സുജിത്തിന്റെ കൊലപാതികയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി വൈ എഫ് ഐ

848
Advertisement

ഇരിങ്ങാലക്കുട : സഹോദരിയെ ശല്യപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ ചെന്ന ഇരിങ്ങാലക്കുട കൊരിമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത്ത് വേണുഗോപാല്‍ എന്ന ചെറുപ്പക്കാരനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം മര്‍ദിക്കുകയും തുടര്‍ന്ന് കൊലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ മിഥുനെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ .എഫ്.ഐ ആവശ്യപ്പെട്ടു.സംഭവത്തിന് ശേഷം പ്രതി പെണ്‍കുട്ടിയെ വീണ്ടും വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവില്‍ പോയി. പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സുജിത്ത് ബുധനാഴ്ച്ച 1 മണിയോടെ മരണപ്പെട്ടതായി ഡോക്റ്റര്‍മാര്‍ സ്ഥിരീകരിച്ചു. നഗരമധ്യത്തില്‍ ക്രൂരമായ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയും ഇത്തരം ഗുണ്ടാ ക്രിമിനല്‍ പ്രവര്‍ത്തനം ആവര്‍ത്തിക്കാതിരിക്കാനുമുള്ള ശക്തമായ ഇടപെടല്‍ ബന്ധപ്പെട്ട അധികാരികള്‍ എടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത് പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

Advertisement