31.9 C
Irinjālakuda
Friday, January 24, 2025
Home Blog Page 568

സംഘധ്വനി സംഘത്തിന്റെ നേതൃത്വത്തില്‍ റോഡരികില്‍ വൃക്ഷതൈകള്‍ നടുകയും നട്ടുപിടിപ്പിച്ച തൈകള്‍ പരിപാലിക്കുകയും ചെയ്തു

പുല്ലൂര്‍: സംഘധ്വനി സംഘത്തിന്റെ നേതൃത്വത്തില്‍ റോഡരികില്‍ വൃക്ഷതൈകള്‍ നടുകയും മുന്‍ വര്‍ഷങ്ങളില്‍ നട്ടുപിടിപ്പിച്ച തൈകള്‍ പരിപാലിക്കുകയും തൈകള്‍ വീടുകളിലും നാട്ടുക്കാര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. വൃക്ഷതൈ വിതരണം യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംഘം ട്രഷറര്‍ കണ്ണന്‍PK അദ്ധ്യക്ഷത വഹിച്ചു. സുനില്‍ സ്വാഗതവും സജിത്ത് വട്ടപറമ്പില്‍ നന്ദിയും പറഞ്ഞു. രഞ്ചിത്ത്, അനന്തകൃഷ്ണന്‍, മണികണ്ഠന്‍ PK, അനീഷ്, ഗോപന്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ വിജയദിനവും പ്രതിഭാ പുരസ്‌കാര ചടങ്ങും പിടി ആര്‍ ഹാളില്‍ നടന്നു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ വിജയദിനവും പ്രതിഭാ പുരസ്‌കാര ചടങ്ങും പിടി ആര്‍ ഹാളില്‍ വച്ച് നടന്നു. മോട്ടിവേഷന്‍ ക്ലാസ്സ് ശ്രീമതി ഷിഫയും ശ്രീ മന്‍സൂര്‍ അലിയും (യുണിവേഴ്‌സല്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ്) കൂടി നയിച്ചു | A S ലഭിച്ച ഹരികല്ലിക്കാട്ടിന്റെ സാന്നിദ്ധ്യം പ്രതിഭകള്‍ക്ക് ആവേശമായി പുര സ്‌കാരദാന ചടങ്ങിന് ബ്ലോക്ക് പ്രസിഡന്റ് ശ്രീ VA മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബഹു: ചാലക്കുടി mp ശ്രീ ഇന്നസെന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 100 % വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും IAS സെലക്ഷന്‍ നേടിയ ഹരികല്ലിക്കാട്ടിലിനും പൊതു വിദ്യാലയങ്ങളില്‍ പഠിച്ച് SSLC ക്കും +2 വിനും 90% അതിനു മുകളിലും മാര്‍ക്ക് നേടി വിജയിച്ച പ്രതിഭകള്‍ക്കും പുരസ്‌കാരം നല്‍കി ആദരിച്ചു പുരസ്‌കാര സമര്‍പ്പണം ജില്ലാ പഞ്ചായത്തംഗം ശ്രീ TG ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു’ ‘ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി വനജ ജയന്‍ സ്വാഗതവും BD 0 ശ്രീജിത്ത് നന്ദിയും പറഞ്ഞു

 

Advertisement

‘ഹരിതം സഹകരണം’ പുല്ലൂരില്‍ തുടക്കമായി

പുല്ലൂര്‍- സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ഹരിതം സഹകരണം’ പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തുടക്കമായി.പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു.പച്ചക്കറി കിറ്റ് വിതരണം കൃഷി ഓഫീസര്‍ രാധികയും പൂകൃഷി ഉദ്ഘാടനം മുകുന്ദപുരം താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ ഷീല ജയരാജ്,രാജേഷ് പി വി ,ശശി ടി കെ ,ഷിനോജ് ,ജാന്‍സി ജോസ് ,രേഖാ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.ഭരണസമിതി അംഗം സജന്‍ കാക്കനാട് സ്വാഗതവും ,സെക്രട്ടറി സ്വപ്‌ന സി എസ് നന്ദിയും പറഞ്ഞു

