ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിൽ കുടുംബശ്രീ ബൾക്ക് വായ്പ വിതരണോദ്ഘാടനം നടന്നു. കാറളം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ ജിജി ഗോപി അധ്യക്ഷത വഹിച്ചു. സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ ഷൈജ വി.ആർ. സ്വാഗതം ആശംസിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂരിലെ ഡി.പി.എം. (FI&MIS) റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ബി.സി.ഡി.സി. അസിസ്റ്റന്റ് ജനറൽ മാനേജർ വേണുഗോപാൽ പി.എൻ. പദ്ധതി വിശദീകരിച്ചു.
കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ്. മുൻ ചെയർപേഴ്‌സൺ ഡാലിയ പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു.
കുടുംബശ്രീ സി.ഡി.എസ്. മെമ്പർ മാർ . ADS അംഗങ്ങൾ .എക്കൗണ്ടന്റ് ജീഷ. A H .R.P മാർ . Agri CRP ചിന്ത സുഭാഷ്.എന്നിവർ പങ്കെടുത്തു. മെമ്പർ സെക്രട്ടറി രാജേഷ് ചന്ദ്രൻ നന്ദി പറഞ്ഞു




