂഹത്തിന് നേരെയുള്ള പ്രതിഷേധമായാണ് മൗനജാഥ സംഘടിപ്പിച്ചത്.അടച്ചിട്ട സി ഐ ഓഫിസില്‍ എത്തിയ ജാഥ സുജിത്തിന്റെ ഘാതകനേ എത്രയും വേഗം അറസ്റ്റ് ചെയ്യണംമെന്ന പ്രമേയം വായിച്ച് പിരിഞ്ഞ് പോയി.തൃശൂര്‍ മെഡിയ്ക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കൊരുമ്പിശ്ശേരിയിലെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി 8 മണിയോടെ സംസ്‌ക്കരിയ്ക്കും.

Advertisement

സുജിത്തിന്റെ കൊലപാതകം : ഗുണ്ടാ വിളയാട്ടം തടയാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്ന് സി.പി.ഐ

ഇരിങ്ങാലക്കുട : നഗരത്തിലെ ഗുണ്ടാ വിളയാട്ടം തടയാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. സഹോദരിയെ ശല്ല്യം ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് സുജിത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടത്. ഒരാഴ്ച മുമ്പ് പട്ടാപകല്‍ നഗരത്തില്‍ വച്ചാണ് നിരവധി കേസ്സുകളിലെ പ്രതിയായ ഒരാള്‍ വാഹനം തടഞ്ഞു നിറുത്തി വാഹനം ഓാടിച്ചിരുന്ന എ ഐ വൈ എഫ് നേതാവ് കൃഷ്ണകുമാറിനെ ആക്രമിച്ചത്. ആ കേസ്സിലെ പ്രതിയെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ജാഗ്രത കുറവ് ക്രിമിനലുകള്‍ വിലസുന്നതിന് കാരണമാകുന്നുണ്ട്.ബസ് സ്റ്റാന്‍ഡ് പരിസരത്തുള്‍പ്പടെ പെര്‍മിറ്റില്ലാത്ത ഓട്ടോ റിക്ഷ ഉള്‍പ്പടെയുള്ള ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനും, ആളെ കയറ്റാനും അനുമതി കൊടുക്കരുത്, ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണം, വനിത പോലീസ് ഉള്‍പ്പടെയുള്ള പോലീസുകാരുടെ കൂടുതല്‍ സേവനം ഉറപ്പുവരുത്തുവാനും, പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ നിരീഷണ ക്യാമറകള്‍ സ്ഥാപിച്ചും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുകയും സുജിത്തിന്റെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

Advertisement

സുജിത്തിന്റെ കൊലപാതികയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി വൈ എഫ് ഐ

ഇരിങ്ങാലക്കുട : സഹോദരിയെ ശല്യപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ ചെന്ന ഇരിങ്ങാലക്കുട കൊരിമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത്ത് വേണുഗോപാല്‍ എന്ന ചെറുപ്പക്കാരനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം മര്‍ദിക്കുകയും തുടര്‍ന്ന് കൊലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ മിഥുനെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ .എഫ്.ഐ ആവശ്യപ്പെട്ടു.സംഭവത്തിന് ശേഷം പ്രതി പെണ്‍കുട്ടിയെ വീണ്ടും വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവില്‍ പോയി. പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സുജിത്ത് ബുധനാഴ്ച്ച 1 മണിയോടെ മരണപ്പെട്ടതായി ഡോക്റ്റര്‍മാര്‍ സ്ഥിരീകരിച്ചു. നഗരമധ്യത്തില്‍ ക്രൂരമായ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയും ഇത്തരം ഗുണ്ടാ ക്രിമിനല്‍ പ്രവര്‍ത്തനം ആവര്‍ത്തിക്കാതിരിക്കാനുമുള്ള ശക്തമായ ഇടപെടല്‍ ബന്ധപ്പെട്ട അധികാരികള്‍ എടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത് പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

Advertisement

സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയ്ക്കായി പോലീസ് ഊര്‍ജ്ജീത അന്വേഷണത്തില്‍ : ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ വച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സുജിത്ത് വേണുഗോപാല്‍ എന്ന യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിയ്ക്കായി ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.പടിയൂര്‍ സ്വദേശി പത്താഴക്കാട്ടില്‍ മിഥുനെയാണ് പ്രതിയായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.മിഥുനേ പിടികൂടുന്നതിനായി ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തേയും രൂപികരിച്ചിട്ടുണ്ട്.ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ , എസ് ഐമാരായ കെ എസ് സുശാന്ത്, തോമസ്സ് വടക്കന്‍ , ആറോളം ഷാഡോ പോലീസ് അംഗങ്ങളും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്.പ്രതി മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്ത് പരിചയമുള്ളതിനാല്‍ പ്രതിയുടെ ഫോട്ടോയും വിശദവിവരങ്ങളുമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കി എല്ലാ എയര്‍പോര്‍ട്ടുകളിലും അറിയിപ്പു നല്‍കിയിട്ടുണ്ട്.പ്രതിയുടെ ഫോട്ടോയും അടയാള വിവരങ്ങള്‍ സഹിതംക്രൈം കാര്‍ഡ് തയ്യാറാക്കി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രത്യേകം അറിയിപ്പും നല്‍കിയിട്ടുണ്ട്.പ്രതിയുടെ വീടിനു സമീപം ഒളിപ്പിച്ചു വച്ചിരുന്ന സംഭവത്തിനു ശേഷം പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച പ്രതിയുടെ ഓട്ടോറിക്ഷ പോലീസ് കണ്ടെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

Advertisement

ജ്യോതിസ്സ് കോളേജില്‍ ഇ ഡി ക്ലബിന്റെ ഉദ്ഘാടനം നടന്നു

ജ്യോതിസ്സ് കോളേജില്‍ ഇ ഡി ക്ലബിന്റെ ഉദ്ഘാടനം നടന്നു
പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ക്ലബ് കോഡിനേറ്റര്‍ സ്മിത ജോജി സ്വാഗതം, പ്രിന്‍സിപ്പാള്‍ എ എം വര്‍ഗ്ഗീസ് ഉദ്ഘാടനം ,സെന്റര്‍ മാനേജര്‍ ബിജു പൗലോസ് അധ്യക്ഷത വഹിച്ചു

Advertisement

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികം സമുചിതമായി ആഘോഷിച്ചു

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ വാര്‍ഷികവും ,രക്ഷാകര്‍ത്തൃദിനവും,സ്തുതൃഹമായ സേവനത്തിനു ശേഷം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നൂം വിരമിക്കുന്ന കെ.കെ കൃഷ്ണന്‍ നമ്പൂതിരിക്കുള്ള യാത്രയയപ്പും ബുധനാഴ്ച്ച രാവിലെ 9:30ന് സമുചിതമായി നടത്തപ്പെട്ടു.ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ അധ്യക്ഷത വഹിക്കുകയും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിര്‍വഹിക്കുകയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍ ഫോട്ടോ അനാച്ഛാദനം തുടര്‍ന്ന് ജില്ലാ സ്പാര്‍ട്‌സ് ഓഫീസര്‍ ജനാര്‍ദനന്‍ എ. പി ദേവസ്സി ,കെ എല്‍ ജോസ് ,ആള്‍ഡ്രിന്‍ ജെയിംസ് സി എന്നിവരെ ആദരിച്ചു.ഇരിഞ്ഞാലക്കുട ഡി ഇ ഒ ഉഷാ റാണി പി സമ്മാന വിതരണം നിര്‍വഹിച്ചു.കെ കെ വിനയന്‍ ,ജയശ്രീ അനില്‍ കുമാര്‍ ,വിജയലക്ഷ്മി വിനയചന്ദ്രന്‍,തോമസ് കോലങ്കണ്ണി ,സി പി പോള്‍ ,എ വി രാജേഷ് ,ബെന്നി വിന്‍സെന്റ് ,അജിത സജീഷ് ,പി കാര്‍ത്തികേയന്‍ ,പി ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി

 

Advertisement

കലിയടങ്ങാത്ത ഗാന്ധി ഘാതകര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പരേഡ്

അരിപ്പാലം : കലിയടങ്ങാത്ത ഗാന്ധി ഘാതകര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പായമ്മല്‍ ഒലുപ്പുക്കഴ പാലത്തിന് സമീപത്തു നിന്നും യുവജന പരേഡ് സംഘടിപ്പിച്ചു. അരിപ്പാലം സെന്ററില്‍ നടന്ന പൊതുയോഗം സി.പി.ഐ.(എം) ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഒ.എസ്.സുഭീഷ്, ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, ലോക്കല്‍ സെക്രട്ടറി സി.വി.ഷിനു എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത് സ്വാഗതവും പൂമംഗലം മേഖലാ സെക്രട്ടറി പി.എം. സനീഷ് നന്ദിയും പറഞ്ഞു.

 

Advertisement

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം സംഭാവനകള്‍ സ്വീകരിച്ച് തുടങ്ങി.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ഭക്തജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ച് തുടങ്ങിയതായി ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ അറിയിച്ചു.സംഭവ സ്വീകരിയ്ക്കലിന്റെ ഉദ്ഘാടനം മുന്‍ ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ ഡോ.കെ രാധാകൃഷ്ണന്‍ 1.25 ലക്ഷം നല്‍കി നിര്‍വഹിച്ചു.ഉത്സവ വഴിപാടുകള്‍ Koodalmanikyam Administrator, Account number : 151715500006167. IFSC : KVBL0001517. Bank: Karur Vaisya Bank Irinjalakuda Branch അയക്കാവുന്നതാണ്.കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 2018 ഏപ്രില്‍ 27 വെള്ളിയാഴ്ച്ച കൊടികയറി മെയ് 7 തിങ്കളാഴ്ച്ച ചാലക്കുടി കൂടപുഴ ആറാട്ടുകടവില്‍ ആറാട്ടോടു കൂടി ആഘോഷിക്കുന്നു.

Advertisement

അവിട്ടത്തൂര്‍ ഇരുചക്രവാഹനാപകടം രണ്ട് യുവാക്കള്‍ക്ക് പരിക്ക്

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ കണ്ണിക്കര റോഡില്‍ ആനകുത്തി അമ്പലത്തിന് സമീപം ബുധനാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.ഇരുഭാഗത്ത് നിന്ന സ്‌പോര്‍ട്ടസ് മോഡല്‍ ബൈക്കുകള്‍ നേരിട്ട് കൂട്ടി ഇടിയ്ക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പുല്ലുര്‍ സ്വദേശിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാരമായ പരിക്കുള്ള കണ്ണിക്കര സ്വദേശിയെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Advertisement

വിശ്വനാഥപുരം ക്ഷേത്രത്തില്‍ ദേശ പൊങ്കാല.

ഇരിങ്ങാലക്കുട ; എസ്.എന്‍.ബി.എസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടെനുബന്ധിച്ച് നടന്ന ദേശ പെങ്കാലയില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.രാവിലെ ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം ശാന്തിമാരായ ശരണ്‍, കണ്ണന്‍, എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരുന്നു.വൈകിട്ട നടന്ന ദീപാരാധനയ്ക്കു ശേഷം പ്രസാദ വിതരണം നടന്നു. ക്ഷേത്രം ഭാരവാഹികളായ എം.കെ വിശ്വംഭരന്‍മുക്കുളം, രാമാനന്ദന്‍ ചൊറാക്കുളം,സത്യന്‍ തറയില്‍, സജീവ് എലിഞ്ഞിക്കോടന്‍, വിജു കൊറ്റിക്കല്‍, പ്രദിപ് ചോളിപറമ്പില്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Advertisement

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ വച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ കിടന്നിരുന്ന യുവാവ് മരണപ്പെട്ടു.ചെവ്വാഴ്ച്ച രാത്രി 1 മണിയോടെയായിരുന്നു ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത് . ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ഓട്ടോഡ്രൈവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചത്.കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുചിത്ത് വേണുഗോപാലിനാണ് (26) മര്‍ ദ്ദനമേറ്റത്.മാരാകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിനേ തുടര്‍ന്ന് അബോധാവസ്ഥയിലായ സുചിത്തിനേ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.സുചിത്തിന്റെ ഇളയഛന്റെ മകളെ ശല്യം ചെയ്തിരുന്ന ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതിലുള്ള വൈര്യാഗ്യമാണ് മര്‍ദ്ധനത്തിന് കാരണമായി ബദ്ധുക്കള്‍ പറയുന്നത്.മര്‍ദ്ദനത്തിന് ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു.സംഭവത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെയും സബ് ഇന്‍സ്പെക്ടര്‍ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. ബസ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള മിഥുെന പ്രതി ചേര്‍ത്താണ് കേസെടുത്തെന്ന് ഇരിങ്ങാലക്കുട എസ് ഐ അറിയിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന സുചിത്ത്. ഇപ്പോള്‍ നാട്ടില്‍ ഇന്റ്‌റിരിയര്‍ ഡിസൈനര്‍ ആയി ജോലി കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നോക്കിവരികയായിരുന്നു. ‘അമ്മ അരുണ , സഹോദരി സുവര്‍ണ്ണ.ശാന്തനും സൗമ്യ പ്രകൃതക്കാരനുമായ സുചീത്തീനെ മര്‍ദ്ദിച്ച് കൊലപെടുത്തിയ പ്രതിയെ ഇത് വരെ പിടികൂടുവാന്‍ പോലീസിന് കഴിയാത്തതില്‍ ജനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്..