Advertisement

സെന്റ്.ജോസഫ്‌സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദത്തിനുള്ള മെറിറ്റ് ലിസ്റ്റ് അഡ്മിഷന്‍ 11-ാം തിയതി

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദത്തിനുള്ള മെറിറ്റ് ലിസ്റ്റ് അഡ്മിഷന്‍ നാളെ 11-ാം തിയതി രാവിലെ 9 മണിക്കാരംഭിക്കും. പ്രവേശനത്തിനര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍ രേഖകള്‍ സഹിതം ഹാജരാകുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കോളേജ് വെബ് സൈറ്റ് സന്ദര്‍ശിക്കുക.

 

Advertisement

കണ്ണമ്പുഴ പൊട്ടത്തുപറമ്പില്‍ ദേവസ്സി മകന്‍ പോളി (72) നിര്യാതനായി

കണ്ണമ്പുഴ പൊട്ടത്തുപറമ്പില്‍ ദേവസ്സി മകന്‍ പോളി (72) നിര്യാതനായി
ഭാര്യ -സിസിലി പോളി
മക്കള്‍-കവിത,സംഗീത
മരുമകന്‍-ജെന്‍സന്‍

Advertisement

അമ്മയില്‍ നിന്ന് ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റ് പടിയിറങ്ങുന്നു ഇനി മോഹന്‍ലാല്‍ നയിക്കും : ജനറല്‍ സെക്രട്ടറി ഇടവേള ബാബു

ഇരിങ്ങാലക്കുട : 18 വര്‍ഷകാലം തുടര്‍ച്ചയായി മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ് പടിയിറങ്ങുന്നു.അദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് ഈ സ്ഥാനമാറ്റം.പുതിയ പ്രസിഡന്റായി നിലവില്‍ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ ജൂണ്‍ 24 ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിയ്ക്കും.ഇരിങ്ങാലക്കുടക്കാരന്‍ തന്നെയായ ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറിയായി വരുക.മറ്റാരും നോമിനേഷന്‍ നല്‍കാത്തതിനാല്‍ എതിരില്ലാതെയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെടുക. ഗണേഷ്‌കുമാര്‍,മുകേഷ് എന്നിവര്‍ വൈസ് പ്രസിഡന്റായും സിദ്ധിക്ക് ജോ.സെക്രട്ടറിയായും ജഗദീഷ് ട്രഷററുമായി തിരഞ്ഞെടുക്കും.

Advertisement

പുല്ലൂര്‍ ഊരകത്ത് കനത്ത നാശനഷ്ടം

ഊരകം -വെള്ളിയാഴ്ച്ച രാത്രിയിലെ കനത്ത കാറ്റ് വരുത്തി വച്ച നാശനഷ്ടങ്ങള്‍ക്കു പുറമെ ശനിയാഴ്ച രാവിലെ ഉണ്ടായ കനത്ത കാറ്റിലും നാശ നഷ്ടങ്ങള്‍ തുടരുന്നു.രാവിലെത്തെ കനത്ത കാറ്റില്‍ പുല്ലൂര്‍ ഊരകം പൊഴോലിപ്പറമ്പില്‍ ജോണ്‍സണ്‍ന്റെ വീട്ടിലാണ് കാറ്റ് നാശം വിതച്ചത് .വീടു പരിസരത്തെ നാല് വലിയ ജാതി മരങ്ങളും ആറ് തേക്ക് മരങ്ങളും കടപുഴകി വീണു.വീടിന്റെ ഷെഡ്ഡ് ചെറിയ തോതില്‍ തകര്‍ന്നു

Advertisement

ഫര്‍ഹ ഫാത്തിമക്ക് ഒന്നാം റാങ്ക്

കരൂപ്പടന്ന:എംജി.യൂണിവേഴ്‌സിറ്റി ബി.എസ്.സി. ബയോടെക്‌നോളജിയില്‍ പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ വിദ്യാര്‍ത്ഥിനിയായ ഫര്‍ഹ ഫാത്തിമ ഒന്നാം റാങ്ക് കരസ്ഥമാക്കി.കരൂപ്പടന്ന തൈവളപ്പില്‍ ഫക്രുദ്ദീന്റേയും ഷാഹിനയുടേയും മകളാണ്.

