പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി പിടിയില്‍

319
Advertisement

ഇരിങ്ങാലക്കുട : നെല്ലിയാമ്പതി സ്വദേശി ജിതിന്‍ റോയ് 30 വയസ് നെ ആണ് അതിസാഹസികമായി ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസിന്റെ പ്രത്യേക കുറ്റാന്വേഷണ സംഘം എസ്.എച്ച്.ഒ. ബിജോയ് പി.ആര്‍, എസ്.ഐ. സുബിന്ത്,എഎസ്‌ഐ ബാബു, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. സ്ഥിരമായി ഒരു സ്ഥലത്ത് ജോലി ചെയ്യാത്ത പ്രതിയെ നീണ്ട അന്വേഷണത്തിനൊടുവിലാണ് എറണാകുളം, കാക്കനാട് പ്രദേശത്തു നിന്ന് പോലീസ് സംഘം കണ്ടെത്തിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisement