ഇരിങ്ങാലക്കുട നഗരത്തില്‍ മാംസവ്യാപരത്തിന് പൂട്ട് വീണു.

901

ഇരിങ്ങാലക്കുട : അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ നടക്കുന്ന അനധികൃത മാംസ വില്‍പ്പന നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വന്ന ഉത്തരവു പ്രകാരമാണ് മാംസ വില്‍പ്പനശാലകള്‍ അടച്ചു പൂട്ടിയത്.ഹൈക്കോടതി ഉത്തരവ് പ്രകാരം നഗരസഭ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് വ്യാഴാഴ്ച്ച രാവിലെ തന്നേ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷം ഇറച്ചികടകള്‍ ഉള്ള മാര്‍ക്കറ്റില്‍ എത്തി കടകള്‍ അടച്ച് സീല്‍ ചെയ്ത് നോട്ടിസ് പതിച്ചു.മാംസ കച്ചവടക്കാര്‍ക്ക് കഴിഞ്ഞ ദിവസം തന്നേ അറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ആരും തന്നേ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ലാ.നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സലീല്‍ കെ,ഷീല ഇ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുധീര്‍.രാഗേഷ്,ബിനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് കടകള്‍ അടച്ച് പൂട്ടി സീല്‍ ചെയ്തത്.അംഗീകാരമുള്ള ചാലക്കുടി,തൃശൂര്‍ തുടങ്ങിയ അറവുശാലകളില്‍ അറവ് നടത്തി കൊണ്ടു വരുന്ന മാംസങ്ങള്‍ മാത്രമെ ഇനി നഗരസഭാ അതിര്‍ത്തിയില്‍ വില്‍ക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.എന്നിരുന്നാല്ലും  ഹൈകോടതി ഉത്തരവനുസരിച്ച് മാംസ വില്‍പ്പനശാലകള്‍ സീല്‍ ചെയ്തതോടെ ഇനി കോടതി ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ കടകള്‍ തുറക്കാന്‍ സാധിക്കുകയുള്ളു.നൂറ് കണക്കിന് മാംസകച്ചവട വ്യാപരികളാണ് വ്യാഴാഴാച്ചയോടെ ഇരിങ്ങാലക്കുടയില്‍ തൊഴിലില്ലാതായത്.മാലിന്യപ്രശ്‌നത്തിന്റെ പേരില്‍ സമീപവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2012 ലാണ് ഇരിങ്ങാലക്കുട അറവ്ശാല അടച്ച് പൂട്ടിയത്.ഇരിങ്ങാലക്കുടയിലെ അറവുശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്റെ ടെക്‌നിക്കല്‍ അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും 6 മാസത്തിനകം ഇരിങ്ങാലക്കുടയിലെ അറവ്ശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പരിശ്രമത്തിലാണെന്നും നഗരസഭ അറിയിച്ചു.

 

Advertisement