 

Advertisement

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈടെക്ക് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് വരുന്നു

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സക്കൂളിലെ വിദ്യാര്‍ത്ഥികളുടെ കായിക മികവിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട (റീജിയണല്‍) ഹൈടെക് ബാസക്കറ്റ് ബോള്‍ കോര്‍ട്ട് പണിയുന്നതിന് സി എസ് ആര്‍ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചു. അസ്സി.ജനറല്‍ മാനേജര്‍ ചാക്കോ കെ ജെ സ്‌ക്കൂള്‍ മാനേജര്‍ റവ.ഡോ.ആന്റു ആലപ്പാടന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സ്‌ക്കൂള്‍മാനേജര്‍ റവ.ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിഞ്ഞാലക്കുട ബ്രാഞ്ച് മാനേജര്‍ ജോയ് പി ജെ , സ്‌കൂള്‍ പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത്, പ്രധാന അധ്യാപിക ഷേര്‍ളി ജോര്‍ജ്ജ്, ട്രസ്റ്റി പ്രൊഫ. ഇ ടി ജോണ്‍. അസ്സി.മനേജര്‍മാരായ ഫാ.അജോ പുളിക്കന്‍, ഫാ.ഫെബിന്‍ ചിറ്റിലപ്പിള്ളി, ഫാ.മില്‍ട്ടന്‍ തട്ടില്‍ കുരുവിള,എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വാര്‍ഷീകവും സാംസ്‌കാരികസംഗമവും നടത്തി

ഇരിഞ്ഞാലക്കുട ; ഡോണ്‍ ബോസ്‌കോ സ്‌കൂളിന്റെ 55-ാമത് വാര്‍ഷീകവും സാംസ്‌കാരികസംഗമവും ജനുവരി ഇരുപത്തിയേഴാം തിയതി ശനിയാഴ്ച വൈകുന്നേരം തൃശൂര്‍ റേഞ്ച് ഐ. ജി. എം ആര്‍ അജിത്കുമാര്‍ IPS ഉദ്ഘാടനം ചെയ്തു.ഇരിഞ്ഞാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ തന്റെ അദ്യക്ഷപ്രസംഗത്തിലൂടെ വിദ്യാര്‍ത്ഥികളും, മാതാപിതാക്കന്മാരും മൂല്യങ്ങളും നന്മകളും വിജയങ്ങളും നേടിയെടുക്കുവാന്‍ പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു മുഖ്യാതിഥിയായിരുന്നു.റിട്ടയര്‍ ചെയ്യുന്ന അധ്യാപകരായ ലാലി ജോര്‍ജ്,ലിസ്സ പവല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. വര്‍ത്തമാനകാലഘട്ടത്തില്‍ സാമൂഹികമാധ്യമങ്ങള്‍ക്കുള്ള പ്രസക്തിയും അവ ഉയര്‍ത്തുന്ന വെല്ലുവിളികളും കുട്ടികള്‍ നാട്യ-നൃത്ത-കലാരൂപങ്ങളിലൂടെ അവതരിപ്പിച്ചു.

Advertisement

ലോനപ്പന്‍ മകന്‍ തോമസ് (78) നിര്യാതനായി.

കരുവന്നൂര്‍ : മരോട്ടിയ്ക്കല്‍ തറയ്ക്കല്‍ ലോനപ്പന്‍ മകന്‍ തോമസ് (78) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ ഏല്യക്കുട്ടി.

Advertisement

ആഗോളതലത്തില്‍ സൗജന്യപഠനം സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ; ക്രൈസ്റ്റ് കോളേജിലെ സെല്‍ഫ് ഫിനാന്‍സിംങ്ങ് കോമേഴ്‌സ് & മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈസി ലിങ്ക് അക്കാദമിയുമായി സഹകരിച്ച് കൊണ്ട് ആഗോളതലത്തില്‍ സൗജന്യമായി പഠനസൗകര്യമൊരുക്കുന്നതിനെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ.മാത്യു പോള്‍ ഊക്കന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ. കെ ജെ ജോസഫ് സ്വാഗതം പറഞ്ഞു. ഈസി ലിങ്ക് അക്കാദമി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സോണി വര്‍ഗ്ഗീസ് സെമിനാര്‍ നയിച്ചു.ബിജു വര്‍ഗ്ഗീസ്,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിനായകന്‍ എന്നിവര്‍ സംസാരിച്ചു.വിവിധ ഡിപാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 500 ഓളം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.

 

Advertisement

ഫാസിസത്തിനെതിരെ ഉപയോഗിക്കാന്‍ പറ്റുന്ന ഏക വാക്ക് ഗാന്ധി ; ബാലചന്ദ്രന്‍ വടക്കേടത്ത്

ഇരിങ്ങാലക്കുട : നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വിപത്തായ ഫാസിസത്തിനെതിരെ ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഏക വാക്ക് ഗാന്ധിയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ഗാന്ധിയെ മറന്നാല്‍ ഫാസിസം കടന്നു വരുമെന്നും ഗാന്ധിയെ കൊണ്ട് നടക്കുന്നവര്‍ അദ്ദേഹത്തിന്റെ പേര് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന സന്ദേഹം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഖാദി സഹകരണ സംഘം കിഴുത്താണി യൂണിറ്റിലെ മഹാത്മാ ഹാളില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍ വടക്കേടത്ത്. കെ.പി.ജി.ഡി. ജില്ല ചെയര്‍മാന്‍ അഡ്വ. എം.എസ്അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു.ഗാന്ധിയന്‍മാരുടെയും മറ്റ് പ്രമുഖരുടെയും നേതൃത്വത്തില്‍ ഗാന്ധി പ്രതിമക്ക് മുമ്പില്‍ 70 മണ്‍ചിരാതുകള്‍ തെളിയിച്ചു കൊണ്ട് മഹാത്മാഗാന്ധി രക്ത സാക്ഷിത്വ ദിനം ആചരിച്ചു. കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറി അജിതന്‍ മേനോത്ത്, ടി.വി ജോണ്‍സന്‍, എന്‍.എം. ബാലകൃഷ്ണന്‍, എം ആര്‍. സുന്ദരം മാസ്റ്റര്‍, ഖാദി സഹകരണ സംഘം തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisement

ക്രൈസ്റ്റ് കോളേജില്‍ ഇന്റര്‍കൊളീജിയേറ്റ് വോളിബോള്‍ മല്‍സരത്തിന് നാളെതുടക്കം.

ഇരിഞ്ഞാലക്കുട; ക്രൈസ്റ്റ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥിസംഘടനയുടെ ആഭിമുഖ്യത്തില്‍ 43-ാമത് ഇന്റര്‍കോളീജിയേറ്റ് വോളിബോള്‍ മല്‍സരം സംഘടിപ്പിക്കുന്നു.2018 ജനുവരി 31, ഫെബ്രുവരി 1 എന്നീ ദിവസങ്ങളില്‍ നടക്കുന്ന മല്‍സരത്തില്‍ സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി, സി.എം.എസ്. കോളേജ് കോട്ടയം, സെന്റ് ജോര്‍ജ്ജസ് കോളേജ് അരുവിത്തുറ,സെന്റ് തോമസ് കോളേജ് പാല, എം.ഇ.എസ്. അസ്മാബി കോളേജ് കൊടുങ്ങല്ലൂര്‍, എം.എ.കോളേജ് കോതമംഗലം,ബിഷപ്പ്മൂര്‍ കോളേജ് മാവേലിക്കര,ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട എന്നീ ടീമുകള്‍ പങ്കേടുക്കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, ഡോ. ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

Advertisement

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കീരിടം നേടിയ ക്രൈസ്റ്റ് കോളേജ് ടീം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കീരിടം നേടിയ ക്രൈസ്റ്റ് കോളേജ് ടീം.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe