ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ്‌ബോള്‍ ടൂണ്‍ണമെന്റ് സെപ്തംബര്‍ 8 മുതല്‍ 11 വരെ

8


അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണനമെന്റ് സെപ്തംബര്‍ 8 മുതല്‍ 11വരെ ഡോണ്‍ബോസ്‌കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 9 ടീമുകളുമാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. വിദ്യാലയത്തിന്റെ ഡയമന്റ്ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം മത്സരത്തില്‍ 8 പ്രൊഫഷണല്‍ ടീമുകള്‍ പങ്കെടുക്കുന്നു. സെപ്തംബര്‍ 8 ന് 2.30ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ.ഷൈജു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഡോണ്‍ബോസ്‌കോ സ്‌കൂള്‍ റെക്ടര്‍ ഫാ.ഇമ്മനുവല്‍ വട്ടക്കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. വിജയികള്‍ക്കു ഡോണ്‍ബോസ്‌കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും, ബിജോയ് ജോണി മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കുമെന്ന് റെക്ടര്‍ ഫാ.ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ പ്രിന്‍സിപ്പല്‍ ഫാ.സന്തോഷ് മാത്യു, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ജോസഫ് ചാക്കോ, ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ സന്ദേശ് ഹരി എന്നിവര്‍ അറിയിച്ചു.

Advertisement