സംഗമേശ്വന് എഴുന്നുള്ളിയിരിക്കാന്‍ രാജകീയ മണ്ഡപമൊരുങ്ങി

562

ഇരിങ്ങാലക്കുട : തിരുവുത്സവസമയത്ത് മാത്രം ക്ഷേത്രത്തിന് അകത്ത് നിന്നും പുറത്തേയ്‌ക്കെഴുന്നുള്ളുന്ന കൂടല്‍മാണിക്യം സംഗമേശ്വന്റെ തിടമ്പ് വെയ്ക്കുന്നതിനുള്ള രാജകീയ മണ്ഡപമൊരുങ്ങി.ഉത്സവത്തിന്റെ പ്രധാന ക്രിയകളിലൊന്നായ മാതൃക്കല്‍ ദര്‍ശനത്തിനായി കഴിഞ്ഞ കാലം വരെ ഭഗവനെ ഇരുത്തിയിരുന്നത് സാധരണ പീഠത്തിലായിരുന്നു.നഗരിവാഴുന്ന തമ്പുരാന് രാജകീയ സ്ഥാനം നല്‍കുന്നതിനായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഭക്തനാണ് പ്രേത്യേക മരങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് പിച്ചളയില്‍ പൊതിഞ്ഞ പീഠം (പഴുക്കാമണ്ഡപം ) സംഗമേശ്വന് സമര്‍പ്പിച്ചത്.വ്യാഴാഴ്ച്ച രാവിലെ നടന്ന സമര്‍പ്പണ ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ മറ്റ് ഭരണസമിതി അംഗങ്ങള്‍ ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Advertisement