ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി സ്വാഗതം ചെയ്തു.ഇത് സംബന്ധിച്ച് വികസനസമിതി മുനിസിപ്പൽ ചെയർമാന് നിവേദനം നൽകിയിരുന്നു.
ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ക്ക് സമർപ്പിക്കുന്ന ഒരു ലക്ഷം പേർ ഒപ്പിടുന്ന ഭീമ ഹർജിയുടെ ഒപ്പുശേഖരണം അന്തിമഘട്ടത്തിലാണ്.
ഇരിഞ്ഞാലക്കുട ജില്ലാ ആസ്ഥാനമാകുമ്പോൾ കൂടുതൽ ട്രെയിൻനു കൾക്ക് സ്റ്റോപ്പാനുവദിക്കുന്നതടക്കം റെയിൽവേ സ്റ്റേഷന് വൻ വികസനംമുണ്ടാകുമെന്ന് വികസനസമിതി കരുതുന്നു.
പതിനഞ്ച് ലക്ഷത്തോളം വരും മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകൾ ഉൾപെടുത്തികൊണ്ടുള്ള നിർദ്ധിഷ്ട ഇരിഞ്ഞാലക്കുട ജില്ലയുടെ ജനസംഖ്യ. ഇത് വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളെക്കാൾ കൂടുതലാണ്. വ്യാപ്തിയിൽ ആലപ്പുഴ ജില്ലയെക്കാൾ വലിയതും തിരുവനന്തപുരം ജില്ലക്കൊപ്പവുമാണ്. നിലവിൽ ഇരിഞ്ഞാലക്കുടയിലുള്ള സിവിൽ സ്റ്റേഷൻ, ജില്ലാ കോടതി, എസ്. പി. ഓഫീസ്, ട്രഷറി, ലാൻഡ് ട്രിബൂണൽ,ജനറൽ ആശുപത്രി എന്നിവ ജില്ലാ രൂപീകരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നു.
യോഗത്തിൽ പ്രസിഡന്റ് വർഗീസ് പന്തലൂക്കാരൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. എഫ്. ജോസ്, സെക്രട്ടറി സോമൻ ശാരദലായം, വൈസ് പ്രസിഡന്റ്മാരായ ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ജോ. സെക്രട്ടറി ഡേവിസ് എടപ്പിള്ളി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, ശശി ശാരദലായം, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ,ജോയ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു




