23.9 C
Irinjālakuda
Monday, December 16, 2024
Home Blog Page 6

സെന്റ് ജോസഫ് കോളേജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ ജവാനില്‍ പുഷ്പാര്‍ച്ചന നടത്തി

കാശ്മീരില്‍ആക്രമണം നടത്തിയ ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഭാരതത്തിന് നഷ്ടമായത് സൈനിക ഉദ്യോഗസ്ഥരായ കേണല്‍ മന്‍പ്രീത് സിംഗ് (എല്‍), മേജര്‍ ആശിഷ് ധോനാക്ക് (ആര്‍), മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഡിഎസ്പി ഹുമയൂണ്‍ ഭട്ട് (സി) എന്നിവരെയാണ്. ഈ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥനെയും അനുസ്മരിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ ജവാനില്‍ പുഷ്പാര്‍ച്ചന നടത്തി. എന്‍സിസി മുന്‍ കമാന്‍ഡിങ് ഓഫീസറായിരുന്ന കേണല്‍ എച്ച്്. പത്മനാഭന്‍, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ബ്ലെസി, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, എന്‍സിസി കേഡറ്റ്‌സ്, മറ്റു വിദ്യാര്‍ത്ഥികളും പുഷ്പാര്‍ച്ചന നടത്തി. കേണല്‍ എച്ച്്. പത്മനാഭന്‍ അനുശോചന സന്ദേശം നല്‍കി.

Advertisement

കെ. എസ്.ടി.എ. ഇരിങ്ങാലക്കുടയില്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തി

കെ. എസ്.ടി.എ. ഇരിങ്ങാലക്കുടയില്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തി. ഉച്ച ഭക്ഷണ ഫണ്ട് ഉടന്‍ അനുവദിക്കുക, പ്രൈമറി പ്രധാനധ്യാപകര്‍ക്ക് എച്ച്എം സ്‌കേയില്‍ അനുവദിക്കുക, 1:40 അനുപാതം നടപ്പിലാക്കുക, പാഠപുസ്തക കുടിശികപ്രശ്‌നം പരിഹരിക്കുക, തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ടാണകെഎസ്ടിഎ ധര്‍ണ സംഘടിപ്പിച്ചത്. കെഎസ്ടിഎസംസ്ഥാന കമ്മിറ്റി അംഗം ടി.എം. ലത ധര്‍ണ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.എ.നസീര്‍ അധ്യക്ഷനായിരുന്നു. ടി.എന്‍. അജയകുമാര്‍ , മിനി. കെ.വി , മുജീബ് റഹ്മാന്‍, അജിത പാടാരില്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. ടി.എസ്. സജീവന്‍ സ്വാഗതവും ദീപാ ആന്റണി നന്ദിയും പറഞ്ഞു

Advertisement

ഡോൺ ബോസ്കോ ഡയമെന്റ് ജൂബിലി സ്ക്കൂൾ കലോൽസവം ഉൽഘാടനം നടന്നു

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ഡയമെന്റ് ജൂബിലി സ്കൂൾ കലോൽസവം പ്രശസ്ത ഗായകൻ ശ്രീകുമാർ നന്തിക്കര ഉൽഘാടനം ചെയ്തു ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച ഉൽഘാടന സമ്മേളനത്തിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഫാ. സന്തോഷ് മാത്യു, ഐ.സി.എസ്.ഇ. പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ, പി.ടി.എ.പ്രസിഡന്റ് ടെൽസൺ കോട്ടോളി, അഡ്മിനിസ്ട്രേറ്റർ ഫാ ജോയ്സൺ മുളവരിക്കൽ, ഫാ. ജോസിൻ താഴേത്തട്ട്, സിസ്റ്റർ.വി.പി. ഓമന, സ്റ്റാഫ് സെകട്ടറി നിത ടീച്ചർ, ആർട്സ് ക്ലബ് സെക്രട്ടറി എലിസബെത്ത് ജോഷി എന്നിവർ പ്രസംഗിച്ചു രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോൽസവം നാളെ സമാപിക്കും

Advertisement

സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച മാപ്രാണം സ്വദേശികളായ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ . കരുവന്നൂർ തേലപ്പിള്ളി വെണ്ടാശ്ശേരി വീട്ടിൽ വിഷ്ണു ( 24 ) , മാപ്രാണം അച്ചുനായർ മൂലയിൽ ആനന്ദപുരത്ത് വീട്ടിൽ ആകാശ് (25) എന്നിവരെയാണ് സി ഐ അനീഷ് കരീം, എസ്ഐ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിൽ വച്ച് ഈ മാസം രണ്ടിന് ആയിരുന്നു സംഭവം. ബൈക്കിൽ എത്തിയ പ്രതികൾ മാല കവർന്നുവെങ്കിലും സ്ത്രീ പ്രതിരോധം തീർത്തതോടെ മാല ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സിസി ക്യാമറകളുടെയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. വിവാഹത്തിന് ശേഷം പ്രതികളിൽ ഒരാൾക്ക് നേരിട്ട സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമായതെന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരായ എൻ കെ അനിൽകുമാർ, ജലീൽ , ഉല്ലാസ് പൂതോട്ട് , രാഹുൽ , വിപിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement

ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ  നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഐ എം എ . ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജീവദ്യുതി എന്ന പേരില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളില്‍വച്ചു  നടന്ന പരിപാടിയില്‍ ഡോ.എസ് എം ബാലഗോപാലന്‍ (മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, ഐ.എം.എ ബ്ലഡ് ബാങ്ക് തൃശൂര്‍), മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, പ്രിന്‍സിപ്പാള്‍ ബിന്ദു പി ജോണ്‍,

പിടിഎ പ്രസിഡന്റ് അനില്‍കുമാര്‍ പി കെ എന്നിവര്‍ പങ്കെടുത്തു. എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഇന്ദുലേഖ കെ എസ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ഷീന ജി, വളണ്ടിയര്‍മാരായ ആരാധന കെ നന്ദ, അനന്യകൃഷ്ണ കെ കെ, അലീന ഇ എസ്, കൃഷ്ണപ്രിയ കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രക്ഷിതാക്കളും പൊതുജനങ്ങളും 18 വയസ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത് രക്തദാനം നടത്തിയവരോടുളള നന്ദി അറിയിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Advertisement

കുട്ടന്‍കുളം നവീകരണത്തിന് ഭരണാനുമതി;
നവീകരണ പ്രവൃത്തി ഉടനെ: മന്ത്രി ഡോ. ആര്‍ ബിന്ദു

ഇരിങ്ങാലക്കുടയിലെ ചരിത്ര സ്മാരകമായ കുട്ടന്‍കുളം നവീകരിക്കാന്‍ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ തുക ഉപയോഗിച്ച് കുളം ഏറ്റവും ആധുനികമായ രീതിയില്‍ നവീകരിക്കും. കുട്ടന്‍കുളത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്തു കൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണപ്രവൃത്തി. സാങ്കേതികാനുമതിക്കുള്ള എസ്റ്റിമേറ്റിന് എത്രയും വേഗം അംഗീകാരം ലഭ്യമാക്കും. നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കും – മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

Advertisement

ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) മന:ശാസ്ത്ര വിഭാഗവും ജീവനി കൗണ്‍സിലിംഗ് സെന്ററും സംയുക്തമായി സെപ്റ്റംബര്‍ 8, 11 തിയതികളിലായി ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. ജീവനി കൗണ്‍സിലര്‍ പ്രെറ്റി സുരേന്ദ്രന്‍ ബോധവല്‍കരണ ക്ലാസ്സും , മന:ശാസ്ത്രം വിഭാഗം ബിരുദ വിദ്യാര്‍ത്ഥിനികള്‍ ജീവന്റെ മൂല്യവും ആത്മഹത്യ പ്രതിരോധിക്കുന്ന വിധവും മൈം സ്‌കിറ്റ് എന്നിവയിലൂടെ അവതരിപ്പിച്ചു.

Advertisement

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ഹൃദയദിനത്തോടനുബന്ധിച്ചു സെപ്തംബര്‍ 29 നു മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോക ഹൃദയദിനമായ സെപ്തംബര്‍ 29 നു ‘നമ്മുടെ ഹൃദയം മറ്റെല്ലാവരുടെയും ഹൃദയത്തിനു വേണ്ടി’ എന്ന ആശയവുമായി നാലു കിലോമീറ്റര്‍ മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ലോക ഹൃദയദിനമായ സെപ്തംബര്‍ 29 വെള്ളിയാഴ്ച രാവിലെ 6.45 നു മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. റെജിറ്‌സര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ടി ഷര്‍ട്ട്, ഫിനിഷര്‍ മെഡല്‍, സര്‍ട്ടിഫിക്കറ്റ്, പ്രഭാത ഭക്ഷണം എന്നിവ ഒരുക്കുന്നതിന് പുറമെ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കു സ്ത്രീ പുരുഷ വിഭാഗങ്ങളില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നു. സംസ്ഥാനത്തു എവിടെയുള്ളവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കേണ്ടവര്‍ സെപ്തംബര്‍ 20 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0480 267 2300, 0755 900 2226.
To register Click on this link
https://forms.gle/JHPG9AGXJVmzVEbM6

Advertisement

നിര്യാതയായി

പരേതനായ കാരാത്രക്കാരന്‍ അന്തോണി ഭാര്യ കത്രീന (84) നിര്യാതയായി. സംസ്‌കാരം പൊവ്വാഴ്ച 12-ാംതിയ്യതി രാവിലെ 9 മണിക്ക് മുരിയാട് സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : റോസിലി (late), മേരി, ലിസി, സി.എം.ജെസി ആന്റണി (late), ജോയ്‌സി, ടെസ്സി. മരുമക്കള്‍: ഫ്രാന്‍സിസ്, ഡേവീസ്, ജോസ്, ബാബു, ഫ്രാന്‍സീസ്.

Advertisement

കരുവന്നൂര്‍ സി എല്‍ സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു

കരുവന്നൂര്‍: കരുവന്നൂര്‍ സി എല്‍ സി യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. മാതൃ ഇടവകയായ മാപ്രാണം ഹോളി ക്രോസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് ജൂബിലി പതാക തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോയ് കടമ്പാട്ട് ആശിര്‍വദിച്ചു. പതാകയുമായുള്ള ഇരുചക്ര വാഹന റാലി ഫൊറോനാ ഡയറക്ടര്‍ ഫാ ജിനോ തേക്കിനിയത്ത് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്ന് അനേകം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ യുവജനങ്ങള്‍ കരുവന്നൂര്‍ ദേവാലയത്തിലേക്ക് റാലി നടത്തി.കരുവന്നൂര്‍ സി എല്‍ സി ഡയറക്ടര്‍ ഫാദര്‍ ജോസഫ് തെക്കേതല ജൂബിലി പതാക ഉയര്‍ത്തി. സീനിയര്‍ സി എല്‍ സി പ്രസിഡന്റ് സിന്റോ ആന്റോ, പ്രൊഫഷണല്‍ സി എല്‍ സി പ്രസിഡന്റ് ഗ്ലൈജോ തെകുടന്‍, ജൂനിയര്‍ പ്രസിഡന്റ് അനുഷ് ജോസ് , സെക്രട്ടറി അലന്‍ സണ്ണി, ട്രഷറര്‍ അക്ഷയ്, ഡെല്‍വിന്‍, അമല്‍ ബെന്നി, ആല്‍ഫിന്‍, ഗ്ലാനിയ, ഡല്‍ന,ആബേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജൂബിലി വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

Advertisement

ആഗോളതലത്തില്‍ സ്വീകാര്യതയുള്ളതാവണം ആധുനിക എന്‍ജിനീയറിങ് വിദ്യാഭ്യാസ സമ്പ്രദായം: ഫാ. ഡോ . സന്തോഷ് മുണ്ടന്‍മാണി സി എം ഐ

ഇരിങ്ങാലക്കുട: കാലികപ്രസക്തിയുള്ള സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്നതും ആഗോള തലത്തില്‍ സ്വീകാര്യതയുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലെ എന്‍ജിനീയറിങ്ങ് കോളേജുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത് എന്ന് സി എം ഐ തൃശര്‍ ദേവമാതാ പ്രവിശ്യയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ.ഡോ. സന്തോഷ് മുണ്ടന്‍മാണി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിലെ 2023 – 2027 ബാച്ച് വിദ്യാര്‍ത്ഥികളുടെ വിദ്യാരംഭപരിപാടിയായ ‘ദീക്ഷാരംഭ് ’23 ‘ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ഒഴുക്കു മൂലമുണ്ടാകുന്ന ‘ ബ്രയില്‍ ഡ്രയിന്‍’ കുറയ്ക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് അദ്ദേഹം തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ കൂട്ടിചേര്‍ത്തു. ക്രൈസ്റ്റ് എന്‍ജിനീയറിങ്ങ് കോളേജ് എക്സി. ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര അധ്യക്ഷനായ ചടങ്ങില്‍ , ക്രൈസ്റ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ.ജോയ് പീനിക്കപറമ്പില്‍, കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയ് പയ്യപ്പിള്ളി, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. ബി വിജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി ജോണ്‍ നന്ദിയും പറഞ്ഞു. അക്കാദമിക്ക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യോഗാനന്തരം , കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘സ്വഭാവരൂപവല്‍ക്കരണം കോളേജ് വിദ്യാര്‍ത്ഥികളില്‍’ എന്ന വിഷയത്തില്‍ ക്രൈസ്റ്റ് കോളേജ് ( ഓട്ടോണോമസ് ) സെല്‍ഫ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. ഡോ. വില്‍സണ്‍ തറയില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.

Advertisement

കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം M HAT ന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ‘കൗണ്‍സിലിംഗ് സെന്റര്‍’
ഉല്‍ഘാടനം: മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍, ഡോ. ടി..മനോജ്കുമാര്‍ നിര്‍വഹിച്ചു. ഉണ്ണായി വാര്യര്‍ കലാനിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ഉല്ലാസ് കലാകാട്ട് അധ്യക്ഷത വഹിച്ചു. ആര്‍ദ്രം കോഡിനേറ്റര്‍ പ്രദീപ് മേനോന്‍ സ്വാഗതവും സെക്രട്ടറി ടി.എല്‍.ജോര്‍ജ് നന്ദിയും പറഞ്ഞു.
ഡോക്ടര്‍ വേണുഗോപാല മേനോന്‍, പ്രമുഖ പ്രവാസി വ്യവസായി ജമാല്‍ കാരയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.കിടപ്പുരോഗികള്‍ക്ക് പുതപ്പു കിറ്റ് വിതരണം ഡോക്ടര്‍ പുഷ്പവതി സുഗതന്‍ നിര്‍വഹിച്ചു.ജനപ്രതിനിധികള്‍, ആര്‍ദ്രം പ്രവര്‍ത്തകര്‍, സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും ഉള്ളവരും ആയി നൂറുകണക്കിന് പേര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement

പോലീസ് സ്‌പോര്‍ഡ്‌സ് മീറ്റ് ആരംഭിച്ചു


തൃശ്ശൂര്‍ ജില്ലാ പോലീസ് സ്‌പോര്‍ഡ് മീറ്റ് 4.9.23 ആരംഭിച്ചു. പലസ്ഥലങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിവിധ പോലീസ് ടീമുകള്‍ വിജയിച്ചു. ക്രിക്കററില്‍ സ്ട്രിക്ര്റ്റ് ഹെഡ്ക്വാട്ടേഴ്‌സ് ടീമും, ഫുട്ട്‌ബോളില്‍ ചാലക്കുടി സബ് ഡിവിഷനും, വോളീബോളില്‍ ഹെഡ്ക്വാട്ടേഴ്‌സ് ടീമും, ഷട്ടില്‍ ഡബിള്‍സില്‍ കൊടുങ്ങല്ലൂരും, വനിതകളുടെ ഷട്ടിലില്‍ കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനും വിജയികളായി മറ്റുമത്സരങ്ങള്‍ വിവിധ സ്ഥലങ്ങളിലായി ഈ മാസം 11നും 12 നു നടക്കും.

Advertisement

ഉപഹാരം നല്‍കി

ദേശീയ നേത്രദാന പക്ഷാചാരണത്തിന്റെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലില്‍ EYE BANK OF INDIA സംഘടിപ്പിച്ച ‘നേത്രദാനം മഹാധാനം’ പരിപാടിയില്‍ നേത്രദാന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേറ്റുംകര വ്യാപാരി വ്യവസായി ഏകോപന സമിതിയെ ആദരിച്ചു. സമിതിക്ക് വേണ്ടി പ്രസിഡന്റ് കെ.കെ. പോളി ഉപഹാരം സ്വീകരിച്ചു.

Advertisement

ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു.

എടക്കുളം: ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. എസ്.എന്‍.ജി.എസ്. യു.പി. സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി. ഷൈലനാഥന്‍ അധ്യക്ഷനായിരുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മുഖ്യാതിഥിയായിരുന്നു. സംഘം രക്ഷാധികാരി കെ.വി. ജിനരാജദാസന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സംഘം സെക്രട്ടറി എം.ആര്‍. രാജേഷ്, കണ്‍വീനര്‍ സുജിത്ത് പടിഞ്ഞാറൂട്ട് എന്നിവര്‍ സംസാരിച്ചു.

Advertisement

കേരള മഹിളാ സംഘം പതാക ജാഥ


ഇരിങ്ങാലക്കുട: കേരള മഹിളാ സംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പതാക ജാഥസിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സുമതി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി കുറുമ്പയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ് സുനില്‍ കുമാറില്‍ നിന്നും പാതക ജാഥ ക്യാപ്റ്റന്‍ എം. സ്വര്‍ണ്ണലത ടീച്ചര്‍ ഏറ്റുവാങ്ങി. സി പി ഐ മുതിര്‍ന്ന നേതാവ് കെ.ശ്രീകുമാര്‍ , ജാഥ അംഗങ്ങളായ അഡ്വ: ജയന്തി സുരേന്ദ്രന്‍, ജോതിലക്ഷ്മി, സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും പ്രിയ സുനില്‍ നന്ദിയും പറഞ്ഞു.

Advertisement

പി.എച്ച്.ഡി.ബിരുദം നേടി

പൂനയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്‌മെന്റില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ പി.എച്ച്.ഡി.ബിരുദം നേടിയ വി.ടി.രാകേഷ്. കൊടുങ്ങല്ലൂര്‍ കാവുങ്കല്‍ ആനാട്ട് അച്ചുതാനന്ദ മേനോന്റെയും കോണത്തുകുന്ന് വടശ്ശേരി തൈപറമ്പില്‍ രമാദേവിയുടെയും മകനാണ്. ഭാര്യ: നിഷ. മകന്‍: ഋതു. ഗുജറാത്തിലെ സൂറത്തില്‍ ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.

Advertisement

വിദ്യാലയത്തിന് സമ്മാനമായി ഇന്‍സിനറേറ്റര്‍ നല്‍കി പൂര്‍വ വിദ്യാര്‍ത്ഥികള്‍


അവിട്ടത്തൂര്‍: മുപ്പത്തി മൂന്നു വര്‍ഷത്തിന് ശേഷം ഒത്തുകൂടിയ സഹപാഠികള്‍ തങ്ങളുടെ ഓര്‍മക്കായി വിദ്യാലയത്തിന് ഇന്‍സിനറേറ്റര്‍ നല്‍കി. എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1990 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികളാണ് പഠിച്ച സ്‌കൂളിന് ഇന്‍സിനറേറ്റര്‍ സമ്മാനമായി നല്‍കിയത്. ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം സ്‌കൂള്‍ മാനേജര്‍ കെ.കെ.കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധികളായ ഷാജു ജോര്‍ജ്, സഞ്ജയ് പട്ടത്ത്, തോമസ് തത്തംപിള്ളി, ടി.സജീവ്, മേരീസ് ജോണ്‍സണ്‍, കെ.സി.സരിത, ജലജ തിലകന്‍ മാനേജ്മെന്റ് പ്രതിനിധി എ.സി.സുരേഷ്, പ്രിന്‍സിപ്പല്‍ എ.വി.രാജേഷ്, പ്രധാനാധ്യാപകന്‍ മെജോ പോള്‍, സീനിയര്‍ അദ്ധ്യാപിക എന്‍.എസ്. രജിനിശ്രീ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ്‌ബോള്‍ ടൂണ്‍ണമെന്റ് സെപ്തംബര്‍ 8 മുതല്‍ 11 വരെ


അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണനമെന്റ് സെപ്തംബര്‍ 8 മുതല്‍ 11വരെ ഡോണ്‍ബോസ്‌കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 9 ടീമുകളുമാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. വിദ്യാലയത്തിന്റെ ഡയമന്റ്ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം മത്സരത്തില്‍ 8 പ്രൊഫഷണല്‍ ടീമുകള്‍ പങ്കെടുക്കുന്നു. സെപ്തംബര്‍ 8 ന് 2.30ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ.ഷൈജു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഡോണ്‍ബോസ്‌കോ സ്‌കൂള്‍ റെക്ടര്‍ ഫാ.ഇമ്മനുവല്‍ വട്ടക്കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. വിജയികള്‍ക്കു ഡോണ്‍ബോസ്‌കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും, ബിജോയ് ജോണി മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കുമെന്ന് റെക്ടര്‍ ഫാ.ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ പ്രിന്‍സിപ്പല്‍ ഫാ.സന്തോഷ് മാത്യു, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ജോസഫ് ചാക്കോ, ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ സന്ദേശ് ഹരി എന്നിവര്‍ അറിയിച്ചു.

Advertisement

നാല് പതിറ്റാണ്ടിന്‌ശേഷം ഇന്ത്യല്‍ നിന്നും രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികള്‍


ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്.ഇ.ആര്‍.എല്‍) ഗവേഷണ സംഘം ഇന്ത്യയില്‍ നിന്ന് വലചിറകന്‍ വിഭാഗത്തില്‍ രണ്ട് ഇനം കുഴിയാനത്തുമ്പികളെ കണ്ടെത്തി.
ഒരു സ്പീഷിസിനെ കാസര്‍കോഡ് ജില്ലയിലെ റാണപുരം, ഇടുക്കി ജില്ലയിലെ വള്ളക്കടവ്, മറയൂര്‍ എന്നീ ഇടങ്ങളിലെ വനപ്രദേശത്ത് നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത ടാക്‌സോണമിസ്റ്റും വലിച്ചിറകന്‍ പഠത്തിലെ ഇന്ത്യയിലെ അതികായകനുമായ ഡോ.സനത്കുമാര്‍ഘോഷിനോടുള്ള ബഹുമാനാര്‍ത്ഥം നീമോലീയോണ്‍ ഘോഷി എന്നാണ് ഈ സ്പീഷിസിനെ നാമകരണം ചെയ്തിരിക്കുന്നത്
മറ്റൊരു പുതിയ ഇനം കുഴിയാനത്തുമ്പിയെ കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ മാടായിക്കാവിനോട് ചേര്‍ന്ന് മാടായിപ്പറമ്പിലാണ് കണ്ടെത്തിയിരിക്കുനന്ത്. ഈ പ്രദേശത്തെ വ്യത്യസ്ത ജൈവ സവിശേഷതയെ മുന്‍നിര്‍ത്തി ഈ പുതിയ സ്പീഷിസിനെ നാമോലീയോണ്‍ മാടായിയെന്‍സിസ് എന്നാണ് നാമകരണം ചെയ്തീരിക്കുന്നത്.
അന്താരാഷ്ട്രശാസ്ത്ര മാസികയായ സൂടാക്‌സയിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷണനായ ടി.ബി.സൂര്യനാരായണന്‍, അസി.പ്രൊഫ.ഡോ.ബിജോയ്, സി.ഹംഗേറിയന്‍ ശാസ്ത്രജ്ഞന്‍ ലെവന്‍ഡി അബ്രഹാം എന്നിവര്‍ ആണ് ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സാധാരണ കണ്ടുവരുന്ന സൂചി തുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മുന്നോട്ടുനീണ്ടു നില്‍ക്കുന്ന സ്പര്‍ശനി ഉള്ളത് കാരണാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളില്‍ നിന്നും വ്യത്യസ്തപെടാന്‍ ഉള്ള പ്രാധന കാരണം. മറ്റുള്ള കുഴിയാനത്തുമ്പികളില്‍ നിന്നും വ്യത്യസ്തമായി അയഞ്ഞ മണ്ണില്‍ കുഴികള്‍ ഉണ്ടാക്കാതെ മണ്ണിന്റെ പ്രതലത്തില്‍ ആണ് ഇവയുടെ ലാര്‍വ കാണപ്പെടുന്നത്. ഇന്ത്യയില്‍ നിന്നും ആദ്യമായാണ് ഈ ജീസ്സിനെ റിപ്പോര്‍ട്ട് ചെയ്യുന്നത്.കേരളത്തില്‍ നിന്നും കണ്ടെത്തുന്ന അഞ്ചാംഇനം കുഴിയാനത്തുമ്പിയും, ഇന്ത്യയില്‍ നിന്നുള്ള 125-ാമത്തെ ഇനം കുഴിയാനത്തുമ്പിയുമാണ് ഈ കണ്ടെത്തല്‍.
കൗണ്‍സില്‍ ഫോര്‍ സയന്തിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തില്‍ ഇത്തരം ജീവികളുടെ ഗവേഷണത്തിനുമായി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe