കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കൊരമ്പ് മൃദംഗ കളരിയുടെ സംഗീതസായാഹ്നം

377

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കര്‍ക്കിടകമാസത്തോടനുബന്ധിച്ച് കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ സംഗീതസായാഹ്നം അവതരിപ്പിച്ചു. മൃദംഗ മേളയും സംഗീതക്കച്ചേരിയും പ്രസ്തുത പരിപാടിയില്‍ അരങ്ങേറി. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ മൃദംഗമേളയില്‍ അണിനിരന്നു. ദിവ്യമണികണ്ഠന്‍, വൈക്കം അനില്‍കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയില്‍ മുരളി കൊടുങ്ങല്ലൂര്‍ വയലിനും കളരിയുടെ മസ്‌ക്കറ്റില്‍നിന്നുള്ള ഓണ്‍ലൈന്‍ സ്റ്റുഡന്റായ ഗൗതം കൃഷ്ണ, നവനീത് കൃഷ്ണ, ശ്രീഹരി, ഭാരത് കൃഷ്ണ, സേനാപതി എന്നിവര്‍ മൃദംഗത്തിലും ദേവാംഗന ഘടത്തിലും പങ്കെടുത്തു. വിക്രമന്‍ നമ്പൂതിരി സംഗീത സായാഹ്നത്തിന് നേതൃത്വം നല്‍കി.

Advertisement