29.9 C
Irinjālakuda
Wednesday, January 22, 2025
Home Blog Page 583

അഭിജിത്തിന് സ്വപ്‌നഭവനമൊരുക്കാന്‍ സ്വാഗതസംഘം രൂപികരിച്ചു.

പുല്ലൂര്‍ : സ്വന്തമായി ഒരിഞ്ച് ഭൂമിയോ വിടോ ഇല്ലാതെ വാടക വീട്ടില്‍ കഴിഞ്ഞ് ബ്രെയിന്‍ ടൂമര്‍ ബാധിച്ച പിതാവിനെ ശശ്രൂഷിച്ച് ഒഴിവ് സമയങ്ങളില്‍ ബലൂണ്‍ വിറ്റും പെട്രോള്‍ പമ്പില്‍ ജോലി ചെയ്തും ജീവിത ദുരിതങ്ങളോട് പടവെട്ടി എസ് എസ് എല്‍ സി പരിക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ അഭിജിത്തിന് സ്വപ്‌നഭവനമൊരുക്കാന്‍ സ്വാഗതസംഘം രൂപികരിച്ചു.സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കെ പി ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു.സി പി എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു.മുരിയാട് ലോക്കല്‍ സെക്രട്ടറി ടി എം മോഹനന്‍,വേളൂക്കര ലോക്കല്‍ സെക്രട്ടറി കെ കെ മോഹനന്‍,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,കെ പി പ്രശാന്ത്,അജിതാ രാജന്‍,ലളിതാ ബാലന്‍,മിനി സത്യന്‍ എന്നിവര്‍ സംസാരിച്ചു.ശശിധരന്‍ തേറാട്ടില്‍ സ്വാഗതവും,ടി ജി ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു.ടി ജി ശങ്കരനാരായണന്‍ ചെയര്‍മാനും ശശിധരന്‍ തേറാട്ടില്‍ കണ്‍വീനറും ജോസ് ജെ ചിറ്റിലപ്പിള്ളി ഖജാന്‍ജിയുമായി 251 അംഗ ഭവനനിര്‍മ്മാണ സമിതി രൂപികരിച്ചു.

Advertisement

കാണ്‍മാനില്ല

കല്ലേറ്റുംങ്കര : ഈ ഫോട്ടോയില്‍ കാണുന്ന വെള്ളാഞ്ചേരി രാമന്‍കുട്ടി മകന്‍ തിലകന്‍ (56) എന്നയാളെ മെയ് 5 -ാം തിയ്യതി മുതല്‍ കല്ലേറ്റുംങ്കരയില്‍ നിന്നും കാണാതായി.കാണാതാകുമ്പോള്‍ നീല നിറത്തിലുള്ള മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്.കഴുത്തില്‍ സ്റ്റിലിന്റെ ഒരു മാലയുണ്ട്.മാനസിക വിഭ്രാന്തി ഉള്ള ആളാണ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ ബദ്ധപെടുവാന്‍ താല്‍പര്യപെടുന്നു.ഫോണ്‍ : 8589970966 , 7510711705

Advertisement

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി നാഷ്ണല്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടുവിന് 1200 ല്‍ 1200 മാര്‍ക്ക്

ഇരിങ്ങാലക്കുട : നാടിനാകെ അഭിമാനമാവുകയാണ് ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കുളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍.വ്യാഴാഴ്ച്ച പ്ലസ് ടു റിസള്‍ട്ട് വന്നപ്പോള്‍ എല്ലാ വിഷയത്തിലും ഫുള്‍ മാര്‍ക്ക് വാങ്ങി വിജയിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശികളായ പാര്‍വ്വതി മേനോനും അന്ന ജെറിയും.ഒരു മാര്‍ക്ക് പോലും നഷ്ടപെടാതെ ഇവര്‍ നേടിയ വിജയം റാങ്ക് കാലഘട്ടത്തില്‍ ആണെങ്കില്‍ ഇരിങ്ങാലക്കുടയിലേയ്ക്കുള്ള റാങ്കുകള്‍ ആകുമായിരുന്നു.ഡി എം ഓ ഓഫീസ് ഉദ്യോഗസ്ഥനായ കിഴക്കേ പാലക്കത്ത് വീട്ടില്‍ മുരളിധരന്റെയും താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥ സുമയുടെയും മകളായ പാര്‍വ്വതി ഹ്യുമാനിറ്റീസ് ഐശ്ചികമായി എടുത്താണ് എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയത്.നല്ലൊരു ടെന്നീസ് പ്ലയര്‍ കൂടി ആയ പാര്‍വ്വതി സംസ്ഥാനതലത്തില്‍ വരെ ടെന്നീസ് കളിച്ചിട്ടുണ്ട്.മികച്ചൊരു ഗായിക കൂടിയാണ് പാര്‍വ്വതി.ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായ ജെറി പോളിന്റെയും നാഷ്ണല്‍ സ്‌കൂള്‍ ടീച്ചറായ ടെസി കുര്യന്റെയും മകളായ അന്ന ജെറി സയന്‍സ് ഐശ്ചികമായി എടുത്താണ് എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയത്.പനയോല കൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദയാണ് അന്ന.

Advertisement

പുല്ലൂരില്‍ ബസും കാറും ബൈക്കും കൂട്ടിയിടിച്ചു.

പുല്ലൂര്‍ : പുല്ലൂര്‍ മിഷന്‍ അശുപത്രിയ്ക്ക് സമീപം ബസും കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.മുരിയാട് വഴി അമ്പല്ലൂര്‍ പുതുക്കാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും വരുകയായിരുന്ന കൊറ്റനെല്ലുര്‍ സ്വദേശി കുറുവീട്ടില്‍ ശശിന്ദ്രന്‍നായരും കുടുംബവും സഞ്ചരിച്ചിരിച്ച കാറ് മറ്റൊരു വാഹനത്തേ മറികടക്കുന്നതിനിടെ ബസില്‍ ഇടിയ്ക്കുകയായിരുന്നു.കാറിന് പുറകില്‍ വരുകയായിരുന്ന ആലത്തൂര്‍ സ്വദേശി ജിഷ്ണു കാറിലും ഇടിച്ചു.കാറ് വരുന്നത് കണ്ട് സൈഡ് കൊടുത്ത് മാറിയ ബസ് സമീപത്തേ ഇലട്രിക് പോസ്റ്റ് തകര്‍ത്ത് കടയിലേയ്ക്ക് ഇടിച്ച് കയറ്റുകയായിരുന്നു.കടയുടെ മുന്‍വശം തകര്‍ന്നിട്ടുണ്ട്.ബസ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.പരിക്കേറ്റവരെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

കത്തോലിക്ക കോണ്‍ഗ്രസ്സ് ശതാബ്ദി സമാപനസമ്മേളനം തൃശൂരില്‍ : എം പി കൊച്ചുദേവസ്സിയുടെ ഛായചിത്ര പ്രയാണം മെയ് 11 ന്

ഇരിങ്ങാലക്കുട : സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ആത്മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസ്സ് 100 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി മെയ് 11 മുതല്‍ 14 വരെ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ സമുദായ സംഗമവും ബഹുജന റാലിയും സംഘടിപ്പിക്കുന്നു. ശതാബ്ദി സമാപനസമ്മേളനത്തില്‍ പതിമൂന്ന് വര്‍ഷക്കാലം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനും 30 വര്‍ഷകാലത്തോളം കൗണ്‍സിലറുമായി പ്രവര്‍ത്തിച്ച ക്രൈസ്റ്റ് കോളേജ്,സെന്റ് ജോസഫ് കോളേജ്,ഡോണ്‍ ബോസ്‌ക്കോ സ്‌കൂള്‍ എന്നിവയുടെ പ്രരംഭഘട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്ന എം പി കൊച്ചുദേവസ്സിയുടെ ഛായചിത്രം സമ്മേളന പന്തലില്‍ സ്ഥാപിക്കുന്നു. ഇരിങ്ങാലക്കുട രൂപതയില്‍ നിന്നും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ അമ്മയുടെയും പ്രാരംഭ കാലഘട്ടങ്ങളില്‍ രൂപത കെട്ടിപ്പെടുക്കുന്നതിനായ് മാര്‍ ജെയിംസ് പഴയാറ്റിലിനോടൊപ്പം അക്ഷീണം പ്രയത്‌നിച്ച വ്യക്തിയായിരുന്നു എം പി കൊച്ചുദേവസ്സി.മെയ് 11 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ നിന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പ്രയാണം ഫ്‌ലാഗ് ഓഫ് ചെയുന്നു.പ്രതിനിധി സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി ജോണ്‍ കണ്ടംകുളത്തിയെ ആദരിക്കും. പത്രസമ്മേളനത്തില്‍ രൂപത കത്തോലിക്ക പ്രസിഡന്റ് റിന്‍സണ്‍ മണവാളന്‍, ജനറല്‍ സെക്രട്ടറി ജോസഫ് അക്കരക്കാരന്‍, വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സിസ്, സംസ്ഥാന സെക്രട്ടറി ആന്റണി എല്‍ തൊമ്മന, വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ ഡേവിസ് തുളുവത്ത് എന്നിവര്‍ പങ്കെടുത്തു.

 

Advertisement

കഞ്ചാവുമായി യുവാവ് ഇരിങ്ങാലക്കുട എക്‌സൈസ് പിടിയില്‍

ഇരിങ്ങാലക്കുട : ഠാണ കോളനിയില്‍ താമസിക്കുന്ന ഏറാട്ട് വീട്ടില്‍ ശബരീഷാണ് (20) 25 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടിയത്.പ്രതിയുടെ അമ്മൂമ്മയുടെ വീടായ കഞ്ഞാണി വീട്ടില്‍ കൊച്ചമ്മണിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവും മാരാകായുധങ്ങളുമായി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.എക്‌സൈസ് ഉദ്യോഗസ്ഥരായ പി ആര്‍ അനുകുമാര്‍,ടി വി ഷഫീക്ക്,എം എല്‍ റാഫേല്‍.പി എ ഗോവിന്ദന്‍,പിങ്കി മോഹന്‍ദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement

‘ ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : സദാം ഹുസൈന്റെ പതനത്തിന് ശേഷം ഇറാഖില്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായ ‘ ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 11 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.2004 ല്‍ പുറത്തിറങ്ങിയ ചിത്രം പന്ത്രണ്ടോളം അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.ഇറാഖ് – ടര്‍ക്കിഷ് അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ,ഇറാഖിനെ അമേരിക്ക അക്രമിക്കുന്നതിന് മുമ്പാണ് കഥ ആരംഭിക്കുന്നത്. സദാം ഹുസൈനെക്കുറിച്ചും അമേരിക്കന്‍ അക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ 13 വയസ്സുള്ള സാറ്റലൈറ്റ് എന്ന ഇരട്ടപ്പേരുള്ള പയ്യനെയാണ് ഗ്രാമീണര്‍ ആശ്രയിക്കുന്നത്. മൈന്‍ പാടങ്ങളിലെ മൈനുകള്‍ നിര്‍വീര്യമാക്കി ,അവ വില്‍ക്കുന്ന പണിയെടുക്കുന്ന കുട്ടികളുടെ സംഘത്തെ നയിക്കുന്നതും അവനാണ്.ഇവിടെ എത്തുന്ന അഗ്രിന്‍ എന്ന പെണ്‍കുട്ടിയോട് അവന് അടുപ്പം തോന്നുന്നു. മൈന്‍ പൊട്ടി കൈകള്‍ നഷ്ടപ്പെട്ട അനുജനോടും ഒരു ചെറിയ കുടിയോടുമൊപ്പമാണ് അഗ്രിന്‍ ഇവിടെ എത്തുന്നത്… കുര്‍ദിഷ് ഭാഷയിലുള്ള ചിത്രത്തിന്റെ സമയം 97 മിനിറ്റ് .. ഓര്‍മ്മ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യം.

 

Advertisement

അഭിജിത്തിനഭിനന്ദനവുമായി സി പി എം ജില്ലാസെക്രട്ടറി കെ രാധകൃഷ്ണന്‍ എത്തി.

പുല്ലൂര്‍ : ബലൂണ്‍ വിറ്റ് പഠനം നടത്തി എസ് എസ് എല്‍ സി പരിക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിന് ആശംസകളുമായി സി പി എം ജില്ലാസെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ കെ രാധകൃഷ്ണന്‍ എത്തി.സ്വന്തമായി വീട് പോലും ഇല്ലാതെ രോഗിയായ അച്ഛനും കുടുംബത്തിനും തണലായി ഒട്ടനവധി പ്രതിസന്ധികളെ മറികടന്ന് അഭിജിത്ത് കരസ്ഥമാക്കിയ വിജയം ഏറെ വിലപ്പെട്ടതാണെന്ന് അദേഹം പറഞ്ഞു.പുല്ലൂരിലെ അഭിജിത്തിന്റെ വീട്ടിലെത്തിയ കെ രാധകൃഷ്ണന്‍ അഭിജിത്തിന്റെ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വീടും സ്ഥലവും പാര്‍ട്ടി നല്‍കുമെന്ന് വാഗ്ദാനം ചെയ്തു.പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അഭിജിത്തിനായുള്ള സ്ഥലവും വീടും നിര്‍മ്മിക്കുന്നത്.ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിജിത്തിന്റെ പിതാവ് ദേവരാജന് തലച്ചോറില്‍ ടൂമര്‍ വന്നതിനേ തുടര്‍ന്നാണ് ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്ന് കൂടിയത്.വാടകവീട്ടില്‍ കഴിയുന്നുവെങ്കില്ലും പഠനത്തില്‍ മികവ് കാട്ടിയിരുന്ന അഭിജിത്തിന്റെ തുടര്‍പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സാചിലവുകള്‍ക്കും അഭിജിത്തിന്റെ അമ്മയുടെ തുഛമായ ശബളം തികയില്ല എന്ന് മനസിലാക്കി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് ഇരിങ്ങാലക്കുടയിലെ കെ എസ് പാര്‍ക്കിന് സമീപം ബലൂണ്‍ കച്ചവടം നടത്തിയാണ് അഭിജിത്ത് പഠനത്തിനുള്ള ചിലവ് കണ്ടെത്തിയിരുന്നത്.പുല്ലൂര്‍ നാടകരാവ് ടീമിലെ മികച്ചൊരു നാടക കലാക്കാരനും കൂടിയായ അഭിജിത്തിന് ഈ കുഞ്ഞ് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ജീവിത പ്രരാബ്ദങ്ങളെ തുടര്‍ന്ന് കലാപ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു.സി പി എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്,ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,ഏരിയ കമ്മിറ്റി അംഗം കെ പി ദിവാകരന്‍,പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍,പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,വാര്‍ഡ് അംഗം അജിതാ രാജന്‍,സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി പി സന്തോഷ്,ബിജു ചന്ദ്രന്‍,സുരേഷ് എ വി,കെ വി സജന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ കെ രാധകൃഷ്ണനൊപ്പം എത്തിയിരുന്നു.

ആഭിജിത്തിന് വിടൊരുക്കാന്‍ സംഘാടക സമിതി രൂപികരിക്കുന്നു.

പുല്ലൂര്‍ : പ്രതിസന്ധികളെ തരണം ചെയ്ത് എസ് എസ് എല്‍ സി പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അഭിജിത്ത് വീടും സ്ഥലവും നിര്‍മ്മിച്ച് നല്‍കുന്നതിനായി പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപികരിക്കുന്നു.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് പുല്ലൂര്‍ സഹകരണ മിനി ഹാളിലാണ് സംഘാടക സമിതി രൂപികരണം നടക്കുന്നതെന്ന് ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ അറിയിച്ചു.

Advertisement

പൊറത്തിശ്ശേരി പള്ളിക്കാട് പരേതനായ മുപ്പരത്തി കണ്ണപ്പന്‍ മകന്‍ ലാല്‍സന്‍(57) നിര്യാതനായി.

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പള്ളിക്കാട് പരേതനായ മുപ്പരത്തി കണ്ണപ്പന്‍ മകന്‍ ലാല്‍സന്‍(57) നിര്യാതനായി.രമണിയാണ് ഭാര്യ. മക്കള്‍ ലിമേഷ്, ആശ.മരുമക്കള്‍ അഞ്ജു, മനോജ്.സംസ്‌കാരം നാളെ (വ്യാഴാഴ്ച) കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

 

Advertisement

കോണത്തുകുന്ന് മഞ്ഞന വീട്ടില്‍ പരേതനായ ഇസ്മായിലിന്റെ മകന്‍ ഫൈസല്‍ (41) അജ്മാനില്‍ നിര്യാതനായി.

കരൂപ്പടന്ന: കോണത്തുകുന്ന് മഞ്ഞന വീട്ടില്‍ പരേതനായ ഇസ്മായിലിന്റെ മകന്‍ ഫൈസല്‍ (41) അജ്മാനില്‍ നിര്യാതനായി.ഭാര്യ: ഹൈഫ ( ദുബൈ).മക്കള്‍: ഫൈഹ, ഫഹ്ദ, ഫര്‍ഹദ്.മാതാവ്: ഉമൈറ.സഹോദരങ്ങള്‍: ഫിറോസ് (ഖത്തര്‍), ഫൗസിയ.ഖബറടക്കം പിന്നീട് നാട്ടില്‍ നടത്തും.

Advertisement

മൂര്‍ക്കനാട് അംഗനവാടിയുടെ ശോചനിയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം

മൂര്‍ക്കനാട് : ഇരിങ്ങാലക്കുട നഗരസഭയിലെ 1 -ാം വാര്‍ഡിലെ (മൂര്‍ക്കനാട്)23-ാം നമ്പര്‍ അംഗനവാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം.മൂര്‍ക്കനാട് ശിവക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അംഗനവാടിയിലെ ഓടുകള്‍ എല്ലാം തന്നേ തന്നെ പട്ടികകള്‍ തകര്‍ന്ന് താഴെ വീണ നിലയിലാണ്.വാതിലുകളുടെ കട്ടിളകള്‍ ഇളകി മാറിയതിനാല്‍ വാതില്‍ അടയ്ക്കുവാന്‍ കഴിയില്ല.രാത്രി കാലങ്ങളില്‍ അംഗനവാടിയില്‍ സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്.നിലവില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ എത്തുന്നത്.അംഗനവാടിയുടെ ശോചനവസ്ഥയാണ് മറ്റ് രക്ഷിതാക്കള്‍ക്ക് വിദ്യാര്‍ത്ഥികളെ ഇവിടെ അയക്കുവാന്‍ ഭയപ്പെടുത്തുന്നത്.അംഗനവാടിയോട് ചേര്‍ന്നുള്ള സ്‌റ്റോര്‍ റൂമിലാണ് ഇപ്പോള്‍ അംഗനവാടി പ്രവര്‍ത്തിക്കുന്നത്.സമീപവാസികളും അംഗവാടി ടീച്ചറും വിഷയം വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍പെടുത്തിയെങ്കില്ലും ഇപ്പോള്‍ അംഗനവാടിയിലേയ്ക്ക് വിദ്യാര്‍ത്ഥികളെ കെണ്ടുവരാതിരിക്കുവാനും നഗരസഭയിലെ എല്ലാ അംഗനവാടികള്‍ക്കും കൂടി ഫണ്ട് വകയിരുത്തിയുണ്ടെന്നും അത് ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം നടത്താം എന്നുമാണ് മറുപടി ലഭിച്ചത്.വിഷയം ശ്രദ്ധയില്‍പ്പെട്ട ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കാന്‍ തിരുമാനിച്ചിട്ടുണ്ട്.

Advertisement

അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്ന് ജ്യോതിസ് ടാലന്റ് ഫെസ്റ്റിന് ഇന്ന് തുടക്കമായി

ഇരിങ്ങാലക്കുട : എസ് എസ് എല്‍ സി ,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പിന് മെയ് 9ന് ബുധനാഴ്ച്ച കാത്തലിക്ക് സെന്ററിലെ ജ്യോതിസ് കോളേജിലെ ചാവറ ഹാളില്‍ തുടക്കമായി.മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ഷക്കീല ടിച്ചര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം എ ഹുസൈന്‍,പ്രിയ ബൈജു,ഡോ.ഇ ജെ വിന്‍സെന്റ്,സ്വപ്ന ജോബി തുടങ്ങിയവര്‍ സംസാരിച്ചു.പവര്‍ യുവര്‍ സെല്‍ഫ് ടു സക്‌സസ് എന്ന വിഷയത്തില്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ക്ലാസ് നയിച്ചു.വ്യക്തിത്വ വികസനം,ലീഡര്‍ഷിപ്പ് ,ലക്ഷ്യബോധം,കരിയര്‍ ഗൈഡന്‍സ്,സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള മത്സര പരിക്ഷകളുടെ സാധ്യത എന്നിവയെ കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.കണക്ക്,രസതന്ത്രം,ജീവശാസ്ത്രം,കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയുടെ ഓറിയെന്റേഷനും,ഉന്നതപഠന തൊഴില്‍ സാധ്യതകളുമാണ് ക്യാമ്പിന്റെ പ്രതിപര്യ വിഷയങ്ങള്‍.കൊച്ചിന്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആയിരുന്ന വിന്‍സെന്റ് ജോസ്,കണക്കിന്റെ മാന്ത്രികന്‍ അജിത്ത് രാജ,പ്രൊഫ.ജയറാം,ഡോ.ഇ ജെ വിന്‍സെന്റ്,ചാര്‍ട്ടേഡ് അക്കൗഡന്റ് സാന്‍ജോ തമ്പാന്‍,രൂപേഷ്,മെജോ ജോസ്,കെ ഡി ദിവാകരന്‍ എന്നിവരാണ് ക്ലാസ് നയിക്കുന്നത്.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8606180001 എന്ന നമ്പറില്‍ ബദ്ധപെടുക.

Advertisement

ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : രൂപത ദര്‍ശന്‍ മീഡിയയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്കായി ഷോര്‍ട്ട് ഫീലിം മത്സരം സംഘടിപ്പിക്കുന്നു.മാനുഷീക മൂല്യങ്ങള്‍ എന്ന തീംമിലാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കേണ്ടത്.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 20 ന് മുന്‍പായി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.മലയാളം ,ഇംഗ്ലീഷ് എന്നിവയില്‍ ഏതെങ്കില്ലും ഭാഷകളിലായിരിക്കണം ചിത്രം നിര്‍മ്മിക്കേണ്ടത്.ഒന്നാം സമ്മാനമായി 7777 രൂപയും,രണ്ടാം സമ്മാനമായി 5555 രൂപയും മൂന്നാം സമ്മാനമായി 3333 രൂപയും ജൂണില്‍ നടക്കുന്ന ദര്‍ശന്‍ മീഡിയയുടെ അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപെടുക 9526561992,9061152603
ഇമെയില്‍ darsanmedia@gmail.com

Advertisement

ഇരിങ്ങാലക്കുട സേവാഭാരതി വീട് നിര്‍മ്മിച്ച് നല്‍കുന്നതിന്റെ തറകല്ലിടല്‍ മെയ് 13ന് എം പി മുരളീധരന്‍ നിര്‍വഹിക്കും.

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയ്ക്ക് പൊറത്തിശ്ശേരിയിലെ സുന്ദരനും, മുരിയാടിലെ വനജ ആണ്ടവനും ദാനമായി നല്‍കിയ 95 സെന്റ് സ്ഥലത്തില്‍ വീടുവെക്കാനുള്ള അപേക്ഷകരില്‍ നിന്നും അര്‍ഹരായി കണ്ടെത്തിയ 24 പേരില്‍നിന്നും ആദ്യഘട്ടമെന്ന നിലയില്‍ നിര്‍മ്മിക്കുന്ന 5 വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം മെയ് 13 ഞായറാഴ്ച്ച രാവിലെ 9 ന് നിര്‍വഹിക്കുന്നു.ചെമ്മണ്ട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം നടക്കുന്ന ചടങ്ങില്‍ രാജ്യസഭാ എം പി മുരളീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ കല്യാണ്‍ സില്‍ക്സ് എം ഡി പട്ടാഭിരാമന്‍, ലയണ്‍സ് ക്ലബ്ബ് ഡയമണ്ട്‌സ് ജിത ബിനോയ്, ഇലക്ട്രിക്ക് കോണ്‍ട്രാക്ടര്‍ അലിസാബ്രി, കെ എസ് ഇ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം അനില്‍കുമാര്‍, വെട്ടിക്കര നനദുര്‍ഗ്ഗാനവഗ്രഹക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.എന്‍ മേനോന്‍, ദേശിയ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു എന്‍ ഹരിദാസ്, ആര്‍ എസ് എസ് ഖണ്ഡ് സംഘ്ചാലക് പി.കെ പ്രതാപവര്‍മ്മ എന്നി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുമെന്ന് സേവാഭാരതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement

മുരിയാട് കേന്ദ്രീകരിച്ച് ഫാര്‍മേഴ്സ് നിധി ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു.

മുരിയാട് : മുരിയാട് കേന്ദ്രീകരിച്ച് ഫാര്‍മേഴ്സ് നിധി ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു. മുരിയാട് മേഖല ഫാര്‍മേഴ്സ് നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം മെയ് 10 വ്യാഴാഴ്ച 11 മണിക്ക് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വ്വഹിക്കും. എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം ഭദ്രദീപം തെളിയിക്കും. മുരിയാട് പള്ളി വികാരി സിജോ ഇരുമ്പന്‍ ആദ്യ നിക്ഷേപം സ്വീകരിക്കും. പ്രതിമാസ നിക്ഷേപങ്ങള്‍ ദിവസം, ആഴ്ച , മാസം എന്നിങ്ങനെ സൗകര്യാര്‍ത്ഥം അടക്കാവുന്നതാണെന്നും ഡെയിലി കളക്ഷന്‍ സൗകര്യവും, കുറഞ്ഞ പലിശ നിരക്കില്‍ ഗോള്‍ഡ് ലോണ്‍ , പ്രോപ്പര്‍ട്ടി ലോണ്‍, പേര്‍സണല്‍ ലോണ്‍, എന്നിവ ലളിതമായ വ്യവസ്ഥകളോടെ നല്‍കുന്നതാണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുരിയാട് മേഖല ഫാര്‍മേഴ്സ് നിധി ലിമിറ്റഡ് ചെയര്‍മാന്‍ ശിവരാമന്‍ ഞാറ്റുവെട്ടി, മാനേജിങ് ഡയറക്ടര്‍ ശശി കൈതയില്‍, സുരേന്ദ്രന്‍ കാര്യങ്കാട്ടില്‍ , പരമേശ്വരന്‍ അമ്പാടത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement

അലിഖഡ് സര്‍വ്വകലാശാലയിലെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല : എ ഐ എസ് എഫ്‌ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം

ഇരിങ്ങാലക്കുട : എ ഐ എസ് എഫ്‌ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംസ്ഥാന ജോ.സെക്രട്ടറി കെ ജെ ജോയ് ഉദ്ഘാടനം ചെയ്തു.സ്വാതന്ത്രത്തിന് മുന്‍പ് സ്ഥാപിതമായ അലിഗഡ് സര്‍വ്വകലാശാലയിലെ സ്ഥാപകരിലൊരാളായ മുഹമ്മദാലി ജിന്നയുടെ ചിത്രം നീക്കം ചെയ്യാനുള്ള ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കാന്‍ എ ഐ എസ് എഫ്‌ അനുവദിക്കില്ലെന്ന് ജോയ് പ്രസ്ഥാവിച്ചു.വിദ്യാര്‍ഥി കണ്‍സെഷന്‍ നല്‍കാത്ത ഒരു ബസ്സും നിരത്തിലിറങ്ങാന്‍ എ ഐ എസ് എഫ്‌ അനുവദിക്കില്ലെന്നും ജോയ്‌സ് കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് അരുണ്‍ അധ്യക്ഷനായി.സെക്രട്ടറി ശ്യാംകുമാര്‍ പി എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കര്‍,സി പി ഐ ജില്ലാകൗണ്‍സിലംഗം ടി കെ സുധീഷ്,മണ്ഡലം സെക്രട്ടറി പി മണി,അസി.സെക്രട്ടറി എന്‍ കെ ഉദയപ്രകാശ്,ലോക്കല്‍ സെക്രട്ടറി കെ എസ് ബൈജു,എ ഐ വൈ എഫ് ജില്ലാ ജോ.സെക്രട്ടറി ചിന്നു ചന്ദ്രന്‍,സ്വാശ്രയവിദ്യാഭ്യാസ മാനേജുമെന്റുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി പ്രസിഡന്റ് മിഥുന്‍ പി എസ്,സെക്രട്ടറി ശ്യാംകുമാര്‍ പി എസ്.എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

 

Advertisement

എലമ്പലക്കാട്ട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ 1000 പേര്‍ പങ്കെടുക്കുന്ന ലളിതാസഹസ്രനാമജപം മെയ് 11 ന്

ഇരിങ്ങാലക്കുട : എലമ്പലക്കാട്ട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ലളിതസഹസ്രനാമയജ്ഞം 2-ാം ഘട്ടത്തിന്റെ ഭാഗമായി 1000 പേര്‍ പങ്കെടുക്കുന്ന ലളിതാസഹസ്രനാമജപം നടക്കും. മെയ് 11 വെള്ളിയാഴ്ച്ച 5 മണിക്ക് മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരിയുടെ കാര്‍മ്മികത്വത്തിലാണ് ലളിതസഹസ്രനാമയജ്ഞം സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.ചടങ്ങില്‍ വസന്ത സുന്ദരന്‍,കാര്‍ത്തികേയന്‍ മാസ്റ്റര്‍.കോമളം ടീച്ചര്‍ എന്നിവരെ ആദരിക്കും.

 

Advertisement

ഇരിങ്ങാലക്കുടയിലെ വ്യാപാരിയെ കഞ്ചാവ് സഹിതം പിടികൂടി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വ്യാപാരിയായ പുള്ളിക്കല്‍ വീട്ടില്‍ തോമസിനെ നടയിലുള്ള സ്വവസതിയില്‍ നിന്നും 20 ഗ്രാം കഞ്ചാവ് സഹിതം എക്സൈസ് ഇന്‍സ്പെക്ടര്‍ എം ഒ വിനോദും സംഘവും പിടികൂടി. ആഴ്ചകള്‍ക്കു മുന്‍പ് പിടികൂടിയ മറ്റൊരു വ്യക്തിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഇരിങ്ങാലക്കുട മേഖലയില്‍ പല കഞ്ചാവ് വിതരണക്കാരും ഉപഭോക്താക്കളും എക്സൈസിന്റെ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് നടക്കുമെന്ന് എക്‌സൈസ് അറിയിച്ചു.സംഘത്തില്‍ എക്സൈസ് ഓഫീസര്‍മാരായ ടി എ ഷഫീക്ക്, അനു കുമാര്‍, ബോസ്, പിങ്കി മോഹന്‍ദാസ്, പി എ ഗോവിന്ദന്‍ ,കെ എ ബാബു എന്നിവര്‍ ഉണ്ടായിരുന്നു.

Advertisement

അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്ന് ജ്യോതിസ് ടാലന്റ് ഫെസ്റ്റിന് നാളെ തുടക്കം

ഇരിങ്ങാലക്കുട : എസ് എസ് എല്‍ സി ,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പിന് മെയ് 9ന് ബുധനാഴ്ച്ച രാവിലെ 9.30ന് കാത്തലിക്ക് സെന്ററിലെ ജ്യോതിസ് കോളേജിലെ ചാവറ ഹാളില്‍ തുടക്കമാകും.വ്യക്തിത്വ വികസനം,ലീഡര്‍ഷിപ്പ് ,ലക്ഷ്യബോധം,കരിയര്‍ ഗൈഡന്‍സ്,സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള മത്സര പരിക്ഷകളുടെ സാധ്യത എന്നിവയെ കുറിച്ച് ക്ലാസുകള്‍ നടക്കും.കണക്ക്,രസതന്ത്രം,ജീവശാസ്ത്രം,കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയുടെ ഓറിയെന്റേഷനും,ഉന്നതപഠന തൊഴില്‍ സാധ്യതകളുമാണ് ക്യാമ്പിന്റെ പ്രതിപര്യ വിഷയങ്ങള്‍.കൊച്ചിന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ആയിരുന്ന വിന്‍സെന്റ് ജോസ്,കണക്കിന്റെ മാന്ത്രികന്‍ അജിത്ത് രാജ,പ്രൊഫ.ജയറാം,ഡോ.ഇ ജെ വിന്‍സെന്റ്,ചാര്‍ട്ടേഡ് അക്കൗഡന്റ് സാന്‍ജോ തമ്പാന്‍,ജോസ് ജെ ചിറ്റിലപ്പിള്ളി,രൂപേഷ്,മെജോ ജോസ്,കെ ഡി ദിവാകരന്‍ എന്നിവരാണ് ക്ലാസ് നയിക്കുന്നത്.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8606180001 എന്ന നമ്പറില്‍ ബദ്ധപെടുക

Advertisement

ഊരകം പള്ളി കുടുംബസമ്മേളന വാര്‍ഷികം നടത്തി

ഊരകം : രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി ഊരകം പള്ളിയിലെ സെന്റ് സേവീയേഴ്‌സ് കുടുംബ സമ്മേളന യൂണിറ്റില്‍ വി.കുര്‍ബാനയും 25-ാം വാര്‍ഷികവും ആഘോഷിച്ചു.വി.ഫാ.ബെഞ്ചമിന്‍ ചിറയത്ത് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.മിനി വരക്കശ്ശേരി,ജോസഫ് ഡി കൂള,പി പി ജോണ്‍സണ്‍,റൊണാള്‍ഡ് പോള്‍,കെ പി ജെയ്‌സണ്‍,പി എല്‍ ജോസ്,ബെന്‍സി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.യോഗാനന്തരം യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികളും സ്‌നേഹ വിരുന്നും നടന്നു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe