വിജ്ഞാന വ്യാപനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട കൃഷി അസി.ഡയറക്ടര്‍ ആയിരുന്ന സുശീലയ്ക്ക്

698

ഇരിങ്ങാലക്കുട : വിജ്ഞാന വ്യാപനത്തിനുള്ള മികച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് ഇരിങ്ങാലക്കുട കൃഷി അസി.ഡയറക്ടര്‍ ആയിരുന്ന ടി സുശിലയ്ക്ക്.ഇരിങ്ങാലക്കുട മേഖലയില്‍ മൂന്നര വര്‍ഷകാലം സേവനമനുഷ്ഠിച്ച സുശിലയുടെ നേതൃത്വത്തില്‍ 750 ഏക്കറോളം തരിശ് നിലം കൃഷിയോഗ്യമാക്കി തിരിച്ചെടുക്കാന്‍ സാധിച്ചു.കൂടാതെ മികച്ച രീതിയില്‍ ഉള്ള കര്‍ഷക ബോധവത്കരണവും സെമിനാറുകളുമാണ് സുശിലയെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.സുശില കഴിഞ്ഞ മാസം ഇരിങ്ങാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച് പോയി.ഈ മാസം 16ന് എടപ്പാളില്‍ വെച്ച് നടക്കുന്ന സംസ്ഥാന കര്‍ഷക ദിന പരിപാടിയില്‍ മുഖ്യമന്ത്രി അവാര്‍ഡ് വിതരണം ചെയ്യും.

Advertisement