31.9 C
Irinjālakuda
Thursday, January 16, 2025
Home Blog Page 12

വളരാം. ഉയരാം.പറക്കാം. ടാലന്റ് ലാബ് ഒരുക്കി എൽ എഫ് വിദ്യാലയം

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ കുഞ്ഞുങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് സർഗാത്മക കഴിവുകൾ വളർത്തുന്നതിന് അനുയോജ്യമായ വളരാൻ ഉയരാം പറക്കാം എന്ന ടാലന്റ് ലാബ് പ്രോജക്ട് മുൻ പിടിഎ പ്രസിഡണ്ടും വാർഡ് മെമ്പറുമായ പി വി ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയ 15 അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. പീറ്റർ ജോസഫ് , ജോജോ ജോൺ, .ഇ ബി , ഡോറ ബിജി, ജിജി ആന്റോ, മിഷ ടിന്റോ, ദിവ്യ രാജൻ, ചിത്തിര സനീഷ്, അപർണ രാമചന്ദ്രൻ, ഗായത്രി രാമചന്ദ്രൻ, അമൃത ബിവിൻ, ഹർഷൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. പിടിഎ പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അദ്ധ്യാപക പ്രതിനിധി സ്വാഗതം പറഞ്ഞ യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനെറ്റ് ആശംസകൾ ഏകി. സിസ്റ്റർ നോബിൾ യോഗത്തിന് നന്ദി അർപ്പിച്ചു. കുട്ടികളിലെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് ഇത്തരം ലാബുകൾ ഉപകാരപ്രദമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

Advertisement

നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രഥമ സംസ്ഥാനതല സംഗമം സുമാനസം’23 ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിൽ സംസ്ഥാന നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ നിലവിൽ 25 സെല്ലുകളിലായി 4000 യൂണിറ്റുകളും പ്രോഗ്രാം ഓഫീസർമാരും നാല് ലക്ഷത്തോളം വോളണ്ടിയർമാരുമാണ് പ്രവർത്തിച്ചു വരുന്നത്. നേതൃത്വപരമായ പങ്കുവഹിക്കുന്ന 4,000 ത്തോളം NSS പ്രോഗ്രാം ഓഫീസർമാരുടെ പ്രഥമ സംസ്ഥാനതലസംഗമം ജൂലൈ 1 ന് രാവിലെ 10 മുതൽ വൈകു 4 മണി വരെ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ നടക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സംഗമം ഉദ്ഘാടനം ചെയ്യും. ഈ അധ്യയന വർഷത്തെ NSS പ്രവർത്തനങ്ങളെ സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കുവാനും വിദ്യാലയജീവിതത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് വോളണ്ടിയർമാരെ നേരിട്ട് ബന്ധിപ്പിക്കുന്ന കാര്യക്ഷമമായ പ്രവർത്തന മാർഗരേഖ തയാറാക്കുവാനുമായി മന്ത്രി ഡോ.ആര്‍. ബിന്ദുവിന്‍റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രോഗ്രാം ഓഫീസർമാരുടെ ഈ സംസ്ഥാനസംഗമം നടക്കുന്നത് എന്ന് എന്‍.എസ്.എസ്.സ്റ്റേറ്റ് ഓഫീസര്‍ ഡോ.ആര്‍.എന്‍.അന്‍സര്‍ അറിയിച്ചു.പുതിയ കാലത്തെ വൈജ്ഞാനിക സാങ്കേതിക വളർച്ചയ്ക്കും അതോടൊപ്പം സംജാതമായിരിക്കുന്ന പുതിയ വെല്ലുവിളികൾക്കും അനുസൃതമായി നാഷണൽ സർവീസ് സ്കീമും നൂതനമായ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്ത് മുന്നേറണം യുവജനതയുടെ കർമ്മശേഷിയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിന് എതിരെ ക്രിയാത്മകവും സർഗാത്മകവുമായ സമീപനം കൈക്കൊള്ളണം. കലാലയങ്ങളിലെയും സ്കൂളുകളിലെയും മുതിർന്ന തലമുറ അവരുടെ ഇളം തലമുറയുടെ സംരക്ഷകരായി, കാവൽഭടന്മാരായി നിന്നുകൊണ്ട് വഴി നടത്താൻ പ്രാപ്തരാവണം.ഒരു ഭവനരഹിതകുടുംബം പോലും സംസ്ഥാനത്തില്ലാത്തതായി മാറുന്ന സ്വപ്നത്തിലേക്ക് നീങ്ങണം. ഓരോ യൂണിറ്റും നേരിട്ട് ഭവനനിർമ്മാണം നടത്തുകയോ ലൈഫ് പദ്ധതിയുമായി പങ്കുചേരുകയോ ചെയ്യും.സാമൂഹ്യനീതി വകുപ്പിന്റെ വി കെയർ പദ്ധതി, ഭിന്നശേഷി – വയോജന -വനിതാ – ശിശു ക്ഷേമ പദ്ധതികൾ എന്നിവയിൽ പങ്കാളിത്തം ഉറപ്പുവരുത്തും . ഇവർക്കു വേണ്ടിയുള്ള സംരക്ഷണകേന്ദ്രങ്ങളെയും ആതുരാലയങ്ങളെയും ഓരോ യൂണിറ്റുകളും ദത്തെടുക്കും. പൊതുസമൂഹത്തെ മുഴുവനും ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കും. ഭിന്നശേഷിക്കാർക്കുള്ള UDlD കാർഡുകൾ ലഭ്യമാക്കാനുള്ള സംസ്ഥാനതല യജ്ഞത്തിൽ പങ്കു ചേരും.ശുചിത്വമിഷൻ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളോടൊപ്പം ചേർന്ന് നിന്നുകൊണ്ട് സംസ്ഥാനത്തെ 100% സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റാനുള്ള കർമ്മയജ്ഞത്തിൽ ഭാഗമാകും.പ്രത്യേക ജനവിഭാഗങ്ങൾക്ക് പ്രത്യേകിച്ച് തീരദേശജനതയുടെയും ആദിമഗോത്രവർഗജനതയുടെയും അടിസ്ഥാന ആവശ്യങ്ങളും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളും മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ കൈകൊള്ളും.സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കൂടുതൽ ക്രിയാത്മകമായി കൈകാര്യം ചെയ്യുവാനുള്ള അവബോധവും പരിശീലനവും നൽകും മുന്‍കാല എന്‍.എസ്.എസ്. സന്നദ്ധപ്രവര്‍ത്തകരുടെ അനുഭവസമ്പത്ത് ഒരു മുതൽക്കൂട്ടാണ്. ജില്ലാടിസ്ഥാനത്തില്‍ എന്‍.എസ്.എസ്. അലുമ്നി കൂട്ടായ്മകള്‍ സംഘടിപ്പിക്കും. തുടർന്ന് സംസ്ഥാനതലസംഘടനാസംവിധാനം ഒരുക്കും.നവകേരള നിർമ്മിതിയിൽ അവരെയും പങ്കാളിയാക്കും.മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തന രൂപരേഖ സുമാനസത്തിൽ പ്രോഗ്രാം ഓഫീസർമാർ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. അൻസർ ആർ എൻ അറിയിച്ചു

Advertisement

ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സമ്മേളനവും,കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് ആദരം നൽകുന്ന’ നേട്ടം 2023’ഉം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശസ്ത പുരോഗമന പക്ഷ എഴുത്തുകാരനും ശക്തിബോധി ഗുരുകുലം ആശ്രമത്തിലെ ആചാര്യനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ അശോകൻ ചരുവിൽ കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ച് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഡോ.കെ.പി.ജോർജ്, റെജില ഷെറിൻ,സനോജ് രാഘവൻ, ഡോ.പി.എസ്.ജലജ, കെ.എച്ച്.ഷെറിൻ അഹമ്മദ്,കെ.ജി.സുബ്രമണ്യൻ എന്നിവർ തുടർന്ന് സംസാരിച്ചു. തുടർന്ന് യൂണിറ്റംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.പുതിയ ഭാരവാഹികളായി കെ.ജി.സുബ്രമണ്യൽ (പ്രസിഡണ്ട്) കെ.എച്ച്.ഷെറിൻ അഹമ്മദ് (സെക്രട്ടറി) മുരളി നടക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Advertisement

സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ രംഗത്ത് ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മഹത്തരമെന്ന് അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ

ഇരിങ്ങാലക്കുട : സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ രംഗത്ത് ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മഹത്തരമെന്ന് അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായുള്ള 1350-ാമത് നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പിന്റെ ഉദ്ഘാടനം പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ട്രസ്റ്റ് ക്ലിനിക്കില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സുനില്‍കുമാര്‍ എം.എല്‍.എ.. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നിര്‍ധനരായ നിരവധി പേര്‍ക്ക് ലയണ്‍സ് ക്ലബ്ബുകള്‍ സഹായകരമാകുന്നുണ്ടെന്നും, ഒരു വര്‍ഷത്തിനുള്ളില്‍ നാനൂറ്റി അമ്പതില്‍ പരം ക്യാമ്പുകള്‍ സംഘടിപ്പിച്ച ജോണ്‍സന്‍ കോലങ്കണ്ണിയെപോലെയുള്ള വ്യക്തികള്‍ സമൂഹത്തിന് മാതൃകയാണെന്നും എം.എല്‍.എ. കൂട്ടിചേര്‍ത്തു. മെഡിക്കല്‍ ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ക്യാബിനറ്റ് സെക്രട്ടറി വി.എസ് പ്രസന്നന്‍, വിഷന്‍ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ഹംസ എം.അലി, ഡിസ്ട്രിക്ട് ജി.എസ്.ടി കോ-ഓര്‍ഡിനേറ്റര്‍ എം.ശ്രീനിവാസ്, റീജിയണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡണ്ട് നളിന്‍ എസ്.മേനോന്‍, ഐ ഫൗണ്ടേഷന്‍ ആശുപത്രി കോ-ഓര്‍ഡിനേറ്റര്‍ ശിവന്‍ നെന്മാറ, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഒ.എന്‍ ജയന്‍, സെക്രട്ടറി പ്രദീപ്, ട്രഷറര്‍ മണിലാല്‍ എന്നിവര്‍ സംസാരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നാനൂറ്റി അമ്പതില്‍ പരം ക്യാമ്പുകള്‍ സംഘടിപ്പിച്ച ജോണ്‍സന്‍ കോലങ്കണ്ണിയെ അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ആദരിച്ചു.

Advertisement

ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടവുമായി ഇരിങ്ങാലക്കുടയുടെ ഉയരങ്ങൾ കീഴടക്കാൻ വീണ്ടും സെൻ്റ് ജോസഫ്സ് കോളേജ്

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് തുടർച്ചയായ അംഗീകാരപ്പെരുമയോടെ അറുപതാമാണ്ടിലേയ്ക്കുള്ള കാൽവയ്പ് നടത്തുകയാണ്.ഈ അദ്ധ്യയനവർഷം തുടങ്ങുമ്പോൾ ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടവുമായി സെൻ്റ് ജോസഫ്സ് വീണ്ടും നേട്ടങ്ങൾ കൊയ്തു കൊണ്ട് ഇരിങ്ങാലക്കുടയുടെ ഉയരങ്ങൾ കീഴടക്കിയിരിക്കുന്നു. ദേശീയതലത്തിൽ സമഗ്രമായ അക്കാദമിക് പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കോളേജുകളെ മൂല്യനിർണ്ണയം ചെയ്യുന്ന ആധികാരികതയുള്ള പ്രഖ്യാപനങ്ങളാണ് ഇന്ത്യാ ടുഡേയുടേത്.രാജ്യത്തെ മികച്ച നൂറു കോളേജുകളിൽ വകുപ്പുതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടാണ് കലാലയം ഈ നേട്ടം കരസ്ഥമാക്കിയത്. വിവിധതലങ്ങളിൽ കലാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ ഇങ്ങനെ: മൂല്യാധിഷ്ഠിതമായ ധനവിനിമയത്തിലൂടെ കോമേഴ്സ് ഡിപ്പാർട്ട്മെന്റും കുറഞ്ഞ ഫീസിൽ കൂടിയ നിലവാരം നൽകി ജേർണലിസം ഡിപ്പാർട്ട്മെന്റും ദേശീയതലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കി.മികവുറ്റ പ്രകടനത്തോടെ ബിസിഎ ഡിപ്പാർട്ട്മെന്റ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടി. ജേണലിസം ഡിപ്പാർട്ട്മെന്റിന് ദേശീയതലത്തിൽ 51 ഉം സംസ്ഥാന തലത്തിൽ അഞ്ചാം റാങ്കുമുണ്ട്‌. സംസ്ഥാന തലത്തിൽ ആറാം റാങ്ക് കോളേജിലെ മുഴുവൻ ആർട്സ്, കോമേഴ്സ്, സയൻസ് ഡിപ്പാർട്ട്മെൻ്റുകൾ കരസ്ഥമാക്കി.സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന് ദേശീയതലത്തിൽ 54 ഉം സംസ്ഥാന തലത്തിൽ ഏഴാം റാങ്കു മുണ്ട്. എല്ലാ ആർട്സ് ഡിപ്പാർട്ടുമെന്റുകളും ഒന്നിച്ച്, ദേശീയ തലത്തിൽ 93-ാമതും എത്തി.നേട്ടങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും പ്രിൻസിപ്പൽ അനുമോദിച്ചു.

Advertisement

സെ :ജോസഫ് കോളേജിലെ ശ്വേത ഉണ്ണികൃഷ്ണന് കലാതിലക പുരസ്കാരം

2023 കാലിക്കറ്റ് യൂണിവേഴ്സിറ്റി ഋവേര ദി വോയിസ്‌ ഓഫ് റെസിസ്റ്റൻസ് ഡീസോൺ മത്സരങ്ങളിൽ സെ :ജോസഫ് കോളേജിലെ ശ്വേത ഉണ്ണികൃഷ്ണന് കലാതിലക പുരസ്കാരം .പങ്കെടുത്ത ഇനങ്ങളായ കേരളനടനം ഫസ്റ്റ് പ്രൈസ് .മോണോ ആക്ട് ഫസ്റ്റ് പ്രൈസ്. ഭരതനാട്യം തേർഡ് പ്രൈസ്.

Advertisement

ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ടൗൺഹാളിൽ നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : “കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി

ഇരിങ്ങാലക്കുട നഗരസഭയുടെ ‘ഞാറ്റുവേല മഹോത്സവം’ ജൂൺ 23 മുതൽ ജൂലൈ 2 വരെയായി മുനിസിപ്പൽ ടൗൺഹാളിൽവെച്ച് നടത്തുകയാണ്.ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർളി, വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ സോണിയ ഗിരി, പി.ടി. ജോർജ് ,സന്തോഷ് ബോബൻ , അവിനാഷ് . ഒ. എസ്., മിനി സണ്ണി നെടുമ്പാക്കാരൻ , മിനി ജോസ് ചാക്കോള , സതി സുബ്രഹ്‌മണ്യൻ, ഷെല്ലി വിൽസൺ, അമ്പിളി ജയൻ, സിജു യോഹന്നാൻ , ജയാനന്ദൻ, അജിത്കുമാർ , ഹെൽത്ത് സൂപ്രവൈസർ നൗഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ്, റവന്യു ഇൻസ്പെക്ടർ സഹീർ, കോ-ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.

Advertisement

യു ഡി എഫ് അഴിമതി വിരുദ്ധ ജനകീയ സായാഹ്‌ന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡണ്ടിനുമെതിരെ കള്ള കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആൽത്തറക്കൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്‌ന സദസ്സ് സംഘടിപ്പിച്ചു. യു ഡി എഫ് ചെയർമാൻ എം പി ജാക്‌സൺ അധ്യക്ഷത വഹിച്ച സദസ്സ് മുൻ കേരളാ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. ഡി സി സി സെക്രട്ടിമാരായ കെ കെ ശോഭനൻ, സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി,സതീഷ് വിമലൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ ടി വി ചാർളി, ഷാറ്റോ കുര്യൻ, യു ഡി എഫ് നേതാക്കളായ റോക്കി ആളൂക്കാരൻ(കേരളാ കോൺഗ്രസ്സ് ), സാം (കേരളാ കോൺഗ്രസ്സ് ജേക്കബ്), പ്രദീപ് കുഞ്ഞിലക്കാട്ടിൽ (ഫോർവേഡ് ബ്ലോക്ക്), മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബാബു തോമസ്, എ എ ഹൈദ്രോസ്, തോമസ് തൊകലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement

സൗഹൃദം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തക സംഗമം

ഇരിങ്ങാലക്കുട : ജാതി, മത, രാഷ്ട്രീയ അതിരുകളില്ലാത്ത സൗഹൃദവും ഊഷ്മളതയും നിറഞ്ഞ അന്തരീക്ഷത്തില്‍ ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ ഒരിക്കല്‍കൂടി മാധ്യമപ്രവര്‍ത്തക സംഗമം.

രൂപതാതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന അച്ചടി-ദൃശ്യ മാധ്യമ പ്രതിനിധികളായ നൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട രൂപതയും വിവിധ ഇടവകകളും പ്രസ്ഥാനങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും അദ്ദേഹം നന്ദി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി രൂപതയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കിയതായും പുതിയ അംഗങ്ങള്‍ക്ക് ചേരാമെന്നും അദ്ദേഹം അറിയിച്ചു.

രൂപതാതിര്‍ത്തിക്കുള്ളിലെ വിവിധ പ്രസ് ക്ലബ്ബുകളെയും പ്രസ് ഫോറങ്ങളെയും പ്രതിനിധീകരിച്ചു അവയുടെ പ്രസിഡന്റുമാരും അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, റവ. ഡോ. റിജോയ് പഴയാറ്റില്‍, പിആര്‍ഒമാരായ റവ. ഡോ. ജിനോ മാളക്കാരന്‍, ജോസ് തളിയത്ത്, എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ഓൺലൈനിലൂടെ ട്യൂഷൻ പഠിപ്പിക്കാൻ ലാപ് ടോപ്പ് നൽകി ജനമൈത്രി പോലിസും ജെ.സി.ഐ.യും

ഇരിങ്ങാലക്കുട: പോലീസ് സ്റ്റേഷൻ പരിധിയിൽ കേസന്വേഷണവുമായി ബന്ധപ്പെട്ടു ഒരു വീട്ടിലേക്ക് ചെന്നപ്പോഴാണ് സാമ്പത്തീകമായി പരാധീനതയുള്ള ഒരു കുടുംബത്തെ എസ്.ഐ. അനിൽ പരിചയപ്പെട്ടത്. നല്ല നിലയിൽ കഴിഞ്ഞ കുടുംബത്തിൽ അടിക്കടി യുണ്ടായ പ്രതിസന്ധികൾ കുടുംബത്തെ സാമ്പത്തീക ബുദ്ധിമുട്ടിലാക്കി പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു പഠനത്തിൽ മിടുക്കിയായ യുവതി MBA ക്ക് പഠിക്കുന്നു സ്വന്തം പഠനോത്തോടൊപ്പം കുടുംബത്തെ സംരക്ഷിക്കുന്നതിനായി ഓൺലൈൻ ട്യൂഷൻ നടത്തി കുടുംബം പോറ്റുന്നതിന് വേണ്ടി ലാപ് ടോപ്പ് ആവശ്യപ്പെട്ടത് എസ്.ഐ. അനിൽ സാമുഹ്യ പ്രവർത്തകൻ നിസാർ അഷറഫുമായി മായി ബന്ധപ്പെടുകയും ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ലേഡി ജേസി വിംഗ് ചെയർ പേഴ്സൺ നിഷിന നിസാർ ലാപ് ടോപ്പ് ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരിമിന് കൈമാറുകയും ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് കാരാത്രക്കാരൻ , ജനമൈത്രി എസ്.ഐ. ജോർജ് . കെ.പി. നിസാർ അഷറഫ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി.

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു.യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ ശ്രീ അരുൺ ഗാന്ധിഗ്രാം “കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം ” നൽകി വേദിയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ നവീന അധ്യക്ഷപദം അലങ്കരിക്കുകയും “അക്ഷരക്കൂട് “എന്ന നൂതന സംരംഭത്തിന് ആരംഭം കുറിക്കുകയും പി.ടി .എ പ്രസിഡൻറ് ശ്രീ ജയ്സൺ കരപ്പറമ്പിൽ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് വായനയ്ക്ക് പുതിയ സാധ്യതകൾ ഒരുക്കുന്ന “ഓപ്പൺ ലൈബ്രറി ” ഔപചാരികമായി പ്രകാശനം ചെയ്തു.കുട്ടികളുടെ നേതൃത്വത്തിൽ കവിതാലാപനം, പ്രസംഗം ,ദൃശ്യാവിഷ്കാരം എന്നിവ ഈ ദിനത്തിന്റെ മാറ്റ് കൂട്ടി.

Advertisement

ക്രൈസ്റ്റ് കോളേജ് എൻ.എസ്. എസ്. ഓൾഡ് . വളണ്ടിയേഴ്സ് അസോസിയേഷൻ നോവയുടെ നേതൃത്വത്തിൽ വായന വാരാചരണം ആരംഭിച്ചു

ഇരിങ്ങാലക്കുട: വായന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻ.എസ്. എസ്. ഓൾഡ് . വളണ്ടിയേഴ്സ് അസോസിയേഷൻ നോവയുടെ നേതൃത്വത്തിൽ വായന വാരാചരണം ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കങ്ങറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു വായന വാരാചരണം ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. മുൻ ക്യാപ്ടൻ ടെൽസൺ കോട്ടോളി ഉൽ ഘാടനം ചെയ്തു നോവ ചെയർമാൻ സുരേഷ് കടുപ്പശേരിക്കാരൻ അദ്ധ്യക്ഷത വഹിച്ചു പ്രശസ്ത ഗ്രന്ഥശാല പ്രവർത്തകൻ ബാബുരാജ് കൊടകര സന്ദേശം നൽകി പ്രിൻസിപ്പൽ ബിന്ദു ജോണിന് പുസ്തകങ്ങൾ കൈമാറി പി.ടി.എ.പ്രസിഡന്റ് റാൽഫി.വി.വി.,വി. എച്ച എസ്. ഇ. പ്രിൻസിപ്പൽ ധന്യ കെ.ആർ., ശ്രീകല ടീച്ചർ മഹാത്മ ഗാന്ധി ലൈബ്രറി വൈസ് പ്രസിഡന്റ് സോണി അജിത് എന്നിവർ പ്രസംഗിച്ചു വായന വാരാചരണത്തിന്റെ ഭാഗമായി സമാഹരിക്കുന്ന പുസ്തകങ്ങൾ വിവിധ സ്ക്കൂളുകളിലേക്ക് വിതരണം ചെയ്യും

Advertisement

മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുകയും,S.S.L.C, പ്ലസ്. ടു.ഉന്നത വിജയം നേടിയ വാർഡിലെ എല്ലാ കുട്ടികളെയും യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി ആദരിച്ചു

കാട്ടൂർ :മണ്ഡലത്തിലെ വാർഡ് അഞ്ചിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുകയും,S.S.L.C, പ്ലസ്. ടു.ഉന്നത വിജയം നേടിയ വാർഡിലെ എല്ലാ കുട്ടികളെയും യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി ആദരിച്ചു. ‘എടക്കാട്ട്പറമ്പിൽ ഷനാസ് സ്മാരക വിദ്യാഭ്യാസ അവാർഡ് 2023 ‘മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു .കെ.എസ്‌.യു. സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ് മുഖ്യാതിഥിയായി.റംഷാദ് കുഴിക്കണ്ടത്തിൽ സ്വാഗതം പറഞ്ഞു. മിഥുൻ മലയാറ്റൂർ അധ്യക്ഷത വഹിച്ചു .എ.എസ്.ഹൈദ്രോസ് ,ഷെറിൻ തേർമടം,മോളി പീയൂസ്, സി.എൽ.ജോയ്, രാജലക്ഷ്മി കുറുമാത്ത്, ജോമോൻ വലിയവീട്ടിൽ, ഖദീജ മുംതാസ് ,സിദ്ദീഖ് കറുപ്പം വീട്ടിൽ ,ബെറ്റി ജോസ്, ജലീൽ കരിപ്പാക്കുളം, ഇ.ൽ ജോസ് ,ജയ്സൺ, അലൻ, അമൽ ,ഷെഫീർ ,ജറോം, കൂടാതെ ,മണ്ഡലം, ബ്ലോക്ക് ,മഹിള, കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു

മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുകയും,S.S.L.C, പ്ലസ്. ടു.ഉന്നത വിജയം നേടിയ വാർഡിലെ എല്ലാ കുട്ടികളെയും യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി ആദരിച്ചു

കാട്ടൂർ :മണ്ഡലത്തിലെ വാർഡ് അഞ്ചിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുകയും,S.S.L.C, പ്ലസ്. ടു.ഉന്നത വിജയം നേടിയ വാർഡിലെ എല്ലാ കുട്ടികളെയും യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി ആദരിച്ചു. ‘എടക്കാട്ട്പറമ്പിൽ ഷനാസ് സ്മാരക വിദ്യാഭ്യാസ അവാർഡ് 2023 ‘മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു .കെ.എസ്‌.യു. സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ് മുഖ്യാതിഥിയായി.റംഷാദ് കുഴിക്കണ്ടത്തിൽ സ്വാഗതം പറഞ്ഞു. മിഥുൻ മലയാറ്റൂർ അധ്യക്ഷത വഹിച്ചു .എ.എസ്.ഹൈദ്രോസ് ,ഷെറിൻ തേർമടം,മോളി പീയൂസ്, സി.എൽ.ജോയ്, രാജലക്ഷ്മി കുറുമാത്ത്, ജോമോൻ വലിയവീട്ടിൽ, ഖദീജ മുംതാസ് ,സിദ്ദീഖ് കറുപ്പം വീട്ടിൽ ,ബെറ്റി ജോസ്, ജലീൽ കരിപ്പാക്കുളം, ഇ.ൽ ജോസ് ,ജയ്സൺ, അലൻ, അമൽ ,ഷെഫീർ ,ജറോം, കൂടാതെ ,മണ്ഡലം, ബ്ലോക്ക് ,മഹിള, കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു

Advertisement

ദേശീയ വായനദിനത്തോടനുബന്ധിച്ച് ശാന്തിനികേതനിൽ വായനദിന റാലി നടത്തി

ഇരിങ്ങാലക്കുട: ദേശീയ വായനദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനദിന റാലി നടത്തി. ഇംഗ്ലീഷ് , ഹിന്ദി, മലയാളം സാഹിത്യകാരന്മാരുടെ വചനങ്ങളും ചിത്രങ്ങളും ഒട്ടിച്ച പ്ലക്കാർഡുകളുമായാണ് വിദ്യാർത്ഥികൾ റാലി നടത്തിയത്. വായനയെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും സ്വയം വായനയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ റാലി ലക്ഷ്യമിട്ടത്. ഹരികൃഷ്ണൻ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. . വിദ്യാർത്ഥികൾ ഇംഗ്ലീഷ് , ഹിന്ദി, മലയാളം , ഭാഷകളിൽ വായനാ പ്രാധാന്യമുള്ള വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൺവീനർ പ്രേംലത മനോജ്, ശാരിക ജയരാജ്, കെ.സി. ബീന , കൃതി ക , അനീഷ എന്നിവർ നേതൃത്വം നൽകി.

Advertisement

സാഹിത്യ സദസും ഗ്രന്ഥശാലയും ഒരുക്കി എൽ.എഫ് വിദ്യാലയം.

ഇരിങ്ങാലക്കുട : എൽ എഫ് എൽ പി സ്കൂളിന്റെ വായനാദിന പ്രവർത്തനങ്ങൾക്ക് പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ശതാബ്ദി ആഘോഷങ്ങളോടാനുബന്ധിച്ചു ഓരോ കുഞ്ഞിനും കുഞ്ഞു വായനക്ക് അവസരമൊരുക്കി പൂർവ വിദ്യാർത്ഥികൾ ഓരോ ക്ലാസ്സിലും ഗ്രന്ഥ ശാലയോരുക്കി.കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി പ്രാചീന സാഹിത്യകാരന്മാരെയും ആധുനിക സാഹിത്യകാരന്മാരെയും പരിചയപ്പെടുത്തുകയും കവിയരങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.

സ്കിറ്റ്, പ്രച്ഛന്നവേഷം, കവിതാലാപനം എന്നിവയിലൂടെ ഗ്രന്ഥകർത്താക്കളെ പരിചയപ്പെട്ട് കുട്ടികളെ പുസ്തക ലോകത്തിലേക്ക് നയിച്ചു. പ്രശസ്ത എഴുത്തുകാരിയും പൂർവവിദ്യാർത്ഥിനിയുമായ സിന്റി സ്റ്റാൻലി ഉദ്ഘാടന നിർവഹിച്ച ഈ യോഗത്തിൽ എൽ എഫ് എച്ച് എസ് ഹെഡ്‌മിസ്ട്രസ്സ്‌ സിസ്റ്റർ നവീന അധ്യക്ഷപദം അലങ്കരിക്കുകയും എൽ എഫ് എൽ പി ഹെഡ്‌ഡ്മിസ്ട്രസ്സ് സിസ്റ്റർ റിനറ്റ് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് . തോംസൺ ചിരിയങ്കണ്ടത്ത്, പൂർവ്വ വിദ്യാർത്ഥികളായ പ്രീത, ലിസ, ബിനിത മുബീൻ, നവ്യ ലോറൻസ് എന്നിവരും സന്നിഹിതരായിരുന്നു

Advertisement

ജെ.സി. ഐ. ഇരിങ്ങാലക്കുട യുടെ ബെറ്റർ വേൾഡ് പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട: ജെ.സി. ഐ. ഇരിങ്ങാലക്കുട യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട റവന്യു ജില്ലയിലെ നൂറിൽപ്പരം സ്കൂളുകളിൽ ആരംഭിക്കുന്ന ബെറ്റർ വേൾഡ് പദ്ധതി യുടെ ഉൽഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രോഗ്രാം ഡയറക്ടർ സഞ്ജു പട്ടത്ത് പ്രോഗ്രാം കോ ഓഡിനേറ്റർ ജിസൻ പി.ജെ. ടെൽസൺ കോട്ടോളി ഷാന്റോ വിസ്മയ എന്നിവർ പ്രസoഗിച്ചു സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഓരോ ദിവസവും ഓരോ നല്ല പ്രവർത്തികൾ ചെയ്യുക ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് അവബോദം നൽകുക പാവപ്പെട്ട വിദ്യാർത്തികളെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർക്ക് തുടർച്ചയായ പരിശീലനം നൽകി ഓരോ സ്കൂളുകളിലും നടത്തുന്ന പദ്ധതിയാണ് എ ബെറ്റർ വേൾഡ്.

Advertisement

കൂടൽമാണിക്യം ഉത്സവത്തിന് റോഡിൽ നടത്തിയ കച്ചവടങ്ങളുടെ ലേല തുക നഗരസഭയിൽ അടക്കണമെന്ന് ദേവസ്വത്തിന് നോട്ടീസ്

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ തെക്ക്,പടിഞ്ഞാറ് നടകളിൽ കച്ചവട സ്റ്റാളുകൾ നടത്തിയതിന് സ്റ്റാളുകളിൽ നിന്നും ദേവസ്വത്തിൽ അടവാക്കിയ ലേല തുക നഗരസഭ ഫണ്ടിലേക്ക് മാറ്റി അടവാക്കേണ്ടതാണെന്നും , ലേലക്കാരന്റെ പേര്,വിലാസം, എന്നിവയുടെ സ്റ്റേറ്റ്മെന്റ് സഹിതം നഗരസഭയിൽ അടച്ച് റസീറ്റ് കൈപ്പറ്റേണ്ടതാണെന്നുംകാണിച്ച് നഗരസഭാ സെക്രട്ടറി ദേവസ്വത്തിന് കത്ത് നൽകിയിട്ടുള്ളതിൽ ദേവസ്വം പ്രതിഷേധിച്ചു.ഇത്തവണ കൂടൽമാണിക്യം ക്ഷേത്രം കീഴേടമായ അയ്യങ്കാവ് ഭഗവതിയുടെ പന്തലിട്ടതിനും , ലൈറ്റുകൾ ഇട്ട മുളങ്കാലുകൾക്കും മുനിസിപ്പാലിറ്റിയിൽ26987രൂപ ദേവസ്വത്തിൽ നിന്നും ഈടാക്കിയിരുന്നു. ആയതിലും ദേവസ്വംപ്രതിഷേധം രേഖപ്പെടുത്തുന്നു.ഉത്സവ നാളുകളിൽ ഹരിത പ്രോട്ടോകോൾ കമ്മിറ്റി രൂപീകരിച്ച് വിവിധ സ്കൂളുകളിലെ NSS, സ്കൗട്ട് വിദ്യാർത്ഥികളും ചുമതലയുള്ള അധ്യാപകരും ചേർന്ന് പ്ലാസ്റ്റിക് വേസ്റ്റുകൾ യഥാ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുള്ളതും ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് സമയാസമയങ്ങളിൽ എടുത്തുമാറ്റിയിട്ടുള്ളതുമാണ്.ഉത്സവം കഴിഞ്ഞ് ആനപ്പിണ്ഡവും , പട്ടകളും ജെസിബി ഉപയോഗിച്ച് മാറ്റി കുഴിച്ചിട്ടതിൽ പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞ് നടപടി സ്വീകരിക്കാതിരിക്കുവാൻ ദേവസ്വത്തിന് നോട്ടീസ് നൽകിയതിലും ദേവസ്വം പ്രതിഷേധിക്കുന്നു.ഉത്സവം കഴിഞ്ഞ് ഹരിത കർമ്മ സേനയ്ക്ക് പണം കൊടുത്ത് പ്ലാസ്റ്റിക് ശേഖരിക്കുന്നസമയത്താണ് ഇത്തരം നോട്ടീസ് നൽകിയത് എന്നത് വളരെ വിചിത്രമായി ദേവസ്വം കാണുന്നു.ഉത്സവ നടത്തിപ്പിന് ഉദ്യോഗസ്ഥതല മോണിറ്ററിംഗ് കമ്മിറ്റി വളരെ സജീവമായിരുന്നു.എന്നാൽ മുനിസിപ്പൽ സെക്രട്ടറി യാതൊരു നിർദ്ദേശങ്ങളും നൽകാതെ കത്തുകൾ അയച്ച് അനാവശ്യ ഇടപെടലുകൾ നടത്തുന്നതിനെതിരെയും ദേവസ്വം പ്രതിഷേധിക്കുന്നു . നൂറ്റാണ്ടുകളായി ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തിവരുന്ന ഉത്സവം ഈ നാട്ടിലെ ജനങ്ങളുടെ വികാരമാണ്.നാളിതുവരെ ഇല്ലാത്ത നഗരസഭയുടെ ഇത്തരം നടപടികൾ ശരിയല്ലെന്ന് ദേവസ്വം വിലയിരുത്തി .നടപടി പിൻവലിക്കണമെന്ന് ദേവസ്വം ആവശ്യപ്പെടുന്നു.

Advertisement

സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട:സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നടത്തി.CPi (M) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് ലോക്കൽ കമ്മിറ്റിയിലെ ആനന്ദപുരം കൊടിയൻ കുന്നിൽ വെച്ച് ഓണം വിപണി സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം CPI(M) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാർ തക്കാളി തൈ നട്ട് നിർവ്വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംയോജിത കൃഷി സമിതിയുടെ ഏരിയാ കൺവീനർ ടി.ജി.ശങ്കരനാരായണൻ, CPIM മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം. മോഹനൻ, അഡ്വ.കെ.എ. മനോഹരൻ, പി.ആർ ബാലൻ , എ.എം. ജോൺസൺ, വാർഡ് മെമ്പർ നിജി വത്സൻ , CDS ചെയർ പേഴ്സൺ സുനിത രവി , സഹകരണ ബാങ്ക് ഡയറക്ടർ എസി ചന്ദ്രൻ , സനിത ഷിബു തുടങ്ങിയവർ സംസാരിച്ചു.

Advertisement

നമുക്ക് രക്ത ബന്ധുക്കളാകാം പദ്ധതിയുടെ ഉൽഘാടനം ഇരിങ്ങാലക്കുട ഡി. വൈ.എസ്.പി. ടി.കെ.ഷൈജു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട: ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ജെ.സി.ഐ. ഇരിങ്ങാലക്കുട .എൻ.എസ്.എസ്. ക്രൈസ്റ്റ്‌ കോളേജ്‌ നോവ ക്രൈസ്റ്റ് കോളേജ് എന്നിവരുടെ സഹകരണത്തോടെ ആരംഭിക്കുന്ന നമുക്ക് രക്ത ബന്ധുക്കളാകാം എന്ന ബൃഹത് പദ്ധതിയുടെ ഉൽഘാടനം ഇരിങ്ങാലക്കുട ഡി. വൈ.എസ്.പി. ടി.കെ.ഷൈജു നിർവ്വഹിച്ചു ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ജോളി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് മെജോ ജോൺസൺ എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ഷിന്റോ . വി. പി. പ്രോഗ്രാം കോ ഓഡിനേറ്റർ ടെൽസൺ കോട്ടോളി ജനമൈത്രി എസ്.ഐ. ജോർജ് . കെ.പി. നോവ ചെയർമാൻ സുരേഷ് കടുപ്പശേരിക്കാരൻ , പ്രോഗ്രാം ഡയറക്ടർ ഷാജു പാറേക്കാടൻ, ഇരിങ്ങാലക്കുട സി.ഐ. അനീഷ് കരീം , എസ്.ഐ. എം.എസ്.ഷാജൻ, എസ്.ആർ..ജിൻസി എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് രക്തം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഇരിങ്ങാലക്കുട ജനമൈത്രി പോലിസ് സ്റ്റേഷനെ കേന്ദ്രികരിച്ച് കൊണ്ട് ഐ.എം എ യിൽ നിന്ന് രക്തം ലഭ്യമാക്കുന്ന വലിയൊരു പദ്ധതിയാണിത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ നിന്നുo വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുo ഡ്രൈവർമാർ തുടങ്ങി വിവിധ ഭാഗങ്ങളിൽ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ട് തൃശൂർ ഐ.എം. എ യിൽ ബ്ലഡ് ബാങ്കിൽ രക്തo സംഭരിച്ച് ആവശ്യക്കാർക്ക് ആവശ്യം വരുമ്പോൾ നൽകുന്ന പദ്ധതിയാണിത്.

Advertisement

അരിമ്പൂരിൽ ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് പടിയൂർ സ്വദേശി മരിച്ചു

തൃശൂർ :വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കടുത്തത് ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോടാക്സി ഡ്രൈവർ മരിച്ചു. പടിയൂർ സ്വദേശി ചളിങ്ങാട് വീട്ടിൽ സുകുമാരൻ മകൻ ജിത്തു (28) ആണ് മരിച്ചത്. 3 പേർക്ക് ഗുരുതര പരിക്കേറ്റു.ജിത്തുവിന്റെ ഭാര്യ തളിക്കുളം യത്തീംഖാനക്കു സമീപം താമസിക്കുന്ന നീതു ( 23) മകൻ അദ്രിനാഥ്(3), നീതുവിന്റെ പിതാവ് ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ യായിരുന്നു അപകടം.രോഗിയുമായി പോയിരുന്ന പുത്തൻപിടിക പാദുവ ആശുപത്രിയിലെ ആംബുലൻസും തൃശൂർ ഭാഗത്ത് നിന്നു വന്നിരുന്ന ഓട്ടോ ടാക്സിയും തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe