‘ ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

368

ഇരിങ്ങാലക്കുട : സദാം ഹുസൈന്റെ പതനത്തിന് ശേഷം ഇറാഖില്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായ ‘ ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 11 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.2004 ല്‍ പുറത്തിറങ്ങിയ ചിത്രം പന്ത്രണ്ടോളം അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.ഇറാഖ് – ടര്‍ക്കിഷ് അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ,ഇറാഖിനെ അമേരിക്ക അക്രമിക്കുന്നതിന് മുമ്പാണ് കഥ ആരംഭിക്കുന്നത്. സദാം ഹുസൈനെക്കുറിച്ചും അമേരിക്കന്‍ അക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ 13 വയസ്സുള്ള സാറ്റലൈറ്റ് എന്ന ഇരട്ടപ്പേരുള്ള പയ്യനെയാണ് ഗ്രാമീണര്‍ ആശ്രയിക്കുന്നത്. മൈന്‍ പാടങ്ങളിലെ മൈനുകള്‍ നിര്‍വീര്യമാക്കി ,അവ വില്‍ക്കുന്ന പണിയെടുക്കുന്ന കുട്ടികളുടെ സംഘത്തെ നയിക്കുന്നതും അവനാണ്.ഇവിടെ എത്തുന്ന അഗ്രിന്‍ എന്ന പെണ്‍കുട്ടിയോട് അവന് അടുപ്പം തോന്നുന്നു. മൈന്‍ പൊട്ടി കൈകള്‍ നഷ്ടപ്പെട്ട അനുജനോടും ഒരു ചെറിയ കുടിയോടുമൊപ്പമാണ് അഗ്രിന്‍ ഇവിടെ എത്തുന്നത്… കുര്‍ദിഷ് ഭാഷയിലുള്ള ചിത്രത്തിന്റെ സമയം 97 മിനിറ്റ് .. ഓര്‍മ്മ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യം.

 

Advertisement