 

Advertisement

അരിപ്പാലം തിരുഹൃദയ ലത്തീന്‍ ഫെറോന ദേവാലയത്തിലെ വി. അന്തോണീസിന്റെ ഊട്ടുതിരുന്നാളിന് കൊടിയേറ്റി

അരിപ്പാലം: തിരുഹൃദയ ലത്തീന്‍ ഫെറോന ദേവാലയത്തിലെ വി. അന്തോണീസിന്റെ ഊട്ടുതിരുന്നാളിന് കൊടിയേറ്റി. കോട്ടപ്പുറം രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ ജെക്കോബി കൊടിയേറ്റം നടത്തി. ഞായറാഴ്ച തിരുഹൃദയദിനം ആഘോഷിക്കും. രാവിലെ പത്തിന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ സമൂഹദിവ്യബലിക്ക് ഫാ. ഷാജു കുരിശിങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ഏഴിന് ഇടവകദിനവും മതബോധന വാര്‍ഷികവും കലാപരിപാടികളും നടക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ദിവ്യബലി, നൊവേന, ആരാധന, ഊട്ടുതിരുന്നാള്‍ ദിനമായ ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കുന് തിരുന്നാള്‍ സമൂഹദിവ്യബലിക്ക് ഫാ. ഫിലിപ്പ് തൈപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുസദ്യ ആശീര്‍വ്വാദവും വിതരണവും, വൈകീട്ട് അഞ്ചിന് ദിവ്യബലി, കൊടിയിറക്ക് എന്നിവ നടക്കും.

Advertisement

കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ഗുണ്ടാസംഘത്തലവന്‍ ഇരിങ്ങാലക്കുടയില്‍ പിടിയില്‍

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച്ച രാത്രി 9. 00 മണിക്ക് അയ്യങ്കാവ് മൈതാനത്ത് വച്ച് പുല്ലൂര്‍ സ്വദേശി ഇളംന്തോളില്‍ വീട്ടില്‍ അര്‍ജ്ജുന്‍ ബാബു (18) വിനെയും സുഹൃത്ത് ശരത്തിനേയും 7 ഓളം പേരടങ്ങുന്ന ഗുണ്ടാസംഘം ഇരുമ്പുവടികളും മറ്റ് ആയുധങ്ങളുമായി ഭീകരമായി ആക്രമിക്കുകയായിരുന്നു.സംഭവം ശേഷം അക്രമിസംഘത്തലവന്‍’ നത്ത് ലിഹിന്‍ ‘ എന്നറിയപെടുന്ന കനാല്‍ ബേസില്‍ കണിയാപുരം വീട്ടില്‍ ലിഹിന്‍ ആന്റണിയെ കടയിലെ CCTV ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് മനസിലാക്കുകയായിരുന്നു.ഗോവക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കണിയാപുരം വീട്ടില്‍ ലിഹിന്‍ ആന്റണി (24) യെ എസ് ഐ കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.പിടിയിലായ പ്രതിയ്ക്ക് 2014 ല്‍ ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന് ഒരു യുവാവിനെ കുത്തി കൊലപെടുത്താന്‍ ശ്രമിച്ച് കേസ്സുള്‍പെടെ നിരവധി ക്രിമിനല്‍ കേസ്സുകള്‍ നിലവിലുണ്ട്.ഗുണ്ടാസംഘത്തിന്‍ ഉള്‍പ്പെട്ടവര്‍ ലഹരിമരുന്നിന് അടിമപ്പെട്ടവരുമാണ്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.ഇവര്‍ ഉടന്‍ പിടിയിലാവുന്നമെന്നും,നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാര്‍ പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായില്‍ ഇരിങ്ങാലക്കുട DySP ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശ പ്രകാരം SI തോമസ്സ് വടക്കന്‍ , ER സിജുമോന്‍ ,മുരുകേഷ് കടവത്ത് , Ak മനോജ് ,KS സുനീഷ്, MS വൈശാഖ് എന്നിവരടങ്ങിയ ‘ആന്റീ ഗുണ്ടാ സ്‌ക്കാഡ് ‘ രൂപീകരിച്ചിട്ടുണ്ട്.

Advertisement

‘ ഉയിര് കൊടുക്കാം കടലിന്റെ ഉടലിന് ‘ഞാറ്റുവേല മഹോത്സവ സെമിനാര്‍

ഇരിങ്ങാലക്കുട : ‘ ഉയിര് കൊടുക്കാം കടലിന്റെ ഉടലിന് ‘ എന്ന ആശയമുയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ‘നമ്മുടെ കടല്‍ നമ്മുടെ ഭാവി ‘ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തില്‍ കടല്‍പരിപാലനത്തിന്റെ അനിവാര്യതയിലേയ്ക്ക് വിരല്‍ചുണ്ടിയായിരുന്നു സെമിനാര്‍.പ്രശസ്ത കവി സെബാസ്റ്റ്യന്‍ കടല്‍ കവിത ചൊല്ലി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ബാലകൃഷ്ണന്‍ അഞ്ചത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.ആര്‍ ജയറാം പ്ലാസ്റ്റിക്ക് കടലിന്റെ ശത്രു എന്ന പ്രഭാഷണം നടത്തി.രാജേഷ് തെക്കിനിയേടത്ത് ആമുഖ പ്രഭാഷണം നടത്തി.എം എന്‍ തമ്പാന്‍,ഉണ്ണികൃഷ്ണന്‍ കിഴുത്താണി,രാധകൃഷ്ണന്‍ വെട്ടത്ത്,അജ്ഞു സുരേന്ദ്രന്‍,സലീം ചേനം,വി ജി പാര്‍വതി,പി എം ഉമ,പി എന്‍ സുനില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.വിഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.ജൂണ്‍ 10 ഞായര്‍ കാലത്ത് 9.30ന് കാറളം പുല്ലത്തറ പാലത്തില്‍ മഴയാത്ര പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

Advertisement

സഭയ്ക്കൊപ്പം രാഷ്ട്രത്തെ സുശക്തമാക്കാന്‍ ക്രൈസ്തവര്‍ മുന്നിട്ടിറങ്ങുക – മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, ആത്മീയ തലങ്ങളില്‍ വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്ന ഇന്നുകളില്‍ സഭയ്ക്കൊപ്പം രാഷ്ട്രത്തെ സുശക്തമാക്കാനും പുരോഗതിയിലേക്ക് നയിക്കാനും ക്രൈസ്തവര്‍ മുന്നിട്ടിറങ്ങണമെന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ 14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ 7-ാം സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.ആവശ്യഘട്ടങ്ങളില്‍ വ്യക്തമായ ഇടപെടല്‍ നടത്താനും തിരുത്തേണ്ടവയെ തിരുത്താനും ക്രൈസ്തവമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു പുരോഗമന രാഷ്ട്രീയ നിലപാട് ഓരോ ക്രൈസ്തവനും സ്വന്തമാക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാരതസംസ്‌ക്കാരത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവര്‍ നടത്തിയ ക്രിയാത്മകമായ സംഭാവനകള്‍ വിസ്മരിക്കപ്പെടേണ്ടവ അല്ലെന്നും തുടര്‍ചരിത്രത്തില്‍ ശക്തമായ സാന്നിദ്ധ്യം ആകത്തക്കവിധത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കപ്പെടേണ്ടതാണെന്നും രൂപതയിലെ മുഴുവന്‍ ഇടവകയിലെ പ്രതിനിധികളെ അഭിസംബോധന ചെയ്ത് അദ്ദേഹം ആഹ്വാനം ചെയ്തു. ഭയത്തോടെ ഒളിഞ്ഞിരിക്കേണ്ടവരല്ല, വ്യക്തമായ ദര്‍ശനങ്ങളോടെ വെളിച്ചമായി മുന്നില്‍നിന്ന് പ്രകാശിക്കേണ്ടവരാണ് വിശ്വാസികളെന്നും പൗരധര്‍മ്മവും ഭരണഘടനാവകാശങ്ങളും നിറവേറ്റുന്നതോടൊപ്പം അവകാശങ്ങള്‍ സ്വന്തമാക്കാന്‍ നവമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ആത്മവിമര്‍ശനത്തിന്റെ പാതയില്‍ വാണിജ്യവത്ക്കരിക്കപ്പെടുന്ന തിരുനാളാഘോഷങ്ങളെ തിരുത്തണമെന്നും സാമൂഹിക പ്രതിബദ്ധതയോടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി ഓരോ ഭാരതീയനും പ്രത്യേകിച്ച് ഓരോ വിശ്വാസിയും ജീവിതദര്‍ശനങ്ങളെ ക്രമപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇടവകകളേയും സന്യാസസഭാംഗങ്ങളെയും പ്രതിനിധീകരിച്ച് 300 പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷതൈ നടുകയും പ്രകൃതിസംരക്ഷണപ്രതിജ്ഞ എടുക്കുകയും ചെയ്തു. ആലുവ മംഗലപ്പുഴ സെമിനാരി പ്രൊഫസര്‍ റവ. ഡോ. ജോസ് ഓലിയപ്പുറത്ത്, സഹൃദയ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ അസ്സോ. എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജിനോ മാളക്കാരന്‍, രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ചാരിറ്റി കോണ്‍ഗ്രിഗേഷന്‍ ഡി പോള്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. മനീഷ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഫാ. ജോര്‍ജ്ജ് പാറേമാന്‍, സെക്രട്ടറി ദീപക് ജോസഫ്, ജോയിന്റ് സെക്രട്ടറി ശ്രീമതി റീന ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ജില്ലാകളക്ടറുടെ നിര്‍ദേശം അവഗണിച്ച് ഇറിഗേഷന്‍ ആളൂരില്‍ മരം വീണ് നാശനഷ്ടം

ആളൂര്‍ : ആളൂര്‍ അഞ്ചാം വാര്‍ഡില്‍ കനാല്‍ ബണ്ട് റോഡില്‍ നിന്നിരുന്ന കൂറ്റന്‍ മദീരാശിമരം വീണ് വന്‍ നാശനഷ്ടം.മരം അപകടാവസ്ഥയിലാണ് നില്‍ക്കുന്നതെന്ന് സമീപവാസിയായ ജെയിംസ് പഞ്ചായത്തിലും തുടര്‍ന്ന് കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.അടിയന്തിര നടപ്പടി സ്വീകരിക്കുന്നതിനായി സ്ഥലം കൈവശമുള്ള ഇറിഗേഷന്‍ വകുപ്പിന് കളക്ടര്‍ ഉത്തരവുണ്ടായിരുന്നതുമാണ്.എന്നാല്‍ ഈ നിര്‍ദേശം ഇറിഗേഷന്‍ വകുപ്പ് അവഗണിച്ചതിന്റെ അനന്തരഫലമായി ശനിയാഴ്ച്ച മരം കടപുഴകി വീണു.മരം വീണത് പ്രതിക്ഷിച്ചതി പോലെ തന്നെ ജെയിംസിന്റെ വീട്ടുവളപ്പിലേയ്ക്ക് തന്നേ മതില്‍തകര്‍ത്ത് വീണ മരത്തിനടിയില്‍പ്പെട്ട് ജാതി ,വാഴ,കശുമാവ് തുടങ്ങിയവയ്ക്കും നാശനഷ്ടമുണ്ടായി.മരം മുറിച്ച് മാറ്റുന്നതിനും അതികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി പറയുന്നു.

Advertisement

പുല്ലൂരില്‍ മരം വീണ് വീട് തകര്‍ന്നു

ഇരിങ്ങാലക്കുട : കനത്ത മഴയില്‍ പുല്ലൂര്‍ മുല്ലക്കാട് കളംങ്കോളി വാസുവിന്റെ വീടിന് മുകളിലാണ് വലിയ മരം കടപുഴകി വീണത്.മുന്നിലുള്ള റോഡിന് മറുവശത്തുള്ള പറമ്പിലെ മരമാണ് കാറ്റില്‍ കടപുഴകി വീണത്.വലിയ ശബ്ദം കേട്ട് വീട്ടുക്കാര്‍ പുറത്തേയ്ക്ക് ഓടിമാറിയതിനാല്‍ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചില്ല.അപകടത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു.

 

Advertisement

ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ തേക്ക് മരം വീണു

തൊമ്മാന : ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ തേക്ക് മരം വീണു.തൊമ്മാന പൊറുത്തുക്കാരന്‍ റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെയാണ് തേക്ക് മരം കടപുഴകി വീണത്.ഓട്ടോഡ്രൈവറും യാത്രക്കാരും ഇറങ്ങി ഓടിയതിനാല്‍ ദുരന്തമൊഴിവായി.സമീപത്തേ ഇലട്രിക് പോസ്റ്റിന് മുകളിലൂടെ വീണ് പൊട്ടിയ ലൈന്‍ കമ്പികളുമായാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ മരം വീണത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisement

മഴയില്‍ വീടിന് മുകളില്‍ മരം വീണ് യുവതിയ്ക്ക് പരിക്കേറ്റു

ഇരിങ്ങാലക്കുട : ശനിയാഴ്ച്ച രാവിലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ മരങ്ങള്‍ വീണതിനേ തുടര്‍ന്ന് യുവതിയ്ക്ക് പരിക്കേറ്റു.കണ്ടേശ്വരം സ്വദേശി തേര്‍പുരയ്ക്കല്‍ പ്രസന്നന്റെ വീടിന് മുകളില്‍ മരം വീണ് ഭാര്യ സിന്ധുവിനാണ് പരിക്കേറ്റത്.അപകട സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നു.അയല്‍വാസിയുടെ പറമ്പില്‍ നിന്നിരുന്ന പ്ലാവും മഞ്ചാടി മരവും അടക്കം പ്രസന്നന്റെ വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു.മരങ്ങള്‍ വീണതിനേ തുടര്‍ന്ന് ഓട് തകര്‍ന്ന് സിന്ധുവിന്റെ തലയില്‍ വീഴുകയായിരുന്നു.പരിക്കേറ്റ സിന്ധുവിനേ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

നാലമ്പല തീര്‍ത്ഥാടനം; ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യം ഒരുക്കാന്‍ തീരുമാനം

ഇരിങ്ങാലക്കുട: നാലമ്പല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ ക്ഷേത്രം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. അധ്യക്ഷനായിരുന്നു. നാലമ്പല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ കുറവുകള്‍ നികത്തി പരമാവധി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് എം.എല്‍.എ. യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാ ക്ഷേത്രങ്ങളിലും ആരംഭിച്ചീട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. നിപാ രോഗസാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ അമ്പലങ്ങളിലും വാഹന പാര്‍ക്കിങ്ങ് സൗകര്യം മുന്‍കൂട്ടി ഉറപ്പാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി പരമാവധി സൗകര്യം ഒരുക്കണം, ശുചീകരണം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്ല ഇടപെടല്‍ നടത്തണമെന്നും യോഗം തീരുമാനിച്ചു. നാലമ്പല തീര്‍ത്ഥാനടത്തിന് പരസ്യ പ്രചരണം ആകാമെന്നും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗിസ്, സി.ഐ. സുരേഷ് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനി, മൂഴിക്കുളം ക്ഷേത്രത്തില്‍ നിന്ന് ജയകുമാര്‍ സി.എഫ്., പായമ്മല്‍ ക്ഷേത്രത്തെ പ്രതിനിധികരിച്ച് നെടുമ്പിള്ളി സതീശന്‍ തിരുമേനി, ദില്ലന്‍ അന്തിക്കോട്, കെ.കെ. മോഹനന്‍, തൃപ്രയാര്‍ ക്ഷേത്രത്തെ പ്രതിനിധികരിച്ച് എം. സ്വര്‍ണലത, കൂടല്‍മാണിക്യം ക്ഷേത്രത്തെ പ്രതിനിധികരിച്ച് മാനേജിങ് കമ്മറ്റി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍, തന്ത്രി പ്രതിനിധി നെടുമ്പിള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി. ഷൈന്‍, കെ.ജി. സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ എ.എം. സുമ, ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Advertisement

ഇരിങ്ങാലക്കുടയിലും പരിസരപ്രദേങ്ങളിലും കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയും ഉണ്ടായ കനത്തമഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശ നഷ്ടങ്ങള്‍. പലയിടത്തും മരങ്ങള്‍ കടപുഴകിവീണു ഗതാഗതവും വെദ്യൂതിബദ്ധവും തടസ്സപ്പെട്ടു .കെല്ലാട്ടി അമ്പലത്തിന് മുന്‍വശത്ത് നിന്നിരുന്ന ആല്‍മരം കടപുഴകി ക്ഷേത്രമതിലകത്തേ ഗുരുമന്ദിരത്തിന് മുകളിലൂടെ വീണു.മന്ദിരത്തിന് മുമ്പിലെ കൊടിമരം ചെരിഞ്ഞു വീഴാറായി.സി സി ടി വി സര്‍ക്ക്യൂട്ടുകളും തകരാറിലായിട്ടുണ്ട്.തൊട്ടടുത്ത ഗാന്ധിഗ്രാം സ്വീറ്റ് ബസാര്‍ റോഡില്‍ രാവിലെ കാറിനുമുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു,മരം മുറിച്ച് മാറ്റി മണിക്കൂറുകള്‍കകം തെട്ടടുത്ത മരവും റോഡിന് കുറെ വീണു ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്.ഗാന്ധിഗ്രാം മൈതാനത്തിന് സമീപത്തേ അംഗനവാടിയിലെ മരം വീണതിനേ തുടര്‍ന്ന് മതില്‍ തകര്‍ന്നു. കാട്ടൂര്‍ റോഡില്‍ ചുങ്കത്തിന് സമീപം വെള്ളിയാഴ്ച്ച അര്‍ദ്ധരത്രിയോടെ റോഡരികിലെ മരം കടപുഴകി വീണു.സിറ്റി ഹോട്ടലിന് പുറകിലായി പാറയില്‍ സുരേഷ് കുമാറിന്റെ 150 ഓളം നേന്ത്രവാഴകള്‍ കനത്ത കാറ്റില്‍ ഒടിഞ്ഞു വീണു.ചന്തകുന്നിലെ ബസ് സ്‌റ്റേപ്പിന് മുകളിലൂടെ മരം ഒടിഞ്ഞ് വീണത് നഗരസഭ ജീവനക്കാര്‍ മുറിച്ച് മാറ്റി.കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും കത്തിഡ്രല്‍ പള്ളിയുടെയും ദേവാലയങ്ങളുടെ മുകളിലെ ഓടുകള്‍ കനത്ത കാറ്റില്‍ പറന്ന് പോയി.ആനന്ദപുരം മുരിയാട് ഭാഗങ്ങളിലും കൃഷി നാശം ഉണ്ടായിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി പോയ വൈദ്യുതി ബന്ധം ഇത് വരെ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ശനിയാഴ്ച രാവിലെയും കനത്ത മഴ തുടരുകയാണ്.

Advertisement

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ 16ന് റിലീസ് ചെയ്യും: ഇരിങ്ങാലക്കുടയില്‍ ഫാന്‍സ്ഷോ റിസര്‍വേഷന്‍ ആരംഭിച്ചു.

മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്ന അബ്രഹാമിന്റെ
സന്തതികള്‍ ഈ മാസം 16ന് റിലീസിനെത്തുന്നു. ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയിലൂടെ
മലയാളികള്‍ക്ക് വേറിട്ട കഴ്ചകള്‍ സമ്മാനിച്ച ഹനീഫ് അദേനിയുടെ
രണ്ടാമത്തെ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ജന്മംകൊണ്ട്
പുത്തന്‍ച്ചിറക്കാരനാണെങ്കിലും ഹനീഫ് അദേനി ഇരിങ്ങാലക്കുടയിലെ
സിനിമാപ്രവര്‍ത്തകര്‍ക്ക് സുപരിചിതനാണ്. വൈകുന്നേരങ്ങളില്‍
ഇരിങ്ങാലക്കുട മൈതാനിയിലെ സ്ഥിരം സന്ദര്‍ശകനാണ് അദ്ദേഹം. ആദ്യ ചിത്രമായ
ഗ്രേറ്റഫാദറിന്റെ തിരക്കഥയും സവിധാനവും ഹനീഫ് തന്നെയാണ്
നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് വേണ്ടി
ശക്തമായ തിരക്കഥയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം
ചെയ്യുന്നത് വളരെകാലമായി സഹസവിധായകനായി പ്രവര്‍ത്തിച്ചുവരുന്ന ഷാജി
പാടൂരാണ്. അദേഹം ആദ്യമായി സവിധാനം ചെയ്യുന്ന സിനിമക്കൂടിയാണ്
അബ്രഹാമിന്റെ സന്തതികള്‍. മമ്മുട്ടി പോലീസ് വേഷത്തില്‍ എത്തുന്ന
സിനിമയില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്്.
മമ്മുട്ടി ഫാന്‍സ് അസോസിയയേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍
രാവിലെ ഫാന്‍സ്ഷോയും ഉണ്ടായിരിക്കും. ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ്
ചിത്രത്തെ കാത്തിരിക്കുന്നത്. ഫാന്‍സ്ഷോ ടിക്കറ്റിനായി
9847391702,830102113,9496373234 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

 

Advertisement

കാട്ടൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ കിണറ്റില്‍ വീണ് മരണപ്പെട്ടു

കാട്ടൂര്‍:കാട്ടൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ കിണറ്റില്‍ വീണ് മരണപ്പെട്ടു.ഇന്ന് വൈകീട്ട് 3 മണിയോട് കൂടി കാട്ടൂര്‍ ദുബായ്മൂലയിലുള്ള പിച്ചിരിക്കല്‍ അനൂപ് എന്നയാളുടെ പറമ്പില്‍ കിണര്‍ കുഴിച്ച് കൊണ്ടിരുന്ന ശിവരാമന്‍ , 64/18 വയസ്സ്, Slo. കുഞ്ഞയ്യപ്പന്‍, കരീപ്പുള്ളി വീട്, പണിക്കര്‍മൂല, കാട്ടൂര്‍, വേലായുധന്‍, 63 വയസ്സ്, തിയ്യത്തുപറമ്പില്‍ വീട്, കുറുമ്പിലാവ് എന്നിവര്‍ കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറി കിണറിന്റെ അരികില്‍ നില്‍ക്കുന്ന സമയം കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയും തുടര്‍ന്ന് ഇരുവരെയും കരാഞ്ചിറ മിഷ്യന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവരാമന്‍ മരണപ്പെടുകയും ഗുരുതരമായി പരിക്കേറ്റ വേലായുധന്‍ വെന്റിലേറ്ററിലുമാണ്. മരണപ്പെട്ട ശിവരാമന്റെ ബോഡി കാട്ടൂര്‍ S I ബൈജു.ഈ.ആറിന്റെ നേതൃത്വത്തില്‍ inquest നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe