23.9 C
Irinjālakuda
Tuesday, January 21, 2025
Home Blog Page 589

കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയില്‍ നാശനഷ്ടം : കൂടല്‍മാണിക്യ ഉത്സവത്തിന്റെ അലങ്കാരങ്ങള്‍ ഒടിഞ്ഞ് വീണു

ഇരിങ്ങാലക്കുട : അപ്രതിക്ഷിതമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി.കൂടല്‍ മാണിക്യം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വൈദ്യൂത അലങ്കാരങ്ങള്‍ ഓടിഞ്ഞ് വീണു.വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ഉത്സവത്തിന്റെ കമാനവും ഒടിഞ്ഞ് സമീപത്തേ പെട്ടികടയുടെ മുകളിലേയ്ക്ക് വീണു.കൂടാതെ ക്ഷേത്രത്തിന് സമീപത്ത അലങ്കാരങ്ങള്‍ക്കായി നിര്‍മ്മാണം പൂര്‍ത്തിയായി വന്നിരുന്ന ലെറ്റുകള്‍ പലതും കാറ്റില്‍ പറന്ന് പോയി.ഇന്ന് ഉദ്ഘാടനം ചെയ്ത എക്‌സിബിഷന്‍ സെന്ററിലും നാശനാഷ്ടങ്ങള്‍ ഉണ്ടായി.കൂടാതെ ഇരിങ്ങാലക്കുടയില്‍ കാട്ടുങ്ങച്ചിറ ധര്‍മ്മപോഷണ നഗറില്‍,സിവില്‍ സ്‌റ്റേഷന് സമീപം, പുല്ലൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.വൈദ്യുതി വിതരണം എല്ലായിടത്തും തടസ്സപ്പെട്ടിട്ടുണ്ട്.ഫയര്‍ഫോഴ്‌സ് മരങ്ങള്‍ മാറ്റി സ്ഥിതിഗതികള്‍ ശാന്തമാക്കി കൊണ്ടിരിക്കുകയാണ്.

 

Advertisement

ശ്രീ കൂടല്‍മാണിക്യ ഉത്സവ ആവേശത്തിന് തിരിയിട്ട് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യ തിരുവുത്സവത്തിന്റെ ആവേശത്തിന്റെ ഭാഗമായ കൊട്ടിലാക്കല്‍ പറമ്പില്‍ നടത്തുന്ന എക്‌സിബിഷന്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ ജഡ്ജി ജി ഗോപകുമാര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.എക്‌സൈസ്, പോലീസ്, വനം വകുപ്പ്, ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍, കയര്‍ ബോര്‍ഡ്, തുടങ്ങി വിവിധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം അന്‍പതിലധികം സ്റ്റാളുകള്‍ ഇവിടെയുണ്ടാകും. ഉത്സവത്തിന് എത്തുന്നവരുടെ മാനസികോത്സത്തിനായി അമുസ്റ്റ്‌മെന്റ് പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, ഭരണസമിതി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്‍, കെ.ജി സുരേഷ്, കെ എ പ്രേമരാജന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം സുമ, എസ് ഐ കെ.എസ്. സുശാന്ത് എക്‌സിബിഷന്‍ കമ്മിറ്റ അംഗങ്ങള്‍ , ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രവേശനം സൗജന്യമാണ്.

Advertisement

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണവും സുരക്ഷാ പരിശോധനയും

ഇരിങ്ങാലക്കുട : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ സി സി യൂണിറ്റും പോലീസും സംയുക്തമായി ബോധവല്‍ക്കരണവും സുരക്ഷാ പരിശോധനയും നടത്തുന്നു. ഏപ്രില്‍ 27 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാന്റ് പരിസരത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ ഡി വൈ എസ് പി ഫേമസ് വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും. ഇരിങ്ങാലക്കുട സി ഐ സുരേഷ്, കൊടുങ്ങല്ലൂര്‍ സി ഐ ബിജുകുമാര്‍, സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി ക്രിസ്റ്റി തുടങ്ങിയവര്‍ പങ്കെടുക്കും. അസോസിയേറ്റ് എന്‍ സി സി ഓഫീസര്‍ ലഫ്റ്റനന്റ് ലിറ്റി ചാക്കോ സ്വാഗതവും എസ് ഐ വി വി തോമസ് നന്ദിയും പറയും. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കുന്ന നല്ല ഡ്രൈവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കൂപ്പണ്‍ സമ്മാനമായി നല്‍കും.

 

Advertisement

ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തേ ടൈല്‍സ് ഇടല്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി.

ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് ആല്‍ത്തറ പരിസരത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി. കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് ഒരു മീറ്റര്‍ വീതിയിലാണ് റോഡ് വീതി കൂട്ടി ടൈല്‍സിട്ടുള്ളത്, 135 മീറ്റര്‍ സ്‌ക്വയറിലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നത്. റോഡ് വീതികൂട്ടി ടൈല്‍സിടുന്നതിനോടൊപ്പം തകര്‍ന്നുകിടക്കുന്ന ആല്‍ത്തറ ഭാഗത്തെ കോണ്‍ക്രീറ്റ് പാളി നീക്കം ചെയ്ത് ടൈല്‍സ് വിരിച്ചിട്ടുണ്ട്.കൂടല്‍മാണിക്യം ഉത്സവത്തിന് മുമ്പെ ഗതാഗതകുരുക്ക് കുറയ്ക്കുന്നതിനായി ടൈല്‍സിടല്‍ പൂര്‍ത്തിയാക്കി തുറന്ന് നല്‍കുകയായിരുന്നു. നേരത്തെ കോണ്‍ക്രീറ്റിങ്ങ് നടത്താമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. പിന്നീട് ടൈല്‍സിടാന്‍ തീരുമാനിക്കുകയായിരുന്നു. അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ നേരത്തെ ഠാണ മുതല്‍ എഴുന്നൂറ് മീറ്ററോളം ഇരുവശത്തും കോണ്‍ക്രീറ്റിങ്ങ് നടത്തി വീതി കൂട്ടിയിരുന്നു.

Advertisement

ഇറാനിയന്‍ ചിത്രം ‘ബാരന്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ ‘ബാരന്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.2001 ലെ മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ബഹുമതി ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ‘ബാരന്‍’ കേരളത്തിന്റെ എഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം കൂടിയായിരുന്നു.. ടെഹ്‌റാനിലെ കെട്ടിട നിര്‍മ്മാണ കേന്ദ്രത്തില്‍ പണിയെടുക്കുന്ന 17 കാരനായ ലത്തീഫ് അഫ്ഗാനില്‍ നിന്നുള്ള 14 കാരനായ റഹ്മത്തിനെ കണ്ടുമുട്ടുന്നു.എന്നാല്‍ റഹ്മത്ത് ,ബാരന്‍ എന്ന പേരുള്ള പെണ്‍കുട്ടിയാണെന്നും അഭയാര്‍ത്ഥിയായ ബാരന്റെ പക്കല്‍ നിയമാനുസൃതമായ രേഖകള്‍ ഒന്നുമില്ലെന്നും മനസ്സിലാക്കുന്നു.. 94 മിനിറ്റുള്ള ചിത്രം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.

Advertisement

പറപ്പൂക്കര ഇരട്ടകൊലപാതകം : 1 മുതല്‍ 5 വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം കഠിന തടവിനും വിധിച്ചു.

ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന കണ്ടെത്തിയ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം കഠിന തടവിനും വിധിച്ചു.ആനന്ദപുരം വള്ളിവട്ടത്ത് രജീഷ് എന്ന മക്കു(33), പറപ്പൂക്കര ജൂബിലി നഗറില്‍ ചെറുവാള്‍ മരാശ്ശരി വീട്ടില്‍ ശരത്ത് എന്ന ശരവണന്‍ (32), നെടുമ്പാള്‍ മൂത്തേടത്ത് വീട്ടില്‍ സന്തോഷ് എന്ന കൊങ്കന്‍ സന്തോഷ് (37), ആനന്ദപുരം കൈപ്പഞ്ചേരി വീട്ടില്‍ ഷിനു (28), ആനന്ദപുരം വള്ളിവട്ടത്ത് രഞ്ജു (35) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.കൊലപാതക കുറ്റത്തിന് ഇരട്ടജീവപര്യന്തവും വധശ്രമത്തിന് 20 വര്‍ഷം കഠിനതടവും 75000 രൂപ വീതം പിഴയുമാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ വിധിച്ചത്.പിഴ സംഖ്യയില്‍ 1 ലക്ഷം രൂപ വിതം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വിധിയില്‍ പറയുന്നു.2015 ഡിസംബര്‍ 25നാണ് സംഭവം. പരാതിക്കാരനായ പറപ്പൂക്കര നന്തിക്കര മേനാച്ചേരി വീട്ടില്‍ തിമോത്തി മകന്‍ മിഥു (25) ന്റെ ഭാര്യയെ രണ്ടാംപ്രതി കളിയാക്കിയതും മുണ്ടുപൊക്കി കാണിച്ചതും പരാതിക്കാരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണം. അന്നേദിവസം പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് പരാതിക്കാരന്‍രെ പറപ്പൂക്കരയിലുള്ള വാടകവീടിന് സമീപം റോഡില്‍ ചെന്നു. വൈകീട്ട് അഞ്ചിന് മൂന്നാംപ്രതി പരാതിക്കാരന്റെ വാടകവീട്ടിലേക്ക് വന്ന് ക്രിസ്തുമസ്സ് ആഘോഷിക്കുകയായിരുന്ന മിഥുനേയും കൂട്ടുകാരായ മെല്‍വിന്‍, ജിത്തുഎന്ന വിശ്വജിത്ത്, ശ്രീജിത്ത്, പ്രശാന്ത് എന്നിവരെ രണ്ടാം പ്രതിയുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് റോഡിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഒന്നാംപ്രതി കൈവശം വച്ചിരുന്ന വാള്‍ കൊണ്ട് ശ്രീജിത്തിനെ വെട്ടിയും തടായന്‍ ചെന്ന മിഥുനെ നാലാം പ്രതി വാള്‍ കൊണ്ട് വെട്ടിയും രണ്ടാം പ്രതി ജിത്തുവിന്റെ തലയിലും കാലിലും അഞ്ചാം പ്രതി കമ്പിവടി കൊണ്ട് മെല്‍വിനേയും ജിത്തുവിനേയും അടിക്കുകയും ചെയ്തു. മൂന്നാംപ്രതി മെല്‍വിനെ വെട്ടി, അഞ്ചാംപ്രതി പ്രശാന്തിനെ കൈ കൊണ്ടിടിച്ചും മറ്റും ദേഹോപദ്രവമേല്‍പ്പിച്ചു. ആമ്പല്ലൂര്‍ വരാക്കര ദേശത്ത് രായപ്പന്‍ വീട്ടില്‍ കൊച്ചപ്പന്റെ മകന്‍ മെല്‍വിന്‍ (35), മുരിയാട് പനിയാറ വീട്ടില്‍ വിശ്വനാഥന്റെ മകന്‍ ജിത്തു എന്ന വിശ്വജിത്ത് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതിനായി കേസ് 26ലേക്ക് മാറ്റി. സംഭവത്തില്‍ മെല്‍വിനും വിശ്വജിത്തും കൊല്ലപ്പെടുകയും മിഥുന്റെ ഇടതുകൈമുട്ടിലും ഇടതുകൈതണ്ടയിലും വലതുകാല്‍ മുട്ടിലും ശ്രീജിത്തിന്റെ തണ്ടലിനും വലതുകൈ മസിലിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതുക്കാട് പോലീസ് ഇന്‍സ്പക്ടര്‍മാരായിരുന്ന എന്‍. മുരളീധരന്‍, കെ.എന്‍. ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പബ്ലിക്ക പ്രോസിക്യൂഷന് വേണ്ടി കെ ഡി ബാബു,പി ജെ ജോബി,ശ്രീജിത്ത്,ബാബു കോട്ടക്കല്‍,ജിഷ ജോബി,എബില്‍ ഗോപുരന്‍ എന്നിവരെ ഹാജരായി.

 

Advertisement

ബിംബശുദ്ധക്രീയകള്‍ പൂര്‍ത്തിയാക്കി സംഗമേശ്വന്‍ ഉത്സവത്തിനൊരുങ്ങുന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ബിംബശുദ്ധക്രീയകള്‍ വ്യാഴാഴ്ച സമാപിക്കും. രണ്ടുദിവസങ്ങളിലായി കാലത്തും ഉച്ചപൂജയ്ക്കും നടത്തുന്ന ബിംബശുദ്ധിക്രീയകള്‍ക്കാണ് (ചതുശുദ്ധി,ധാര,പഞ്ചഗവ്യം പഞ്ചകം )വ്യാഴാഴ്ച വൈകീട്ടോടെ സമാപനമാകുന്നത്. ബിംബത്തിന് സംഭവിച്ചേക്കാവുന്ന ചെറിയ ദോഷങ്ങളെ പരിഹരിക്കുതിനായിട്ടാണ് ബിംബശുദ്ധക്രീയകള്‍ നടത്തുന്നത്. ബുധനാഴ്ച രാവിലെ മണ്ഡപത്തില്‍ ചതുര്‍ശുദ്ധി പൂജിച്ച് എതൃത്ത പൂജക്ക് ദേവന് അഭിഷേകം ചെയ്തു. തുടര്‍ന്ന് ഉച്ചപൂജക്ക് മുമ്പായി ദേവനെ പൂജിച്ച് ധാര നടത്തി. വൈകീട്ട് പതിവുപോലെ അത്താഴപൂജ നടന്നു.വ്യാഴാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്തപൂജക്ക് ദേവനെ അഭിഷേകം നടത്തി. ഉച്ചപൂജക്ക് മുമ്പായി പഞ്ചകം പൂജിച്ച് ഉച്ചപൂജയ്ക്ക് അഭിഷേകം ചെയ്തതിന് ശേഷം.വൈകിട്ട് അത്താഴപൂജയ്ക്ക് മുമ്പായി മണ്ഡപത്തില്‍ സ്ഥലശുദ്ധി ചെയ്യും. വെള്ളിയാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്ത് പൂജക്ക് ദേവന് അഭിഷേകം ചെയ്യും. എതൃത്ത്പൂജക്ക് മുമ്പ് കലശമണ്ഡപത്തില്‍ ബ്രഹ്മകലശപൂജ, പരികലശപൂജ, കുംഭേശകര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ നടക്കും. ഒമ്പതുമണിയോടെ ബ്രഹ്മകലശാഭിഷേകങ്ങള്‍ ആരംഭിക്കും. ഉച്ചപൂജ പതിനൊരയോടെ അവസാനിക്കും. 27-ാം തിയ്യതി വെള്ളിയാഴ്ച്ച രാത്രി 8:10 നും 8:40 നും മദ്ധ്യേ കൊടിയേറ്റം നടത്തും.

Advertisement

സംഗമേശ്വന് എഴുന്നുള്ളിയിരിക്കാന്‍ രാജകീയ മണ്ഡപമൊരുങ്ങി

ഇരിങ്ങാലക്കുട : തിരുവുത്സവസമയത്ത് മാത്രം ക്ഷേത്രത്തിന് അകത്ത് നിന്നും പുറത്തേയ്‌ക്കെഴുന്നുള്ളുന്ന കൂടല്‍മാണിക്യം സംഗമേശ്വന്റെ തിടമ്പ് വെയ്ക്കുന്നതിനുള്ള രാജകീയ മണ്ഡപമൊരുങ്ങി.ഉത്സവത്തിന്റെ പ്രധാന ക്രിയകളിലൊന്നായ മാതൃക്കല്‍ ദര്‍ശനത്തിനായി കഴിഞ്ഞ കാലം വരെ ഭഗവനെ ഇരുത്തിയിരുന്നത് സാധരണ പീഠത്തിലായിരുന്നു.നഗരിവാഴുന്ന തമ്പുരാന് രാജകീയ സ്ഥാനം നല്‍കുന്നതിനായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഭക്തനാണ് പ്രേത്യേക മരങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് പിച്ചളയില്‍ പൊതിഞ്ഞ പീഠം (പഴുക്കാമണ്ഡപം ) സംഗമേശ്വന് സമര്‍പ്പിച്ചത്.വ്യാഴാഴ്ച്ച രാവിലെ നടന്ന സമര്‍പ്പണ ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ മറ്റ് ഭരണസമിതി അംഗങ്ങള്‍ ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Advertisement

കൂടല്‍മാണിക്യം ഉത്സവത്തിനായി ആനചമയങ്ങള്‍ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട: പത്ത് ദിവസത്തേ ശ്രീ കൂടല്‍മാണിക്യം ഉത്സവത്തിനായി ആനചമയങ്ങള്‍ ഒരുങ്ങുന്നു. കൂടല്‍മാണിക്യം ദേവസ്വം ഓഫീസിലാണ് ചമയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. തിടമ്പേറ്റുന്ന ആനയുടേതടക്കം ഏഴ് ആനയ്ക്ക് തങ്കത്തിലും മറ്റ് പത്ത് ആനകള്‍ക്ക് വെള്ളിയിലുമാണ് നെറ്റിപ്പട്ടങ്ങള്‍. ആലവട്ടങ്ങളും വെഞ്ചാമരങ്ങളും വട്ടകയര്‍, മണി, ആനകള്‍ക്കുള്ള കാല്‍തള എന്നിവയുടെ നിര്‍മ്മാണങ്ങളും അവസാനഘട്ടത്തിലാണ്. തിടമ്പേറ്റുന്ന ആനയുടെ കുടയിലെ ഞാലിയും കുടക്കാലിലെ ചുറ്റുവളകളും ആലവട്ടം, വെഞ്ചാമരം എന്നിവയുടെ പിടിയും തങ്കത്തിലാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ വെള്ളിയിലുള്ള നെറ്റിപട്ടങ്ങള്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതയാണ്. അരിമ്പൂര്‍ സ്വദേശി പുഷ്‌ക്കരന്റെ നേതൃത്വത്തിലാണ് ചമയങ്ങള്‍ ഒരുക്കുന്നത്. 27 മുതല്‍ മെയ് ഏഴുവരെയാണ് കൂടല്‍മാണിക്യം ഉത്സവം.

Advertisement

നഗരസഭ സെക്രട്ടറിതല എഞ്ചിനിയറിംങ്ങ് യോഗം എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഘരാവോ ചെയ്തു : രാഷ്ട്രിയപ്രേരിതമെന്ന് ചെയര്‍പേഴ്‌സണ്‍

ഇരിങ്ങാലക്കുട:നഗരസഭയില്‍ എഞ്ചിനിയറിംങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സെക്രട്ടറിതല യോഗം എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സെക്രട്ടറിയുടെ ക്യാബിനില്‍ നടന്ന യോഗത്തിലാണ് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി എത്തിയത്. എന്‍ജിനിയറിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെയായിരുന്നു. എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ഉപഭോക്താക്കളുടെ ഫയലുകള്‍ വെച്ച് താമസിപ്പിക്കുകയും പല ഫയലുകളും ഓഫീസില്‍ നിന്ന് കാണാതാവുന്ന സാഹചര്യവും നിലവിലുണ്ടെന്നും ഫയലുകള്‍ സംബ്ദിച്ച റജിസ്റ്ററുകള്‍ ഉദ്യോഗസ്ഥര്‍ സൂക്ഷിക്കാതിരിക്കുകയുമാണെന്ന് സമരത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍മാരായ പി.വി ശിവകുമാര്‍, സി സി ഷിബിന്‍, അല്‍ഫോന്‍സാ തോമസ്, പി.സി. മുരളീധരന്‍ എന്നിവര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ സമയത്ത് ഓഫീസില്‍ വരാതിരിക്കുകയും നഗരസഭാ വാഹനം അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ഉപരോധിച്ച സംഭവത്തില്‍ എഞ്ചിനിയറിംങ്ങ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചു.ഫയലുകള്‍ എല്ലാംതന്നെ സമയബന്ധിതമായി നീങ്ങുനുണ്ടെന്നും ആരോപണങ്ങള്‍ ഉന്നയിച്ച ഫയലുകള്‍ പരിശോധിച്ചെന്നും ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടികളാണ് ഇത്തരം സംഭവങ്ങളെന്നും നഗരസഭാ സെക്രട്ടറി ഓ.എന്‍. അജിത് കുമാര്‍ പറഞ്ഞു.ചില പഴയ ഫയലുകള്‍ കണ്ടെത്താനുള്ള സ്വാഭാവികമായുണ്ടാക്കുന്ന സമയനഷ്ടമാത്രമാണ് സംഭവിക്കുന്നുള്ളു എന്നും ഫയലുകള്‍ ക്രമമായി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നടത്തിയ ഉപരോധസമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു പറഞ്ഞു. നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുക എന്ന ഗൂഢലക്ഷ്യവും ഇതിനുപുറകിലുണ്ടെന്ന് ചെയര്‍പേഴ്സന്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫിന്റെ ചില സ്ഥാപിത താല്പര്യക്കാര്‍ക്ക് അനര്‍ഹമായി ഉദ്യോഗസ്ഥതലത്തില്‍ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പറ്റാത്തതിലുള്ള എതിര്‍പ്പിന്റെ പ്രതിഫലനമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി വര്‍ഗ്ഗീസ് പറഞ്ഞു.

 

Advertisement

കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രം നവികരിച്ച് സമര്‍പ്പിച്ചു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രം നവികരിച്ച് സമര്‍പ്പിച്ചു.
ക്ഷേത്രസമര്‍പ്പണം തോട്ടാപ്പിള്ളി വേണുഗോപാല്‍ മേനോന്റെ പത്‌നി ഗീത വേണുഗോപാല്‍ നിര്‍വഹിച്ചു.രാവിലെ ഭഗവാന് ഗോളകയും പ്രഭാവലയവും സമര്‍പ്പിക്കുന്നതോടൊപ്പം സോപാനം പിച്ചള പൊതിയല്‍, തിടപ്പിള്ളി , വഴിപാട് കൗണ്ടര്‍ എന്നിവയും സമര്‍പ്പിച്ചു. ബ്രഹ്മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, ഭരണസമിതി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്‍, കെ.ജി സുരേഷ്, തന്ത്രി പ്രതിനിധി എന്‍ പി പി നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം സുമ, മാനേജര്‍ രാജി സുരേഷ്, തോട്ടാപ്പിള്ളി വേണുഗോപാല്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

 

Advertisement

മാരാര്‍ജി അനുസ്മരണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട  BJP  ഓഫീസില്‍ വച്ച് നിയോജകമണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ TS അനുസ്മരണ സന്ദേശം നല്‍കി. BJP നിയോജക മണ്ഡലം ഉപാദ്ധ്യക്ഷമാരായ സുരേഷ് കുഞ്ഞന്‍ സ്വാഗതവും സുനില്‍ പീനിക്കല്‍ നന്ദിയും പറഞ്ഞു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍, ന്യുനപക്ഷ മണ്ഡലം പ്രസിഡന്റ് ബിജു വര്‍ഗ്ഗീസ്, BMS മേഖല സെക്രട്ടറി അജയ് ഘോഷ്, ശ്യാംജിമാടത്തിങ്കല്‍, രാഹുല്‍,ശ്യാം ശേഖര്‍, ബിമല്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനനെതിരെ ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം.

പ്രതിദിനം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി നാടിനെ കൊള്ളയടിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് സംഘപരിവാരം നിയ്യന്ത്രിക്കുന്ന മോദീ സര്‍ക്കാര്‍. സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ നാട്ടിലെ ജനങ്ങളുടെ കീശ തുറന്ന് കൊടുത്ത മോദീ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാതെ സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതാണ് വിലവര്‍ധനവിന് കാരണമെന്ന് ചര്‍ച്ച ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. എണ്ണവില താഴുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വില കുറച്ച് നല്‍കാതിരിക്കുകയും ആഗോള വിപണിയിലെ ക്രൂഡോയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ ഉപഭോക്താക്കളെ പിഴിഞ്ഞെടുക്കുകയുമാണ് കുത്തക കമ്പനികള്‍ ചെയ്യുന്നത്. ബി.ജെ.പി. സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില നിര്‍ണ്ണയാധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതോടെ വില അടിക്കടി കുതിച്ചുയര്‍ന്ന് ഇപ്പോള്‍ പെട്രോളിന്റെ ശരാശരി വില 78.61 രൂപയും ഡീസലിന്റെത് 71.52 ഉം ആയിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഇതിനെതിരെ കനത്ത പ്രതിഷേധത്തിലാണ്. ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത്, പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍, നേതാക്കളായ വി.എ.അനീഷ്, ആര്‍.എല്‍.ജീവന്‍ലാല്‍, ഐ.വി. സജിത്ത്, പി.കെ. മനുമോഹന്‍, വി.എന്‍.സജിത്ത്, ബി.കെ.അഭിജിത്ത്, കെ.കെ.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement

സിബി ബിജുവിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍

സിബി ബിജുവിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍

Advertisement

പിന്റൊനും , നിമ്മിക്കും ആശംസകള്‍.

ഇന്ന് ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഊരകം പൊഴോലിപറബില്‍ വീട്ടില്‍ പിന്റൊനും , നിമ്മിക്കും ആശംസകള്‍…

Advertisement

സി.റോസ് യോവന്ന സി. എം. സി. നിര്യാതയായി

മാള: കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ ഇരിങ്ങാലക്കുട ഉദയപ്രൊവിന്‍സിന്റെ സ്‌നേഹഗിരി ഹോളി ചൈല്‍ഡ് മഠാംഗമായ സി .റോസ് യോവന്ന സി.എം. സി (77 വയസ്സ് ,പറപ്പൂക്കര ചക്കാലമറ്റം കുത്തോക്കാതല്‍ ജോസഫ് -റോസ ദമ്പതികളുടെ മകള്‍ യോഹന്ന) നിര്യാതയായി.സംസ്‌ക്കാരം മഠം കപ്പേളയില്‍ നടത്തി.മണലൂര്‍ ,നേപ്പാനഗര്‍ ,ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ ,മാള സെക്കാര്‍സോ എന്നിവിടങ്ങളില്‍ അധ്യാപികയായും പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സഹോദരങ്ങള്‍ ജോണ്‍ ആല്‍ബര്‍ട്ട് ,പൗളിന്‍ ,ഉറുവത്ത് ,കുഞ്ഞമ്മ എന്നിവരാണ്‌
Advertisement

പാറേപറമ്പില്‍ ശിവരാമദാസ് ഭാര്യ ചെല്ലമ്മാള്‍ (81) നിര്യാതയായി.

ഇരിങ്ങാലക്കുട : പാറേപറമ്പില്‍ ശിവരാമദാസ് ഭാര്യ ചെല്ലമ്മാള്‍ (81) നിര്യാതയായി.സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 11 ന് വടുക്കര ശ്മശാനത്തില്‍.മക്കള്‍ ബാബുരാജ്,മോഹന്‍ദാസ്,രുഗ്മണി.മരുമക്കള്‍ ഷീല,രുഗ്മണി,രാധാകൃഷ്ണന്‍.

Advertisement

ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം: ധര്‍മ്മരഥയാത്രയ്ക്ക് സ്വീകരണം നല്കി

ഇരിങ്ങാലക്കുട: ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനത്തോടനു ബന്ധിച്ച് നടക്കുന്ന ധര്‍മ്മ ധ്വജ രഥയാത്രക്ക് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സ്വീകരണം നല്കി. രാവിലെ ക്ഷേത്രസന്നിധിയിലെത്തിയ യാത്രയെ ആര്‍ എസ് എസ് ഖണ്ഡ് സംഘചാലക് പി.കെ പ്രതാപവര്‍മ്മ രാജയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സ്വാമി തേജസ്വരൂപാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തി.ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി , വി.ബാബു, കെ.ഉണ്ണികൃഷ്ണന്‍, പി.എന്‍.ജയരാജ്, വിനോദ് വാര്യര്‍, ഇ.കെ.കേശവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

 

Advertisement

സി പി ഐ വിളംബര റാലി നടത്തി

ഇരിങ്ങാലക്കുട : 23-ാം സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ത്ഥം സി പി ഐ ഇരിങ്ങാലക്കുട പട്ടണത്തില്‍ വിളംബര റാലി നടത്തി.ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ സി പി ഐ നേതാക്കളായ ടി കെ സുധീഷ്,പി മണി,കെ നന്ദനന്‍,എം സി രമണന്‍,കെ എസ് പ്രസാദ്,ബെന്നി വിന്‍സെന്റ്,വി കെ സരിത എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

പനംങ്കുളം കൈതാക്കപ്പുഴ രാമചന്ദ്രന്‍ (81) നിര്യാതനായി.

കരുവന്നൂര്‍ : പനംങ്കുളം കൈതാക്കപ്പുഴ കുഞ്ഞയ്യപ്പകുട്ടി വൈദ്യര്‍ മകന്‍ രാമചന്ദ്രന്‍ (81) നിര്യാതനായി.സതേണ്‍ റെയില്‍വേ റിട്ട. ഓഫീസറായിരുന്നു.ഭാര്യ പ്രേമരാമചന്ദ്രന്‍ (റിട്ട.അദ്ധ്യപിക എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട).മക്കള്‍ ഭാഷ സുരേഷ് (അദ്ധ്യപിക നാഷ്ണല്‍ സ്‌കൂള്‍ ഇരിങ്ങാലക്കുട),ഷീബ സ്വരണ്‍ (അദ്ധ്യാപിക എസ് എന്‍ ഡി പി യു പി സ്‌കൂള്‍ പൂക്കോട്).മരുമക്കള്‍ സുരേഷ് (ദേവസ്വം ബോര്‍ഡ് റിട്ട. ഓഫീസര്‍),സ്വരണ്‍ (കെ എസ് ഇ ബി പുതുക്കാട്).സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10.30 ന് വീട്ട് വളപ്പില്‍.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe