Friday, April 3, 2026
26.9 C
Irinjālakuda

അഭിമന്യൂവിന്റെ ഓര്‍മ്മക്കായുള്ള മഹാരാജാസ് ലൈബ്രറിയിലേക്ക് രാമനാഥന്‍ മാസ്റ്ററുടെ പുസ്തക ശേഖരം

ഇരിങ്ങാലക്കുട : വര്‍ഗ്ഗിയ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യൂവിന്റെ നാട്ടിലെ പുസ്തകശാലയിലേക്ക് ഇരിങ്ങാലക്കുടയിലെ സംസ്‌കാരിക പ്രതിഭ കെ വി രാമനാഥന്‍ മാസ്റ്റര്‍ എഴുതിയ 10 പുസ്തകങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥശാലാ സംഘവും പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തില്‍ അഭിമന്യൂവിന്റെ ഓര്‍മ്മക്ക് നാടായ വട്ടവടയില്‍ സ്ഥാപിക്കുന്ന മഹാരാജാസ് ലൈബ്രറിയിലേക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍ ശേഖരിക്കുന്ന പുസ്തകവണ്ടിയിലേക്കാണ് കെ വി രാമനാഥന്‍ മാസ്റ്ററുടെ വസതിയില്‍ നിന്ന് എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ പുസ്തകശേഖരം സ്വീകരിച്ചത്. കെ വി രാമനാഥന്‍ മാസ്റ്റര്‍ വിവിധ കാലഘട്ടങ്ങളില്‍ എഴുതിയ 10 പുസ്തകങ്ങളായ അത്ഭുതവാനരന്മാര്‍, അത്ഭുത നീരാളി, സ്വര്‍ണ്ണമുത്ത്, രാജുവും റോണിയും ഓര്‍മയിലെ മണിമുഴക്കം , കര്‍മ്മകാണ്ഡം, കുട്ടികളുടെ ശാകുന്തളം , തിരഞ്ഞെടുത്ത ചെറുകഥകള്‍ തിരഞ്ഞെടുത്ത ബാലസാഹിത്യ കൃതികള്‍, കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വ്വം എന്നി പുസ്തകങ്ങളാണ് നല്‍കിയത്.രാമനാഥന്‍ മാസ്റ്ററുടെ ഭാര്യ രാധടീച്ചര്‍, മകളും നാടകപ്രവര്‍ത്തകയുമായ രേണുരാമനാഥ്, അഡ്വ. കെ ജി അജയകുമാര്‍, ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍, ഡോ. കെ പി ജോര്‍ജ്ജ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വത്സല ബാബു, ഗോപിനാഥ് പി, ഭരതന്‍ കണ്ടെങ്കാട്ടില്‍, അജിത്ത്കുമാര്‍, എ എന്‍ രാജന്‍, കെ ജി മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img