29.9 C
Irinjālakuda
Wednesday, January 15, 2025
Home Blog Page 620

പുല്ലൂര്‍- ഊരകം ചിന്നങ്ങത്ത് ഭഗവതി -വിഷ്ണുമായക്ഷേത്രം പ്രതിഷ്ഠാദിനവും തോറ്റംപാട്ട് മഹോത്സവവും

പുല്ലൂര്‍- ഊരകം ചിന്നങ്ങത്ത് ഭഗവതി -വിഷ്ണുമായക്ഷേത്രം പ്രതിഷ്ഠാദിനവും തോറ്റംപാട്ട് മഹോത്സവവും 2018 ഫെബ്രുവരി 24 ശനിയാഴ്ച്ച ആഘോഷിക്കുന്നു.ക്ഷേത്രത്തിന്റെയും കുടുംബാംഗങ്ങളുടെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും നിദാനമാകുന്ന ഉത്സവ ചടങ്ങുകള്‍ തുമ്പൂര്‍ രാജന്‍ ശാന്തി അവര്‍കളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊണ്ടാടുന്നു.ഉഷസ്സിന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.7-30 ന് ഉഷപൂജയും കലശാഭിഷേകവും,8-30ന് തോറ്റം ,തുടര്‍ന്ന് പറനിറയ്ക്കല്‍
,11-30 ന് ഉച്ചപൂജ 12-30ന് പ്രസാദ ഊട്ട് ,വൈകീട്ട് 3 30ന് താലത്തോടുകൂടിയ എഴുന്നള്ളിപ്പ്(ചിന്നങ്ങത്ത് ലോഹിതാക്ഷന്‍ അവറുകളുടെ വസതിയില്‍ നിന്ന് പുറപ്പെടുന്നു)6-30 ന് ദീപാരാധന തുടര്‍ന്ന് തായമ്പക 7-30ന് അത്താഴ പൂജ 8-00 മണിക്ക് മുത്തപ്പനും വീരഭദ്രസ്വാമിക്കും കളംപ്പാട്ട്,വിഷ്ണുമായക്ക് കളംപ്പാട്ട്
പുലര്‍ച്ചെ 3 ന് ഗുരുതി

Advertisement

സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമായി തവനിഷ്

സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമായി തവനിഷ് .ക്രൈസ്റ്റ് കോളജില്‍ പ്രവര്‍ത്തിച്ചു വരുന്ന തവനീഷ് എന്ന സംഘടന കിഡ്‌നി രോഗം മൂലം പ്രയാസപ്പെടുന്ന പഴൂക്കരന്‍ ഔസേപിന് (69) ശാസ്ത്രക്രിയക് 15000 രൂപ സമാഹരിച്ച് നല്‍കി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ Dr. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ fr. ജോളി ആന്‍ഡ്രൂസ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ മൂവിഷ് മുരളി, സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍ സഫ്വ കെ ജമാല്‍, കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ്, സ്റ്റാഫ് കല്പ ശിവദാസ് , സൂരജ്, വിവേക്, അക്ഷയ് (തവനിഷ് വോളന്റീര്‍സ് )എന്നിവര്‍ കാട്ടുങ്ങച്ചിറ ഉള്ള ഔസേപ്പിന്റെ വീട്ടില്‍ എത്തി ആയിരുന്നു ചികിത്സാ സഹായനിധി കൈമാറിയത് . FR.ജോളി ആഡ്രൂസ് ഔസേപ്‌ന്റെ രോഗശമനത്തിനും ദീര്‍ഘ ആയുസ്സിനൂം വേണ്ടി പ്രേത്യേക പ്രാര്‍ത്ഥന നടത്തി.

Advertisement

പുല്ലൂര്‍ എസ് എച്ച് സ്‌ക്കൂള്‍ ഓഫ് നേഴ്‌സിoഗ് 38 മത് ബാച്ച് ദീപം തെളിയിച്ചു

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് നേഴ്‌സിoഗ് സ്‌ക്കൂള്‍ 38-മത് ബാച്ചിന്റെ ദീപം തെളിയക്കല്‍ രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.സമരിറ്റന്‍സിസ്റ്റേഴ്‌സ് സ്‌നേഹോദയ പ്രൊവിന്‍സ് സുപ്പിരിയര്‍ റവ.സി.ആനി തോമസിയ സി എസ് എസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത വൈസ് ചാന്‍സിലര്‍ റവ.ഫാ റെനില്‍ കാരാത്ര, റവ.ഡോ.സി.റീത്ത, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ലിയോ തോമസ്, നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.സ്മിത, നേഴ്‌സിoഗ് സ്റ്റുഡന്റ് കുമാരി ബെനിറ്റ ബാബു എന്നിവര്‍  പ്രസംഗിച്ചു

 

 

Advertisement

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ് വിതരണം ചെയ്തു

കാട്ടൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2017 -18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ് വിതരണം’ എന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 34 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ് വിതരണനം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ സുബ്രഹ്മണ്യന്‍, ഭരണസമിതി അംഗങ്ങളായ ബെറ്റി ജോസ്, ഷീജ പവിത്രന്‍, ധീരജ് തേറാട്ടില്‍, രാജലക്ഷ്മി കുറുമത്ത്, എ.എസ് ഹൈദ്രോസ്, സ്വപ്ന നജിന്‍, എം.ജെ റാഫി, അമീര്‍ തൊപ്പിയില്‍, പഞ്ചായത്ത് സെക്രട്ടറി എം.എച്ച് ഷാജിക്.എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കാട്ടൂര്‍ ഗവ.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. ശാലിനി സ്വാഗതവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നന്ദിയും പറഞ്ഞു

Advertisement

കൂടല്‍മാണിക്യം ക്ഷേത്രത്തിന് ശബരമല ഇടത്തവളത്തിന് കേരള സര്‍ക്കാര്‍ അനുമതി

ഇരിങ്ങാലക്കുട : ശബരിമല തീര്‍ത്ഥാടനത്തോടാനുബന്ധിച്ച് കേരള സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരുള്‍പ്പെടെയുള്ള ഭക്തന്മാര്‍ക്ക് വിശ്രമിക്കാനും താമസിക്കാനും മറ്റു സൗകര്യങ്ങള്‍ക്കും വേണ്ടി കേരള സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ശബരിമല ഇടതാവളത്തിന് കൂടല്‍മാണിക്യം ക്ഷേത്രത്തിന് അനുമതി ലഭിച്ചു.കൊട്ടിലായ്ക്കല്‍ പറമ്പില്‍ നിര്‍മ്മിക്കുന്ന ഇടതാവളത്തിന് 8 മുതല്‍ 10 കോടി രൂപ വരെയാണ് ഫണ്ട് അനുവദിക്കുന്നത്.കേരളത്തിലെ 20 ഓളം ക്ഷേത്രങ്ങള്‍ക്കാണ് ശബരിമല ഇടതാവള നിര്‍മ്മാത്തിനായി അനുമതി ലഭിച്ചിട്ടുള്ളതെന്ന് കരുതുന്നു.ശബരിമല തീര്‍ത്ഥാടന സമയത്ത് ഏറെ തിരക്കുണ്ടാകാറുള്ള ക്ഷേത്രമാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം.

Advertisement

സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ‘പ്രതിധ്വനി’ യ്ക്ക് സ്വീകരണം

ഇരിങ്ങാലക്കുട : കെ എസ് ആര്‍ ട്ടി സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക,പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പെടുത്തുക,വര്‍ഗ്ഗീയ അക്രമ ഫാസിസം ചെറുക്കുക എന്നി മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ‘പ്രതിധ്വനി’ യ്ക്ക് ഇരിങ്ങാലക്കുട താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സ്വീകരണം നല്‍കി.ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി വി ചാര്‍ളി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.സെറ്റോ താലൂക്ക് ചെയര്‍മാന്‍ വി കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജാഥ ക്യാപ്റ്റന്‍ എന്‍ രവികുമാര്‍,വൈസ് ക്യാപ്റ്റന്‍ പി ഹരിഗോവിന്ദന്‍ എന്നവര്‍ സ്വീകരണം ഏറ്റുവാങ്ങി.സെറ്റോ സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ എന്‍ രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി,വി എസ് സിജോയ്,അബ്ദുള്‍ ഹഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement

മഹാത്മാ കുടിനീര്‍ തണല്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കത്തിയെരിയുന്ന കൊടും ചൂടില്‍ നിന്ന് വഴിയാത്രക്കാര്‍ക്കും മറ്റും തല്‍ക്കാലിക മോചനം കിട്ടുന്നതിനായി പൊറത്തിശ്ശേരി പോസ്റ്റ് ഓഫീസിനു സമീപം മഹാത്മാ മാനദര്‍ശന വേദിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കാറുള്ള മഹാത്മ കുടിനീര്‍ തണല്‍ ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു പെരിങ്ങാട് കുമാരനു ദാഹജലം നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഡ്വ.പി എന്‍ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംബി നെല്‍സണ്‍ ,എന്‍ ആര്‍ ശ്രീനിവാസന്‍ ,ബിനു മണപ്പെട്ടി ,സുജിത് പൊറത്തിശ്ശേരി ,എം ജെ ഷാജി മാസ്റ്റര്‍ ,ടി വി ബിജോയ് ,പി ജി ശോഭനന്‍ ,കെഎം രാജന്‍ ,ദാസ്സന്‍ പുതുശ്ശേരി ,എംബി നൈജില്‍,ബിനേഷ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു

Advertisement

സപ്ലേക്കോ ന്യായവില നല്‍ക്കാത്തത് മൂലം കാറളത്ത് നെല്ല് കെട്ടികിടക്കുന്നു.

കാറളം : സപ്ലേക്കോ ന്യായവില നല്‍ക്കാത്തത് മൂലം കാറളത്ത് നെല്ല് കെട്ടികിടക്കുന്നു നശിക്കുന്നതായി പരാതി.പാട്ടത്തിനും പലിശയ്ക്കും കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍.പത്തോളം കര്‍ഷകരാണ് 30 ഏക്കര്‍ വരുന്ന കാറളം വെള്ളാനി പരിയ പാടത്ത് കൃഷി ഇറക്കിയത്.ഉല്‍പാദ ചിലവ് കൂടുതലും മികച്ച വില ലഭിക്കുന്നതുമായ ജോതി നെല്ലാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്.പ്രതിസന്ധികള്‍ എറെ ഉണ്ടായിട്ടും കര്‍ഷകര്‍ക്ക് ടണ്‍കണക്കിന് വിള ലഭിക്കുകയും ചെയ്തു.ഇതു വില്‍ക്കാന്‍ സപ്ലേകോയെ സമീപിച്ചപ്പോഴാണ് കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.സര്‍ക്കാരിന്റെ തീരുമാന പ്രകാരം പതിനേഴ് ശതമാനത്തില്‍ ഈര്‍പ്പം കുറവുള്ള നെല്ലിന് കില്ലോക്ക് 23 രൂപ 15 പൈസ സംഭരണ വില നല്‍ക്കാം. എന്നാല്‍ സപ്ലേക്കോ നെല്ല് സംഭരിക്കാന്‍ എര്‍പെടുത്തിയ ഏജന്‍സികള്‍ ഈ വില നല്‍കാന്‍ തയ്യാറാവുന്നിലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.നെല്ലിന്റെ ഗുണനിലവാരം പോലും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കണക്കിലാക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു.പതിനോന്ന് ശതമാനതിന്റെ കുറവില്‍ നെല്ല് സംഭരിക്കാമെന്നാണ് എജന്‍സി കര്‍ഷകരോട് ആവശ്യപെടുന്നത്.ഈ വിലക്ക് നല്‍കിയാല്‍ തങ്ങള്‍ക്ക് നഷ്ടമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. സ്വകാര്യ മില്ലുകളെ സഹായിക്കാന്നാണ് ഉദ്യോഗസ്ഥരുടെ ഈ നടപടിയെന്ന് കര്‍ഷകര്‍ ആരോപിച്ചു.പ്രശ്‌നത്തിന് പരിഹാരമായിലെങ്കില്‍ ആത്മഹത്യയല്ലാതെ വഴിയിലെന്നും കര്‍ഷകര്‍ പറഞ്ഞു.

Advertisement

സംഗമേശാലയത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു

ഇരിങ്ങാലക്കുട : സംഗമേശാലയത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 2017 ജനുവരി 15 ാം തിയ്യതി പത്മശ്രീ കെ എസ് ചിത്ര തറക്കല്ലിടുന്നു.ട്രസ്റ്റ് സെക്രട്ടറി സന്തേഷ് ബോബന്‍ സ്വാഗതം നിര്‍വഹിക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ ബാബു ആമുഖ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍ അധ്യക്ഷതയും ,സഞ്ജീവനി സമിതി അംഗം പി എന്‍ ഈശ്വരന്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.വൈസ് പ്രസിഡന്റ് ദേവി ഈശ്വര മംഗലം കെ എസ് ചിത്രക്ക് ഉപകാരം സമര്‍പ്പിക്കും .പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് മുഖ്യാതിഥിയായും വാര്‍ഡ് മെമ്പര്‍ മിനി ശിവദാസ് , ട്രസ്റ്റ് ട്രഷറര്‍ റോളി ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നിര്‍വഹിക്കുകയും ജോ. സെക്രട്ടറി ജ്യോതിഷ് കെ യു നന്ദിയും നിര്‍വഹിക്കും

Advertisement

കത്തീഡ്രല്‍ പാരീഷ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇരിഞ്ഞാലക്കുട : കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്സും അശ്വിനി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് തൃശ്ശൂരും അഹല്യ കണ്ണാശുപത്രി പാലക്കാടുമായി സഹകരിച്ച് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഇരിഞ്ഞാലക്കുട കത്തീഡ്രല്‍ പാരീഷ് ഹാളില്‍ 2018 ഫെബ്രുവരി 25 ഞായറാഴ്ച്ച 9.00 a.m മുതല്‍ 1.00 pm വരെ ഉണ്ടായിരിക്കുന്നതാണ്.ക്യാമ്പിന്റെ ഉദ്ഘാടനം ടി വി ഇന്നസെന്റ് എം പി നിര്‍വഹിക്കുന്നതാണ് .യോഗത്തില്‍ സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഫാ .ഡോ ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിക്കുന്നതും ,കൊമ്പെടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്‍സണ്‍ കോലംങ്കണ്ണി മുഖ്യപ്രഭാഷണം നടത്തും.എ കെ സി സി ഇരിഞ്ഞാലക്കുട രൂപത പ്രസിഡന്റ് റിന്‍സന്‍ മണവാളന്‍ ആശംസകളര്‍പ്പിക്കുന്നു.കണ്‍വീനര്‍ ഡേവീസ് ചക്കാലക്കല്‍ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍ നന്ദിയും രേഖപ്പെടുത്തും.ക്യാമ്പിന്റെ വിജയത്തിനായി വര്‍ഗ്ഗീസ് ജോണ്‍ തെക്കിനിയത്തിന്റെ നേതൃത്വത്തില്‍ 30 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു

Advertisement

ഐപിഎല്‍ കിസാന്‍ സുവിധാ കേന്ദ്രം ഒന്നാം വാര്‍ഷികവും കാര്‍ഷിക സെമിനാറും സംഘടിപ്പിക്കുന്നു

കരുവന്നൂര്‍ : ഐപിഎല്‍ കിസാന്‍ സുവിധാ കേന്ദ്രം ഒന്നാം വാര്‍ഷികവും കാര്‍ഷിക സെമിനാറും 2018 ഫെബ്രുവരി 23 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ 4.30 വരെ പ്രിയദര്‍ശിനി ഹാള്‍ കരുവന്നൂരില്‍ നടത്തപ്പെടുന്നു.വളങ്ങള്‍ മാത്രമല്ല കര്‍ഷകര്‍ക്ക് ആവശ്യമായ കൃഷി മരുന്നുകള്‍ ,കാര്‍ഷികോപകരണങ്ങള്‍ ,കൃഷി വിദഗ്ദന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തുടങ്ങി മണ്ണു പരിശോധനക്ക് ആവശ്യമായ സഹായങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തി ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഐപിഎല്‍ കിസാന്‍ സുവിധാ കേന്ദ്രം ആരംഭിച്ചു.സംരഭത്തിന്റെ ഒന്നാം വാര്‍ഷിക യോഗം ഇരിഞ്ഞാലക്കുട എംഎല്‍എ പ്രൊഫ കെ യു അരുണന്‍ ഉത്ഘാടനം നിര്‍വഹിക്കുകയും ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിക്കുകയും കേരള കാര്‍ഷിക സര്‍വകശാല ഡയറക്ടര്‍ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.കേരള കാര്‍ഷിക സര്‍വകലാശാലയിലെ റേഡിയോ ട്രേസര്‍ ലാബ് തലവന്‍ ഡോ പി സുരേഷ് കുമാര്‍ ക്ലാസ്സ് നയിക്കും.കൃഷി ഡെ്പ്യൂട്ടി ഡയറക്ടര്‍ ശ്രീലത പി ആര്‍ ,കൃഷി അസി ഡയറക്ടര്‍ സുശീല ടി ,കരുവന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരന്‍ മാസ്റ്റര്‍ ,സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍ ,ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ അനീഷ് തോമസ്സ് ,സെയില്‍സ് ഓഫീസര്‍മാരായ ടോണി തോമസ്സ് ,ബിജു ജോണ്‍ എന്നിവര്‍ സംസാരിക്കുന്നതാണ്

