ഇരിങ്ങാലക്കുടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി ;വന്‍ അപകടം ഒഴിവായി

2180

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി ഓട്ടോയിലിടിച്ച് അപകടം .ഇരിങ്ങാലക്കുട ആര്‍. എസ് റോഡിലെ ടോണി ഡ്രൈവിംഗ് സ്‌കൂളിന് സമീപത്തായിരുന്നു അപകടം നടന്നത് .എടയ്ക്കാട്ട് അമ്പലത്തില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോയിക്കൊണ്ടിരുന്ന ചിറക്കല്‍ക്കാരന്‍ ജോണി മകന്‍ സാംസണിന്റെ ഓട്ടോയിലാണ് സ്വിഫ്റ്റ് കാര്‍ വന്നിടിച്ചത് .ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരെയും സാംസണിനെയും സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും തന്നെയില്ല

 

Advertisement