അഭിജിത്തിന് സ്വപ്‌നഭവനമൊരുക്കാന്‍ സ്വാഗതസംഘം രൂപികരിച്ചു.

828
Advertisement

പുല്ലൂര്‍ : സ്വന്തമായി ഒരിഞ്ച് ഭൂമിയോ വിടോ ഇല്ലാതെ വാടക വീട്ടില്‍ കഴിഞ്ഞ് ബ്രെയിന്‍ ടൂമര്‍ ബാധിച്ച പിതാവിനെ ശശ്രൂഷിച്ച് ഒഴിവ് സമയങ്ങളില്‍ ബലൂണ്‍ വിറ്റും പെട്രോള്‍ പമ്പില്‍ ജോലി ചെയ്തും ജീവിത ദുരിതങ്ങളോട് പടവെട്ടി എസ് എസ് എല്‍ സി പരിക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ അഭിജിത്തിന് സ്വപ്‌നഭവനമൊരുക്കാന്‍ സ്വാഗതസംഘം രൂപികരിച്ചു.സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കെ പി ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു.സി പി എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു.മുരിയാട് ലോക്കല്‍ സെക്രട്ടറി ടി എം മോഹനന്‍,വേളൂക്കര ലോക്കല്‍ സെക്രട്ടറി കെ കെ മോഹനന്‍,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,കെ പി പ്രശാന്ത്,അജിതാ രാജന്‍,ലളിതാ ബാലന്‍,മിനി സത്യന്‍ എന്നിവര്‍ സംസാരിച്ചു.ശശിധരന്‍ തേറാട്ടില്‍ സ്വാഗതവും,ടി ജി ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു.ടി ജി ശങ്കരനാരായണന്‍ ചെയര്‍മാനും ശശിധരന്‍ തേറാട്ടില്‍ കണ്‍വീനറും ജോസ് ജെ ചിറ്റിലപ്പിള്ളി ഖജാന്‍ജിയുമായി 251 അംഗ ഭവനനിര്‍മ്മാണ സമിതി രൂപികരിച്ചു.

Advertisement