സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച മാപ്രാണം സ്വദേശികളായ പ്രതികൾ അറസ്റ്റിൽ

35

ഇരിങ്ങാലക്കുട : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ . കരുവന്നൂർ തേലപ്പിള്ളി വെണ്ടാശ്ശേരി വീട്ടിൽ വിഷ്ണു ( 24 ) , മാപ്രാണം അച്ചുനായർ മൂലയിൽ ആനന്ദപുരത്ത് വീട്ടിൽ ആകാശ് (25) എന്നിവരെയാണ് സി ഐ അനീഷ് കരീം, എസ്ഐ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിൽ വച്ച് ഈ മാസം രണ്ടിന് ആയിരുന്നു സംഭവം. ബൈക്കിൽ എത്തിയ പ്രതികൾ മാല കവർന്നുവെങ്കിലും സ്ത്രീ പ്രതിരോധം തീർത്തതോടെ മാല ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സിസി ക്യാമറകളുടെയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. വിവാഹത്തിന് ശേഷം പ്രതികളിൽ ഒരാൾക്ക് നേരിട്ട സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമായതെന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരായ എൻ കെ അനിൽകുമാർ, ജലീൽ , ഉല്ലാസ് പൂതോട്ട് , രാഹുൽ , വിപിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement