വാര്‍ത്ത ഫലം കണ്ടു അപകട ഭീഷണിയായ പടിയൂര്‍ നിലംപതിയിലെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നു.

പടിയൂര്‍ ;ഏതാണ്ട് 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പണിയാരംഭിച്ച എടതിരിഞ്ഞി - വളവനങ്ങാടി റോഡിലെ നിലംപതി സെന്ററില്‍ നിലകൊള്ളുന്ന ട്രാന്‍സ്ഫോര്‍മര്‍ യാത്രക്കാര്‍ക്ക് അപകടഭീഷിണിയാവുകയാണെന്ന് കണ്ട് പ്രദേശത്ത് പൗരസമിതി പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങുകയാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത...

മഹിളാകോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട : മഹിളാകോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബേബി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജകമണ്ഡലംപ്രസിഡന്റ് ബെന്‍സി ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി.കാര്‍ഷികമേഖലയിലെ...

ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മിച്ച കെട്ടിടത്തിന്റെ പണി പാതിവഴിയില്‍

ഇരിങ്ങാലക്കുട: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാതെ ഉപയോഗശൂന്യം. ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടിലാണു ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മറ്റു കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറികളിലിരുന്നു പഠിക്കാന്‍ സാധിക്കാത്തവരും...

സൂര്യകാന്തി പ്രഭയില്‍ നടവരമ്പ്

നടവരമ്പില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള കൃഷി വകുപ്പിന്റെ സ്റ്റേറ്റ് സീഡ് ഫാം വില്‍പ്പന കേന്ദ്രത്തില്‍ സൂര്യകാന്തികള്‍ വളര്‍ത്തിയെടുത്തു.വളരെയധികം ശ്രദ്ധയോടെ പരിപാലിച്ച് വളര്‍ത്തിയെടുത്തതാണ് സൂര്യകാന്തികള്‍.നൂറില്‍പ്പരം സൂര്യകാന്തികളാണ് വളര്‍ത്തിയെടുത്തിരിക്കുന്നത്‌.ദിവസം തോറും നിരവധി പേരാണ് സൂര്യകാന്തിയെ കാണാന്‍...

ആറാട്ടുപുഴ ശാസ്താവിനെ നിറപറയോടെ വണങ്ങി മേള പ്രമാണിമാര്‍

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാര്‍ നിറപറയും നെയ്യും സമര്‍പ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം നടപ്പുരയില്‍ വെച്ചായിരുന്നു സമര്‍പ്പണം. പെരുവനം കുട്ടന്‍ മാരാര്‍, കീഴൂട്ട് നന്ദനന്‍ , മണിയാംപറമ്പില്‍ മണി...

ടി.ആര്‍. ചന്ദ്രദത്തിനു ഇരിങ്ങാലക്കുടയുടെ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട:അന്തരിച്ച പ്രമുഖ സമൂഹ്യ പ്രവര്‍ത്തകനും കോസ്റ്റ് ഫോര്‍ഡിന്റെ ഡയറക്റ്ററുമായിരുന്ന ടി.ആര്‍. ചന്ദ്രദത്തിന് ഇരിങ്ങാലക്കുടയിലെ വിവിധ സാംസ്‌കാരിക - സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ ഹാളില്‍ കൂടിയ യോഗത്തില്‍...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ നെയ് സമര്‍പ്പണം തുടങ്ങി

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമര്‍പ്പണം തുടങ്ങി. സമ്പൂര്‍ണ്ണ നെയ് വിളക്കില്‍ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമര്‍പ്പണത്തില്‍ ബുധനാഴ്ച രാവിലെ 8 മണി മുതല്‍ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.ക്ഷേത്രനടപ്പുരയില്‍...

നൂറ് മേനി വിളവുമായി കാട്ടൂര്‍ തെക്കുപാടം കൊയ്ത്തുത്സവം

കാട്ടൂര്‍ : സമ്പൂര്‍ണ്ണ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ തെക്കുംപാടം 200 ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി വിളവെടുത്തു.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ തെക്കുംപാടം പാടശേഖരസമിതി...

കലാസൃഷ്ടികളെല്ലാം സെന്‍സര്‍ ചെയ്യണമെന്നുമുള്ള ഭരണകൂടത്തിന്റെ നിയമങ്ങളെ പരിഹസിച്ച് എസ്. ദുര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍.

ഇരിങ്ങാലക്കുട : ഇത് ഇന്ത്യയാണെന്ന് പ്രഖ്യാപിച്ചും എല്ലാ കലാസൃഷ്ടികളും സെന്‍സര്‍ ചെയ്യണമെന്നുമുള്ള ഭരണകൂടത്തിന്റെ പുതിയ നിയമങ്ങളെ ചോദ്യം ചെയ്തും പരിഹസിച്ചും അന്തര്‍ദ്ദേശിയ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്രമായ എസ്. ദുര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍. സര്‍ക്കാറുകളുടെ...

പെരുവനം-ആറാട്ടുപുഴ പൂരവുമായി ബദ്ധപെട്ട് ഊരകം ക്ഷേത്രത്തില്‍ തത്ത്വകലശാഭിഷേകം

ഊരകം : പെരുവനം-ആറാട്ടുപുഴ പൂരവുമായി ബദ്ധപെട്ട് ഊരകം അമ്മതിരുവടി ക്ഷേത്രത്തില്‍ തത്ത്വകലശാഭിഷേകം നടന്നു. പെരുവനം-ആറാട്ടുപുഴ പൂരത്തിന് ഊരകത്തു മാത്രമാണ് തത്ത്വകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കുന്നത് .പൂരത്തിന് മുന്നോടിയായിട്ടാണ് ശുദ്ധികലശം കഴിഞ്ഞ് പിറ്റേ ദിവസം തത്ത്വകലശാഭിഷേകവും...

ആറാട്ടുപുഴയില്‍ ചമയങ്ങള്‍ ഒരുങ്ങി സമര്‍പ്പണം 22 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ തയ്യാറായി കഴിഞ്ഞു.പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയില്‍ മാര്‍ച്ച് 22 ന് വൈകീട്ട് 5 മുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും.വിവിധ വലുപ്പത്തിലുള്ള കോലങ്ങള്‍,...

വനമിത്ര പുരസ്‌കാരം പ്രഫ. എം.എ. ജോണിന് സമ്മാനിച്ചു.

ഇരിങ്ങാലക്കുട: വനം വന്യജീവി വകുപ്പ് നല്‍കുന്ന 2017 ലെ വനമിത്ര പുരസ്‌കാരം ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റും ക്രൈസ്റ്റ് കോളേജ് റിട്ട.അദ്ധ്യാപകനുമായ പ്രഫ. എം.എ. ജോണിന് സമ്മാനിച്ചു. 25000 രൂപയും പ്രശസ്തി...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘എസ് ദുര്‍ഗ ‘ തീയേറ്ററില്‍ എത്തിക്കുന്നു

ഇരിങ്ങാലക്കുട : അമ്പതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 12 ഓളം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത മലയാള ചലച്ചിത്രമായ 'എസ് ദുര്‍ഗ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ തീയേറ്ററില്‍ എത്തിക്കുന്നു. 'ഒരാള്‍ പ്പൊക്കം'...

പതിവ് തെറ്റാതെ ഓശാനത്തിരുനാളിന് ഡല്‍ഹിയിലേയ്ക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും കുരുത്തോല.

ഇരിങ്ങാലക്കുട: ഓശാനത്തിരുനാളിന് രാജ്യതലസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് കയ്യിലേന്താനുള്ള കുരുത്തോല ഇരിങ്ങാലക്കുടയില്‍നിന്ന്. ഡല്‍ഹിയിലെ 13 പള്ളികളിലേക്കുള്ള പതിനാലായിരം കുരുത്തോലച്ചീന്തുമായി ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ചെതലന്‍ വീട്ടില്‍ റോയി തീവണ്ടികയറി. ഡല്‍ഹിയില്‍ കുടുംബമായി താമസിക്കുന്ന റോയിയാണ്...

മുരിയാട് കോള്‍നില ഉല്‍പാദനക്ഷമത ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിലൊതുങ്ങി

ഇരിങ്ങാലക്കുട : കോള്‍ നിലങ്ങളുടെ വികസനം ലക്ഷ്യമാക്കി മുരിയാട് പഞ്ചായത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച കോള്‍നില ഉല്‍പാദനക്ഷമത ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിലൊതുങ്ങി. ജില്ലയിലെ അഞ്ച് കോള്‍ നിലങ്ങളുടെ വികസനത്തിനായിട്ടുള്ള ഗവേഷണപ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍...

ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി

ഇരിങ്ങാലക്കുട : ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചാലക്കുടി നഗസഭയുടെ അറവുശാലയില്‍ നിന്നും കൊച്ചി കോര്‍പ്പറേഷന്റെ...

വനമിത്ര പുരസ്‌ക്കാരത്തിന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് പ്രൊഫ. എം എ ജോണിനെ തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട : സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തോടൊപ്പം 2004ല്‍ പ്രൊഫ.എം.എ ജോണിന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട ആരംഭിച്ച അര്‍ബൊറേറ്റം ഇന്ന് 525 വ്യത്യസ്ത മരങ്ങളായി വളര്‍ന്നു നില്കുന്നു. അതില്‍ 330 ജൈവ...

ഉപഭോക്താവിന് ഇരുട്ടടി നല്‍കി വാട്ടര്‍ അതോററ്റിയുടെ കേടായ മീറ്ററിന് ബില്‍ 55000 രൂപ

ഇരിങ്ങാലക്കുട : ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന എ കെ പി ശക്തിനഗറില്‍ കൃഷ്ണവിലാസം വീട്ടില്‍ രാജിവിനാണ് വാട്ടര്‍ അതോററ്റിയുടെ 55000 രൂപയുടെ ബില്‍ കിട്ടിയത്.മുന്‍ വീട്ടുടമയുടെ പേരിലാണ് വാട്ടര്‍ കണക്ഷനില്‍ സാധരണ...

ഗ്രാമ്യ ഹോട്ടലില്‍ നിന്നും മനുഷ്യവിസര്‍ജ്ജം കാനയിലേയ്ക്ക് ഒഴുക്കിയ സംഭവത്തില്‍ നടപടി

ഇരിങ്ങാലക്കുട : നഗര മദ്ധ്യത്തിലെ പ്രമുഖ ഹോട്ടലായ ഗ്രാമ്യ ഹോട്ടലില്‍ നിന്നും പൊതു കാനയിലേയ്ക്ക് മനുഷ്യവിസര്‍ജ്ജം ഒഴുക്കിയ സംഭവത്തില്‍ നോട്ടീസ് നല്‍കാന്‍ തീരുമാനം.ബസ് സ്റ്റാന്റിന് സമീപത്തേ റോഡ് ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി സമീപത്തേ...

പൂരം 2018 ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ക്രൈസ്റ്റിനു കിരീടം

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ എന്‍ എസ് എസ് വളണ്ടീഴ്‌സിനായി സംഘടിപ്പിക്കപ്പെട്ട പൂരം 2018 ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന് കിരീടം. തൃശൂര്‍ സെന്റ് തോമസ് , സെന്റ് മേരീസ്...