Advertisement

‘ഇതി മൃണാളിനി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 23ന് സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : ബംഗാളി സംവിധായികയും നടിയുമായ അപര്‍ണ സെന്നിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായി നിരൂപകര്‍ വിലയിരുത്തിയ ‘ഇതി മൃണാളിനി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി Feb 23 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു… ബംഗാളി സിനിമയില്‍ നിറഞ്ഞു നിന്ന നടി മൃണാളിനിയുടെ ആത്മഹത്യ കുറിപ്പില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ജീവിതത്തോട് വിട പറയുന്നതിന് മുന്‍പ് തന്റെ കഴിഞ്ഞ കാലത്തിന്റെ രേഖാചിത്രങ്ങളിലൂടെ കടന്നുപോകുന്നു. പ്രണയങ്ങള്‍, സൗഹൃദങ്ങള്‍ തകര്‍ന്ന ബന്ധങ്ങള്‍, അംഗീകാരങ്ങള്‍.. എല്ലാം അവര്‍ വീണ്ടെടുക്കുന്നു.. പഠന കാലത്ത് വിപ്ലവകാരി അഭിജിത്ത്, പിന്നീട് സംവിധായകന്‍ സിദ്ധാര്‍ത്ഥ സര്‍ക്കാര്‍, എഴുത്തുകാരന്‍ ചിന്തന്‍ നായര്‍ ,പുതു തലമുറ സംവിധായകന്‍ ഇംതിയാസ് ചൗധരി, ദത്തു പുത്രിയായി വളര്‍ത്തേണ്ടി വന്ന സ്വന്തം മകള്‍ സോ ഹിനി … ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകയ്ക്കും മികച്ച നടിക്കുള്ള അംഗീകാരങ്ങള്‍ ചിത്രം നേടി. 2011 ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം 128 മിനിറ്റാണ്.. പ്രവേശനം സൗജന്യം..

Advertisement

ഇരിങ്ങാലക്കുട നഗരത്തില്‍ മാംസവ്യാപരത്തിന് പൂട്ട് വീണു.

ഇരിങ്ങാലക്കുട : അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ നടക്കുന്ന അനധികൃത മാംസ വില്‍പ്പന നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വന്ന ഉത്തരവു പ്രകാരമാണ് മാംസ വില്‍പ്പനശാലകള്‍ അടച്ചു പൂട്ടിയത്.ഹൈക്കോടതി ഉത്തരവ് പ്രകാരം നഗരസഭ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് വ്യാഴാഴ്ച്ച രാവിലെ തന്നേ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷം ഇറച്ചികടകള്‍ ഉള്ള മാര്‍ക്കറ്റില്‍ എത്തി കടകള്‍ അടച്ച് സീല്‍ ചെയ്ത് നോട്ടിസ് പതിച്ചു.മാംസ കച്ചവടക്കാര്‍ക്ക് കഴിഞ്ഞ ദിവസം തന്നേ അറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ആരും തന്നേ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ലാ.നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സലീല്‍ കെ,ഷീല ഇ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുധീര്‍.രാഗേഷ്,ബിനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് കടകള്‍ അടച്ച് പൂട്ടി സീല്‍ ചെയ്തത്.അംഗീകാരമുള്ള ചാലക്കുടി,തൃശൂര്‍ തുടങ്ങിയ അറവുശാലകളില്‍ അറവ് നടത്തി കൊണ്ടു വരുന്ന മാംസങ്ങള്‍ മാത്രമെ ഇനി നഗരസഭാ അതിര്‍ത്തിയില്‍ വില്‍ക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.എന്നിരുന്നാല്ലും  ഹൈകോടതി ഉത്തരവനുസരിച്ച് മാംസ വില്‍പ്പനശാലകള്‍ സീല്‍ ചെയ്തതോടെ ഇനി കോടതി ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ കടകള്‍ തുറക്കാന്‍ സാധിക്കുകയുള്ളു.നൂറ് കണക്കിന് മാംസകച്ചവട വ്യാപരികളാണ് വ്യാഴാഴാച്ചയോടെ ഇരിങ്ങാലക്കുടയില്‍ തൊഴിലില്ലാതായത്.മാലിന്യപ്രശ്‌നത്തിന്റെ പേരില്‍ സമീപവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2012 ലാണ് ഇരിങ്ങാലക്കുട അറവ്ശാല അടച്ച് പൂട്ടിയത്.ഇരിങ്ങാലക്കുടയിലെ അറവുശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്റെ ടെക്‌നിക്കല്‍ അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും 6 മാസത്തിനകം ഇരിങ്ങാലക്കുടയിലെ അറവ്ശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പരിശ്രമത്തിലാണെന്നും നഗരസഭ അറിയിച്ചു.

 

Advertisement

സെന്റ് ജോസഫ് കോളേജില്‍ “അമ്മ മലയാളമേ” ആല്‍ബം പ്രകാശനം

ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ് കോളേജില്‍ മലയാളവിഭാഗം അമ്മ മലയാളമേ ആല്‍ബം പ്രകാശനം ചെയ്യുന്നു.കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് ഉച്ചക്ക് 2:30 ന് ചലച്ചിത്ര താരവും ,എംപി യുമായ ടി വി ഇന്നസെന്റ് പ്രകാശനം നിര്‍വഹിക്കും.പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരം സ്വാതി നാരായണന്‍ ,പ്രശസ്ത കവി വി. ജി തമ്പി ,മാതൃഭൂമി ചാനല്‍ പ്രോഗ്രാം ഹെഡ് എം പി സുരേന്ദ്രന്‍ ,ചലച്ചിത്ര സംവിധായകന്‍ ജിജു അശോകന്‍ ,ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് പ്രസിഡന്റ് വി ആര്‍ സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു

Advertisement

വി.കെ.മോഹനന്‍ കാര്‍ഷിക സംസ്‌കൃതി മൂന്നാംഘട്ട ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഫെബ്രുവരി 21 വി.കെ.മോഹനന്‍ ദിനത്തില്‍ വി.കെ.മോഹനന്‍ കാര്‍ഷിക സംസ്‌കൃതി മൂന്നാംഘട്ട ജൈവപച്ചക്കറിത്തോട്ടം സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം വി.കെ.സരിത അധ്യക്ഷത വഹിച്ചു. എം.സി.രമണന്‍, വി.ആര്‍.രമേഷ്, കെ.നന്ദനന്‍, എ.എസ്.ബിനോയ്, അഡ്വ.രഞ്ജിത്ത് തമ്പാന്‍, വിഷ്ണു ശങ്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സി.പി.ഐ. ജില്ലാ അസി. സെക്രട്ടറിയും കിസ്സാന്‍ സഭ സംസ്ഥാന നേതാവുമായിരുന്നു വി.കെ. മോഹനന്‍. സി.പി.ഐ. ജില്ലാ ജാഥ ഇരിങ്ങാലക്കുടയില്‍ വച്ച് സമാപിക്കുമ്പോള്‍ ആ വേദിയില്‍ വച്ചായിരുന്നു സഖാവിന്റെ മരണം.

Advertisement

ഇരിങ്ങാലക്കുടയില്‍ വ്യാഴാഴ്ച്ച മുതല്‍ അറവ്മാംസ വില്‍പ്പനയില്ല

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാംസവ്യാപരത്തിന് വ്യാഴാഴ്ച്ചയോടെ പൂട്ട് വീഴും.അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ നടക്കുന്ന അനധികൃത മാംസ വില്‍പ്പന നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വന്ന ഉത്തരവു പ്രകാരമാണ് മാംസ വില്‍പ്പനശാലകള്‍ അടച്ചു പൂട്ടുന്നത്.അംഗീകാരമുള്ള അറവുശാലകളില്‍ അറവ് നടത്തി കൊണ്ടു വരുന്ന മാംസങ്ങള്‍ മാത്രമെ ഇനി നഗരസഭാ അതിര്‍ത്തിയില്‍ വില്‍ക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ മാംസവ്യാപാരികള്‍ക്ക് അനധികൃത മാംസവില്‍പ്പന നിര്‍ത്താന്‍ അധികൃതര്‍ അറിയിപ്പ് നല്‍കി.ഇരിങ്ങാലക്കുടയില്‍ അറവ്ശാല പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ മാംസവില്‍പ്പന പുനരാംഭിക്കണമെങ്കില്‍ വ്യാപാരികള്‍ ചാലക്കുടി,തൃശൂര്‍ തുടങ്ങിയ മറ്റ് അംഗീകൃത അറവ്ശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ നിന്നും ലൈസന്‍സോട് കൂടി അറവ് നടത്തിയ മാംസം എത്തിച്ച് വില്‍പന നടത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.ഇതിനായി ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ വ്യാപാരികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതനുസരിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് മുന്‍സിപ്പല്‍ അധികൃതര്‍ കത്ത് നല്‍കുമെന്ന് അറിയിച്ചു.അറവുശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്റെ ടെക്നിക്കല്‍ അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും 6 മാസത്തിനകം ഇരിങ്ങാലക്കുടയിലെ അറവ്ശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പരിശ്രമത്തിലാണെന്നും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു.മാലിന്യപ്രശ്നത്തിന്റെ പേരില്‍ സമീപവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2012 ലാണ് ഇരിങ്ങാലക്കുട അറവ്ശാല അടച്ച് പൂട്ടിയത്.കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് അറവുശാലയില്‍നിന്നുള്ള മാലിന്യം സമീപത്തെ പറമ്പുകളിലേയ്ക്ക് ഒഴുകിയതിനെത്തുടര്‍ന്നാണ് സമീപവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.നൂറ് വര്‍ഷത്തോളം പഴക്കമുള്ള അറവ്ശാല കാലകാലങ്ങളില്‍ യഥാവിധം നവീകരണം നടത്താതിനാലാണ് അടച്ചിടേണ്ട അവസ്ഥ വന്നത്.അറവുശാലയിലെ ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുക, സെപ്ടിക് ടാങ്ക് നിര്‍മ്മിക്കുക, മലിനജലം സിഡ് ഇന്‍ഫക്ഷന്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കുക എന്നീ നിര്‍ദ്ദേശങ്ങളായിരുന്നു മലിനീകരണനിയന്ത്രണബോര്‍ഡ് അറവുശാല തുറക്കുന്നതിനായി നല്‍കിയിരുന്നത്.

 

Advertisement

സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മലപ്പുറത്ത് മാര്‍ച്ച് 1 മുതല്‍ 4 വരെ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹിന്ദു വര്‍ഗ്ഗീയ വാദികളാല്‍ വെടിയേറ്റ് മരിച്ച ഗോവിന്ദ് പന്‍സാരയുടെ രക്ത സാക്ഷി ദിനമായ ഫെബ്രുവരി 20 ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പാതാക ദിനമായി ആചരിച്ചു. സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ കാറളം പടിഞ്ഞാട്ടുമുറി ബ്രാഞ്ചിലും, ജില്ലാ കൗണ്‍സില്‍ അംഗം ടി.കെ. സുധീഷ് കാറളം ആലും പറമ്പിലും മണ്ഡലം സെക്രട്ടറി പി. മണി പോത്താനിയിലും, അഡിഷണല്‍ സെക്രട്ടറി എന്‍ .കെ. ഉദയ പ്രകാശ് കാറളത്തും, എം.ബി ലത്തീഫ് ആളൂരിലും, കെ.വി രാമകൃഷ്ണന്‍ ചെട്ടിയാല്‍ സെന്ററിലും കെ.നന്തനന്‍ തേലപ്പിളിയിലും, കെ.സി ഗംഗാധരന്‍ മാസ്റ്റര്‍ പുല്ലൂരിലും, എം.സി രമണന്‍ ആല്‍തറയിലും പതാക ഉയര്‍ത്തി.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാരായ കെ.സി ബൈജു, കാറളം തെക്കുമുറിയിലും , എ.ജെ. ബേബി കാട്ടുകടവിലും ടി.സി. അര്‍ജ്ജുനന്‍ കണ്ണികരയിലും കെ.സി.ബിജു പടിയൂരിലും, കെ.എസ് രാധാകൃഷ്ണന്‍ വടക്കുമുറിയിലും കെ.എസ് പ്രസാദ് എട്ടുമുറിയിലും, പി.ആര്‍ സുന്ദരന്‍ അമ്പലനടയിലും, കെ.എസ് സന്തോഷ് എടക്കുള്ളതും, ടി.സി വിക്രമന്‍ നടവരമ്പത്തും പതാകയുയര്‍ത്തി.മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നൂറോളം കേന്ദ്രങ്ങളില്‍ പതാകയുയര്‍ത്തി.

Advertisement

നെറ്റ് ബോള്‍ ചാമ്പ്യന്‍മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

തൃശൂര്‍ ജീല്ലാ സീനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

Advertisement

പ്രകൃതി സ്നേഹം കൃഷി പാഠമാക്കി സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍

ഇരിങ്ങാലക്കുട: പ്രകൃതി സ്നേഹം കൃഷി പാഠമാക്കി സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍. കണ്‍മുന്നിലെത്തുന്ന അന്നത്തിന്റെ ഉല്‍പാദനത്തെക്കുറിച്ച് ക്ലാസ് മുറിയിലെ പാഠങ്ങളുടെ പൊരുള്‍ തേടി നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വയലിലിറങ്ങിയത്. 18 വര്‍ഷമായി തരിശായി കിടന്നിരുന്ന ഒരു ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കിയാണ് ഈ പെണ്‍പട തങ്ങളുടെ കൃഷി സ്നേഹം പ്രകടിപ്പിക്കുന്നത്. ഇവരുടെ കലാലയ ജീവിതം എന്നുപറയുന്നത് ക്ലാസ് മുറികളുടെ നാല് ചുവരുകള്‍ക്കകത്തെ പുസ്തകത്താളുകളില്‍ അതിരിടുന്നതല്ല. കൃഷിരീതി വിദ്യാര്‍ഥികള്‍ക്ക് സ്വായത്തമാക്കുക, യുവതലമുറയില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുക, കര്‍ഷകരോട് ആദരവുള്ള മനോഭാവം രൂപപ്പെടുത്തുക, ഭക്ഷണം നശിപ്പിക്കലും ധൂര്‍ത്തും ഉപേക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. വ്യക്തമായ അഞ്ച് ഘട്ടങ്ങളിലൂടെ 80 അംഗസംഘമാണ് നെല്‍കൃഷി ചെയ്യുന്നത്. ഞാറ് നടല്‍, കളപറിക്കല്‍, കൊയ്ത്ത് എന്നിങ്ങനെ ഘട്ടങ്ങള്‍ തിരിച്ച് ആസൂത്രണം ചെയ്താണ് തുടക്കം. ഒഴിവു സമയങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയും പരമ്പരാഗത കൃഷ് രീതികള്‍ സ്വീകരിച്ചും മികച്ച ഒരു കാര്‍ഷിക വിപ്ലവമാണ് അവര്‍ സ്വായത്തമാക്കുന്നത്. 120 ദിവസം കൊണ്ട് കൊയ്തിന് തയാറാക്കുന്ന ‘ഉമ’ നെല്ലിനം ഉപയോഗപ്പെടുത്തിയാണ് കൃഷി. ചേറിലും ചെളിയിലും പകലന്തിയോളം പാടത്ത് പണിത് അന്നദാതാക്കളായിത്തീരുന്ന കര്‍ഷകരോട് ബഹുമാനം തോന്നുന്നതായി വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. ആദ്യമായാണ് പലരും വയലിലിറങ്ങുന്നത്. ഉല്‍പാദനത്തിന് ഇത്രത്തോളം പ്രയത്നമുള്ളതിനാല്‍ അരിക്ക് വില കൂട്ടിയാലേ ഈ രംഗത്തേക്ക് കൂടുതല്‍ ആളുകള്‍ വരൂ എന്നും നിലവില്‍ കൃഷി ചെയ്യുന്നവര്‍ അത് തുടരുകയുള്ളുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കാര്‍ഷിക സേവന കേന്ദ്രമാണ് കൃഷിക്കായി നിലം ഒരുക്കി നല്‍കിയത്. തങ്ങള്‍ വിതച്ചത് നൂറുമേനി കൊയ്യുമെന്ന പ്രതീക്ഷയിലാണ് ഈ വിദ്യാര്‍ഥികള്‍. ഇന്ന് നെല്‍പാട വരമ്പത്ത് വേനല്‍കാല പച്ചക്കറി കൃഷി ആരംഭിക്കും. കുമ്പളങ്ങ, കൊത്തു വെള്ളരി എന്നിവയാണ് ഇന്ന് നടുന്നത്. അന്നറോസ്, നയന ഫ്രാന്‍സിസ്, ടി.ടി. ഫിഷ്ന, മരിയ പാസ്‌കല്‍, രാജശ്രീ ശശീധരന്‍ എന്നീ വിദ്യാര്‍ഥികളാണ് നേതൃത്വം നല്‍കുന്നത്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ശുശീലയുടെ പിന്തുണയും ഇതിനുണ്ട്.

Advertisement

ഇരിങ്ങാലക്കുട കുടുംബശ്രീ പ്രവര്‍ത്തകര്‍ സഹയാത്രസംഗമം നടത്തി

ഇരിങ്ങാലക്കുട : സ്ത്രികള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട സി ഡി എസ് വണ്‍ അംഗങ്ങളും സി ഡി എസ് ടു അംഗങ്ങളും സംയുക്തമായി സഹയാത്രസംഗമം എന്ന പേരില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.മുന്‍സിപ്പാലിറ്റി പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ നൂറ് കണക്കിന് കുടുംബശ്രി,അയല്‍കൂട്ടം പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും അണിനിരന്നു.സി ഡി എസ് വണ്‍ ചെയര്‍പേഴ്‌സണ്‍ ലതാ സുരേഷ്,വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പാവതി.സി ഡി എസ് ടു ചെയര്‍പേഴ്‌സണ്‍ ഷൈലജാ ബാലന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗീതാരാമകൃഷ്ണന്‍ കൗണ്‍സിലര്‍മാരായ മീനാക്ഷി ജോഷി,വത്സല ശശി,അല്‍ഫോണ്‍സാ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe