ഇരിങ്ങാലക്കുട:ഒരു ലോകം ഒരു പ്രാർത്ഥന എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തിലെ ഗുരുദേവക്ഷേത്രത്തിൽ നടന്ന പൂജാ കർമ്മങ്ങൾക്കുശേഷം നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈ സ് പ്രസിഡണ്ട് എം കെ സുബ്രഹ്മണ്യൻ,യോഗം ഡയറക്ടർ കെ കെ ബിനു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡണ്ട് അഡ്വക്കേറ്റ്ജിനേഷ് ചന്ദ്രൻ,വനിതാ സംഘം യൂണിയൻ സെക്രട്ടറി രമ പ്രദീപ്, വൈദികയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ശിവദദാസ് ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി മാലിനി പ്രേംകുമാർ ദൈവദശകം ചൊല്ലിക്കൊടുത്തു




