ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടവുമായി ഇരിങ്ങാലക്കുടയുടെ ഉയരങ്ങൾ കീഴടക്കാൻ വീണ്ടും സെൻ്റ് ജോസഫ്സ് കോളേജ്

63

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് തുടർച്ചയായ അംഗീകാരപ്പെരുമയോടെ അറുപതാമാണ്ടിലേയ്ക്കുള്ള കാൽവയ്പ് നടത്തുകയാണ്.ഈ അദ്ധ്യയനവർഷം തുടങ്ങുമ്പോൾ ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടവുമായി സെൻ്റ് ജോസഫ്സ് വീണ്ടും നേട്ടങ്ങൾ കൊയ്തു കൊണ്ട് ഇരിങ്ങാലക്കുടയുടെ ഉയരങ്ങൾ കീഴടക്കിയിരിക്കുന്നു. ദേശീയതലത്തിൽ സമഗ്രമായ അക്കാദമിക് പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കോളേജുകളെ മൂല്യനിർണ്ണയം ചെയ്യുന്ന ആധികാരികതയുള്ള പ്രഖ്യാപനങ്ങളാണ് ഇന്ത്യാ ടുഡേയുടേത്.രാജ്യത്തെ മികച്ച നൂറു കോളേജുകളിൽ വകുപ്പുതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടാണ് കലാലയം ഈ നേട്ടം കരസ്ഥമാക്കിയത്. വിവിധതലങ്ങളിൽ കലാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ ഇങ്ങനെ: മൂല്യാധിഷ്ഠിതമായ ധനവിനിമയത്തിലൂടെ കോമേഴ്സ് ഡിപ്പാർട്ട്മെന്റും കുറഞ്ഞ ഫീസിൽ കൂടിയ നിലവാരം നൽകി ജേർണലിസം ഡിപ്പാർട്ട്മെന്റും ദേശീയതലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കി.മികവുറ്റ പ്രകടനത്തോടെ ബിസിഎ ഡിപ്പാർട്ട്മെന്റ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടി. ജേണലിസം ഡിപ്പാർട്ട്മെന്റിന് ദേശീയതലത്തിൽ 51 ഉം സംസ്ഥാന തലത്തിൽ അഞ്ചാം റാങ്കുമുണ്ട്‌. സംസ്ഥാന തലത്തിൽ ആറാം റാങ്ക് കോളേജിലെ മുഴുവൻ ആർട്സ്, കോമേഴ്സ്, സയൻസ് ഡിപ്പാർട്ട്മെൻ്റുകൾ കരസ്ഥമാക്കി.സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന് ദേശീയതലത്തിൽ 54 ഉം സംസ്ഥാന തലത്തിൽ ഏഴാം റാങ്കു മുണ്ട്. എല്ലാ ആർട്സ് ഡിപ്പാർട്ടുമെന്റുകളും ഒന്നിച്ച്, ദേശീയ തലത്തിൽ 93-ാമതും എത്തി.നേട്ടങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും പ്രിൻസിപ്പൽ അനുമോദിച്ചു.

Advertisement